ഹമ്പന്‍ടോട്ട തുറമുഖം ചൈനീസ് കൈകളിലേക്ക്, കടക്കെണിയില്‍ കുരുങ്ങി ശ്രീലങ്ക, ഭീഷണി ഇന്ത്യക്ക്!!
ദില്ലി: ചൈനയുടെ പുതിയ നീക്കത്തില്‍ ഇന്ത്യക്ക് ആശങ്ക. ശ്രീലങ്കയില്‍ നിന്ന് ഹമ്പന്‍ടോട്ട തുറമുഖം ചൈന ഏറ്റെടുക്കുകയാണ്. 99 വര്‍ഷത്തെ പാട്ടത്തിനാണ് ചൈനയ്ക്ക് ശ്രീലങ്ക ഈ തുറമുഖം നല്‍കുന്നത്. 1.12 ബില്യണിന്റെ കടം തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ശ്രീലങ്കയ്ക്ക് ഈ തുറമുഖം ചൈനയ്ക്ക് കൈമാറേണ്ടി വന്നത്. എന്നാല്‍ ഇത് ചൈനയ്ക്ക് കൈമാറിയതിലെ അപകടങ്ങള്‍ എല്ലാവരും ഒരേപോലെ ചൂണ്ടിക്കാണിക്കുന്നു. ചൈന മെര്‍ച്ചന്റ് പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് കമ്പനിയും ശ്രീലങ്ക പോര്‍ട്‌സ് അതോറിറ്റിയും തമ്മിലാണ് ഈ കരാര്‍.

ശ്രീലങ്കയ്ക്ക് തുറമുഖത്ത് ആധിപത്യമുള്ള തരത്തിലല്ല ഈ കരാര്‍. ചൈനയുടെ സിഎം പോര്‍ട്ടിനാണ് 80 ശതമാനം ഓഹരി പങ്കാളിത്തമുള്ളത്. എസ്എല്‍പിഎയ്ക്ക് വെറും 20 ശതമാനം ഓഹരിയും. ചൈനയുടെ കടക്കെണി നയതന്ത്രത്തില്‍ വീണുപോയിരിക്കുകയാണ് ശ്രീലങ്ക. ഏഷ്യയിലെയും യൂറോപ്പിലെയും അന്താരാഷ്ട്ര ജലപാതകളുമായി അടുത്ത് നില്‍ക്കുന്ന തുറമുഖമാണ് ഹമ്പന്‍ടോട്ട. സൂയസ് കനാലിലെയും മലാക്ക് കടലിടുക്കിലേക്കും ഈ തുറമുഖം വഴിയെത്താം. ഈ ജലപാത ഏകദേശം 36000ത്തോളം കപ്പലുകള്‍ ഉപയോഗപ്പെടുന്നുണ്ട്.
ഏകദേശം 4500 എണ്ണ കപ്പലുകളാണ് ഇതുവഴി കടന്നുപോകുന്നത്. മൂന്ന് ദിവസത്തെ യാത്രയാണ് ഈ തുറമുഖ പാത നേരത്തെയാക്കുന്നത്. ഒപ്പം ഇന്ധന ലാഭം വേറെയും. ഹമ്പന്‍ടോട്ട തുറമുഖം വികസിപ്പിക്കുകയാണ് ഇനി ചൈന ലക്ഷ്യമിടുന്നത്. ഇത് അവരുടെ റോഡ് ബെല്‍റ്റ് പദ്ധതിയിലേക്കുള്ള നീക്കം കൂടിയാണിത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും കാല്‍ക്കീഴില്‍ കൊണ്ടുവരാന്‍ ചൈന ഹമ്പന്‍ടോട്ട കൈവശം വരുന്നതോടെ സാധിക്കും. 2015ലും 2016ലും നെഗറ്റീവ് വളര്‍ച്ചയെ തുടര്‍ന്നാണ് ഹമ്പന്‍ ടോട്ട വികസിപ്പിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കടംവാങ്ങി തുറമുഖം വികസിപ്പിച്ചെങ്കിലും ഒട്ടും ബോധമില്ലാതെ പ്രവര്‍ത്തിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍ അത് തകര്‍ത്തു. അതോടെ വന്‍ കടക്കെണിയിലേക്കാണ് സര്‍ക്കാര്‍ വീണത്.
കടം പെരുകിയതോടെ ചൈനയ്ക്ക് തുറമുഖം പാട്ടത്തിന് നല്‍കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതായി. ഒപ്പം 1235 ഏക്കര്‍ ഭൂമിയും ചൈനീസ് പക്ഷത്തേക്കാണ് നീങ്ങുന്നത്. ശ്രീലങ്കയുടെ നിയന്ത്രണത്തിലല്ലാതെ കാര്യങ്ങള്‍ നീങ്ങുന്ന വലിയ അപകടത്തിലേക്കാണ് കാര്യങ്ങള്‍ നീക്കുന്നത്. ചൈന തുറമുഖം നവീകരിക്കാന്‍ 1.12 ബില്യണാണ് ഇറക്കുന്നത്. നേരത്തെ ഈ തുറമുഖം വേണ്ടത്ര പ്രവര്‍ത്തനം നടക്കാത്ത സ്ഥലമായിരുന്നു. ഇവിടേക്ക് ഇനിയും 800 മില്യണ്‍ ഡോളര്‍ ഇറക്കാനാണ് ചൈനയുടെ പ്ലാന്‍. ഇത് ചൈനയുടെ കൈവശം വരുന്നതോടെ ഇന്ത്യ അടക്കം ഭാഗമായ ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടി വരും. ഇല്ലെങ്കില്‍ ഏഷ്യന്‍ മേഖല ചൈനയുടെ കീഴിലേക്ക് നീങ്ങും.












Click it and Unblock the Notifications