ജെറൂസലേം പ്രശ്നം: വെസ്റ്റ് ബാങ്ക് സംഘര്‍ഷത്തിനിടെ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
റാമല്ല: പലസ്തീന് പ്രതിഷേധകരുമായുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിലെ ജെനിന് പ്രദേശത്തിനു സമീപത്തെ യാബെദ് പട്ടണത്തിലാണ് സംഭവം. ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനത്തിന്റെ നൂറാം ദിവസം നടന്ന പ്രതിഷേധത്തിനിടെ ഫലസ്തീന് യുവാവ് ഇസ്രായേല്‍ സൈനികര്‍ക്കു മേല്‍ കാറോടിച്ച് കയറ്റുകയായിരുന്നു. സൈനികര്‍ സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൈനികരെ ഇടിച്ചിട്ട വാഹനവുമായി ഫലസ്തീന് യുവാവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും ഇയാളെ പിന്നീട് പിടികൂടിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. സംഭവത്തിനിടെ പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ചോദ്യം ചെയ്തുവരികയാണെന്നും സൈനിക വക്താവ് ട്വിറ്ററില്‍ വ്യക്തമാക്കി. ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചും തെല്‍ അവീവില്‍ നിന്ന് യുഎസ് എംബസി അവിടേക്ക് മാറ്റാന്‍ തീരുമാനിച്ചും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിനു ശേഷം എല്ലാ വെള്ളിയാഴ്ചകളിലും പ്രാര്‍ഥനയ്ക്കു ശേഷം ഫലസ്തീനിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നുവരാറുണ്ട്. എന്നാല്‍ യുഎസ് പ്രഖ്യാപനത്തിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു.

വെസ്റ്റ് ബാങ്കിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. അതേസമയം, ഇസ്രായേല്‍ അധിനിവേശത്തിനെതിരായ ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പ് പോരാട്ടമായ ഇന്‍തിഫാദ അവസാനിച്ചിട്ടില്ലെന്നാണ് പുതിയ സംഭവം വ്യക്തമാക്കുന്നതെന്ന് ഹമാസ് വക്താവ് ഹസം ഖസം അഭിപ്രായപ്പെട്ടു. കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം വേണമെന്നാണ് ഫലസ്തീനികളുടെ ആവശ്യം. ഫലസ്തീനികളുടെ ചിരകാല സ്വപ്നത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടാണ് അമേരിക്കന്‍ പ്രഖ്യാപനം ഉണ്ടായത്.
ഇതേത്തുടര്‍ന്ന് ഫലസ്തീനില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഇതിനകം 27 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഫലസ്തീന് പ്രതിഷേധകര്‍ക്കെതിരേ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പിലാണ് ഏറെ പേരും കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച ഹിബ്രോണ്‍ നഗരത്തിനു സമീപത്തുണ്ടായ സംഘര്‍ഷത്തില്‍ മാനസികാസ്വാസ്ഥ്യമുള്ള ഫലസ്തീന് യുവാവിനെ സൈന്യം വെടിവച്ചു കൊന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications