Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാസയിലെ ആക്രമണത്തില്‍ ഹമാസ് സെെനിക മേധാവിയെ വധിച്ചുവെന്ന് ഇസ്രായേല്‍

ജെറൂസലേം: ഹമാസ് സൈനിക മേധാവി മുഹമ്മദ് ദെയ്ഫിനെ വധിച്ചെന്ന് ഇസ്രായേല്‍ സൈന്യം. കഴിഞ്ഞ മാസത്തെ ദക്ഷിണ ഗാസ മുനമ്പില്‍ നടന്ന വ്യോമാക്രമണത്തില്‍ ദെയ്ഫിനെ വധിച്ചുവെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്. ദിവസങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യം ഇസ്രായേല്‍ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഹമാസിന്റെ അധ്യക്ഷനായ ഇസ്മായേല്‍ ഹനിയേ ഇറാനിലെ തെഹ്‌റാനില്‍ വെച്ച് കൊലപ്പെടുത്തിയതായി ഇറാനും ഹമാസുമെല്ലാം പറഞ്ഞിരുന്നു.

ഇതിന് പിന്നില്‍ ഇസ്രായേല്‍ ആണെന്നും ഹമാസ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. അതേസമയം മുഹമ്മദ് ദെയ്ഫ് ഗാസയിലെ ഒസാമ ബിന്‍ലാദനാണ്. ജൂലായ് 13ന് ദെയ്ഫിനെ വധിച്ചതായും ഇസ്രായേല്‍ പ്രതിരോധ മന്ത്രി യീവ് ഗാലന്റ് പറഞ്ഞു.ദെയ്ഫിനെ വധിച്ചത് വലിയൊരു നടപടിയാണ്.

mohammed-deif

ഹമാസിനെ ഇല്ലാതാക്കുന്നതില്‍ ഇത് വലിയൊരു നാഴികക്കല്ലാണെന്നും യീവ് ഗാല്ലന്റ് വ്യക്തമാക്കി. ജൂലായ് 13നാണ് ഫൈറ്റര്‍ ജെറ്റുകള്‍ ദെയ്ഫിനെ ആക്രമണം നടത്തിയത്. കൃത്യമായ വിവരത്തെ തുടര്‍ന്നായിരുന്നു വ്യോമാക്രമണം. ഇതില്‍ ദെയ്ഫ് കൊല്ലപ്പെട്ടുവെന്ന് ഉറപ്പാണ്. ഹമാസിനെ പ്രധാനപ്പെട്ട കമാന്റര്‍മാരില്‍ ഒരാളായ റാഫ സലാമയും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൈന്യം പറഞ്ഞു.

നേരത്തെ ഗാസയിലെ ആരോഗ്യ അധികൃതര്‍ ഈ വ്യോമാക്രമണത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇതില്‍ ദെയ്ഫുണ്ടെന്ന വാദങ്ങളെ ഹമാസ് തള്ളിയിരുന്നു. ഒക്ടോബര്‍ ഏഴിലെ കൂട്ടക്കൊലയ്ക്ക് പകരം ദെയ്ഫിനെ വധിച്ചതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ അധ്യക്ഷനായിരുന്നു 2002 മുതല്‍ ദെയ്ഫ്.

മൂന്ന് ദശാബ്ദത്തോളമായി ഇസ്രായേലിന്റെ കണ്ണിലെ കരടായിരുന്നു ദെയ്ഫ്. 2015 മുതല്‍ യുഎസ്സിന്റെ അന്താരാഷ്ട്ര തീവ്രവാദികളുടെ പട്ടികയില്‍ ദെയ്ഫുമുണ്ട്. ഇസ്രായേലിനെതിരായ യുദ്ധത്തില്‍ ഹമാസ് സൈന്യത്തിന് ഗാസ മുനമ്പിലെ പ്രവര്‍ത്തനത്തിന് വേണ്ട നിര്‍ദേശങ്ങളെല്ലാം നല്‍കുന്നത് ദെയ്ഫാണെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. മുഹമ്മദ് ദിയാബ് അല്‍ മസ്രിയെന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്.

1965ല്‍ ഖാന്‍ യൂനിസ് അഭയാര്‍ത്ഥി ക്യാമ്പിലാണ് ദെയ്ഫ് ജനിച്ചത്. ദെയ്ഫ് ന്നെതിന് അതിഥി അല്ലെങ്കില്‍ സന്ദര്‍ശകന്‍ എന്നാണര്‍ത്ഥം. ഈ പേര് മനപ്പൂര്‍വം ദെയ്ഫ് തിരഞ്ഞെടുത്തതാണെന്ന് അഭ്യൂഹങ്ങളുണ്ട്. എപ്പോഴും ഇസ്രായേല്‍ സൈന്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ദെയ്ഫ്. ഒരു സ്ഥലത്ത് ഒരു രാത്രിയില്‍ കൂടുതല്‍ ഇയാള്‍ താമസിക്കാറില്ല.

അതേസമയം ഇസ്രായേല്‍ അവരുടെ ഏറ്റവും വലിയ പിടിക്കിട്ടാപ്പുള്ളിയായിട്ടാണ് ദെയ്ഫിനെ കാണുന്നത്. പലപ്പോഴും ദെയ്ഫ് മരിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരാറുണ്ട്. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് തെളിയാറുമുണ്ട്. ജനുവരി ദെയ്ഫ് പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയില്‍ ഒരു കണ്ണ് നഷ്ടമായതായി കാണാമായിരുന്നു. 2014ല്‍ ഇസ്രായേലിന്റെ ആക്രമണത്തില്‍ ദെയ്ഫിന്റെ ഭാര്യയും ഏഴ് മാസം പ്രായമുള്ള കുട്ടിയും കൊല്ലപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+