Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാരിയും മേഗനും വേര്‍പിരിയുമോ? താമസം രണ്ടിടത്തായി; പ്രശ്‌നങ്ങള്‍ക്ക് കാരണം ഇക്കാര്യങ്ങള്‍

വാഷിംഗ്ടണ്‍: ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കലും തമ്മിലുള്ള വിവാഹ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ സംസാരം പോലുമില്ലെന്നാണ് റിപ്പോര്‍ട്ട്. 2018ലാണ് മേഗനും ഹാരിയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. രാജപദവികള്‍ വേണ്ടെന്ന് വെച്ച് ഇരുവരും അമേരിക്കയിലേക്ക് താമസം മാറിയിരുന്നു. മോണ്ടിസിറ്റോയിലെ കാലിഫിലാണ് ഇരുവരും ഇപ്പോള്‍ താമസിക്കുന്നത്.

ഇവരുടെ ദാമ്പത്യ ബന്ധത്തില്‍ വലിയ വിള്ളല്‍ വീണുവെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും രണ്ടിടത്തായിട്ടാണ് താമസിക്കുന്നതെന്നും റഡാര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ പല വിഷയങ്ങളിലും വ്യാപക വിമര്‍ശനങ്ങള്‍ ഇവര്‍ നേരിട്ടിരുന്നു. അതും അകല്‍ച്ചയ്ക്ക് കാരണമായതായിട്ടാണ് സൂചന. തിരിച്ചുവരാനാവാത്ത വിധമുള്ള പ്രശ്‌നങ്ങള്‍ ഇവര്‍ തമ്മിലുള്ള ബന്ധത്തിലുണ്ടെന്ന് നേരത്തെ രാജകുടുംബ കാര്യങ്ങളില്‍ വിദഗ്ധരായ ചിലര്‍ അവകാശപ്പെട്ടിരുന്നു.

prince-harry

അതേസമയം ഇരുവരും ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതായും റഡാര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനായി ഇവര്‍ കുറച്ച് സമയം മാറി നില്‍ക്കുകയാണ് ചെയ്യുന്നത്. എന്താണ് ഇവര്‍ക്കിടയിലെ പ്രശ്‌നമെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. മേഗന്‍ സ്വപ്‌നങ്ങളെ പിന്തുടര്‍ന്ന് പോകുമ്പോള്‍, ആ ലോകത്തേക്ക് ഹാരിക്ക് എത്തിപ്പെടാനാവുന്നില്ലെന്നാണ് പ്രധാന പരാതി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവരുടെ ബന്ധം ശരിയായ ദിശയില്‍ അല്ല പോയിരുന്നതെന്നാണ് അവകാശവാദം.

പല കമ്പനികളുമായി ഉണ്ടാക്കിയ കരാര്‍ ഒന്നും ശരിയായി വരാത്തതും, മാധ്യമങ്ങളില്‍ നെഗറ്റീവ് ഇമേജ് വന്നതുമെല്ലാം ഇവര്‍ക്കുണ്ടായ പ്രശ്‌നങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.സ്‌പോട്ടിഫൈയുമായി ഇവര്‍ക്ക് നേരത്തെ ഒരു കരാറുണ്ടായിരുന്നു. എന്നാല്‍ അത് വിചാരിച്ച രീതിയില്‍ വന്നില്ല. കരാറില്‍ നിന്ന് സ്‌പോട്ടിഫൈ പിന്‍മാറുകയും ചെയ്തു. ഇതോടെ ഇരുവരുടെയും ബന്ധത്തില്‍ വലിയ വിള്ളല്‍ വീണുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഹാരി ആഫ്രിക്കയിലേക്ക് പോകാന്‍ തയ്യാറായിരിക്കുകയാണ്. മേഗന്‍ ഒപ്പമില്ല എന്നാണ് റോയല്‍ എക്‌സ്‌പേര്‍ട്ടുകള്‍ പറയുന്നത്.

നെറ്റ്ഫ്‌ളിക്‌സിന്റെ ഡോക്യുമെന്ററി ഷൂട്ട് ചെയ്യാനാണ് ഹാരി പോകുന്നത്. ഈ ഡീലില്‍ ഇരുവര്‍ക്കും കുറച്ച് പണം ലഭിച്ചതാണ്. അതേസമയം ഇരുവരും ഒരുമിച്ചെത്തുന്നില്ല എന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. വ്യത്യസ്ത ഭൂഖണ്ഡങ്ങളിലായി മാറി നില്‍ക്കുമ്പോള്‍ ഇരുവര്‍ക്കും പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.അതേസമയം ഹാരി ആഫ്രിക്കയിലേക്ക് പോകുന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ ഹാരിയും മേഗനും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റോയല്‍ വിദഗ്ധര്‍ അവകാശപ്പെടുന്നു.

ഇവര്‍ ആഢംബരമായ ജീവിതമാണ് കാലിഫോര്‍ണിയയില്‍ നയിക്കുന്നത്. എന്നാല്‍ അതിന് അനുസരിച്ചുള്ള പണം ലഭിക്കുന്നില്ല. ഇവര്‍ താമസിക്കുന്നത് 14 മില്യണിന്റെ വമ്പന്‍ ബംഗ്ലാവിലാണ്. ഇതിനൊപ്പെ വലിയ സുരക്ഷാ ചെലവുകളും ഇവര്‍ക്കുണ്ട്. ഇതിന്റെ നടത്തിപ്പിന് തന്നെ കോടികള്‍ ചെലവാകും. ഇവരുടെ ജീവിതം നരക തുല്യമായിരിക്കുകയാണെന്നും വിദഗ്ധന്‍ അവകാശപ്പെടുന്നു. സെലിബ്രിറ്റി ഗോസിപ്പ് പ്ലാറ്റ്‌ഫോമായ ഡ്യൂക്‌സ്‌മോയ് ഇവര്‍ മോണ്ടിസിറ്റോയിലെ ബംഗ്ലാവ് വിറ്റുവെന്ന് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഹാരി മറ്റൊരു സ്ഥലത്തേക്ക് മാറിയതായും ഡ്യൂക്‌സ്‌മോയ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഹാരിയും, മേഗനുമായി അടുത്ത വൃത്തങ്ങള്‍ ഇതെല്ലാം വ്യാജ വാര്‍ത്തകളാണെന്ന് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+