അയാള്‍ എന്റെ കുട്ടിക്കാലം തട്ടിയെടുത്തു, മറഡോണയ്‌ക്കെതിരെ ക്യൂബന്‍ യുവതിയുടെ വെളിപ്പെടുത്തല്‍
ബ്യൂണസ് ഐറിസ്: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ കായിക ലോകത്തോട് വിടപറഞ്ഞിട്ട് ഒരു വര്‍ഷത്തോളമായി. ഇപ്പോഴിതാ അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നടങ്കം മറഡോണയ്‌ക്കെതിരെ ഉയര്‍ന്ന മീടുവില്‍ ഞെട്ടിയിരിക്കുകയാണ്. പലപ്പോഴായി മറഡോണയ്‌ക്കെതിരെ വിവിധ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഒപ്പം മയക്കുമരുന്ന് ഉപയോഗം അടക്കം അദ്ദേഹത്തിനെതിരെ ഉയര്‍ന്നതാണ്. ഫുട്‌ബോള്‍ ലോകത്ത് നിന്ന് അദ്ദേഹത്തിനെതിരെ നടപടിയെടുത്തിട്ടുണ്ട്. പുതിയ ആരോപണം അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്ന് ഉറപ്പാണ്.
Recommended Video

രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തന്റെ കുട്ടിക്കാലത്ത് ഡീഗോ മറഡോണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. മാവിസ് ആല്‍വാരസ് എന്ന ക്യൂബന്‍ യുവതിയാണ് ഞെട്ടിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ കുട്ടിക്കാലം മറഡോണ തട്ടിയെടുത്തെന്നാണ് യുവതിയുടെ ആരോപണം. പതിനഞ്ചാം വയസ്സില്‍ മറഡോണ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പറയുന്നു. ദിസവങ്ങള്‍ക്ക് മുമ്പ് അര്‍ജന്റീന നീതി മന്ത്രാലയത്തിന്റെ കോടതിയില്‍ ഇപ്പോള്‍ 37 വയസ്സുള്ള യുവതി സംഭവത്തില്‍ മൊഴി നല്‍കിയിരുന്നു. അര്‍ജന്റീനയിലും ക്യൂബയിലും ഈ വിവാദം ഇപ്പോള്‍ കത്തിക്കൊണ്ടിരിക്കുകയാണ്.
ജീവിച്ചിരുന്നപ്പോള്‍ വിവിധ സംഭവങ്ങളിലെ വിവാദ നായകനായിരുന്നു മറഡോണ. മരണശേഷവും അദ്ദേഹത്തിന്റെ സല്‍പ്പേരിന് ഈ വിഷയം കളങ്കം ചാര്‍ത്തുമെന്ന് ഉറപ്പാണ്. 20 വര്‍ഷം മുമ്പുള്ള സംഭവമാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്. അതേസമയം ഈ വിഷയത്തില്‍ നീതി മന്ത്രാലയം കോടതി അന്വേഷണം നടത്തുന്നുണ്ട്. മറഡോണയുടെ മുന്‍കാല ചെയ്തികളെല്ലാം ഇവര്‍ പരിശോധിക്കും. അര്‍ജന്റീന ഫുട്‌ബോളിനെ ഇന്ന് കാണുന്ന തലത്തിലേക്ക് വളര്‍ത്തിയതില്‍ നിര്‍ണായക പങ്ക് മറഡോണയ്ക്കുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 25നാണ് മറഡോണ മരിച്ചത്. മറഡോണയ്‌ക്കൊപ്പം മാവിസ് അര്‍ജന്റീനയിലേക്ക് യാത്ര ചെയ്തപ്പോഴാണ് സംഭവം നടന്നതെന്നാണ് വെളിപ്പെടുത്തല്‍.
മറഡോണയ്ക്ക് ആ സമയം 40 വയസ്സാണ് പ്രായം. ആ യാത്രയ്ക്ക് വളരെ കുറച്ച് മുമ്പ് മറഡോണയെ താന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. മയക്കുമരുന്ന് മുക്ത ചികിത്സയ്ക്കായി മറഡോണ ക്യൂബയില്‍ എത്തിയപ്പോഴായിരുന്നു ഞാന്‍ അദ്ദേഹത്തെ പരിചയപ്പെട്ടത്. ഹവാനയിലെ ക്ലിനിക്കിലായിരുന്നു മറഡോണ ആ സമയം കഴിഞ്ഞിരുന്നത്. അവിടെ വെച്ചാണ് അയാള്‍ എന്നെ പീഡിപ്പിച്ചത്. എന്റെ അമ്മ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. എന്റെ വായ മറഡോണ പൊത്തിപ്പിടിച്ചു. എനിക്ക് ഒന്നും ചെയ്യാനായില്ല. അതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും തനിക്ക് താല്‍പര്യമില്ലെന്ന് യുവതി പറയുന്നു.
എന്റെ പെണ്‍കുട്ടി എന്ന നിലയിലുള്ള എന്റെ സ്വപ്‌നങ്ങളാണ് അയാള്‍ തകര്‍ത്തത്. എന്റെ നിഷ്‌കളങ്കത മുഴുവന്‍ അ യാള്‍ കവര്‍ന്നെടുത്തു. വളരെ കഠിനമായിരുന്നു ആ നാളുകള്‍. ഇങ്ങനൊരു സംഭവം കുട്ടിക്കാലത്ത് ഉണ്ടായാല്‍ നിഷ്‌കളങ്കയായ പെണ്‍കുട്ടിയായി തുടരാനാവില്ലെന്ന് ആല്‍വരസ് പറയുന്നു. അതേസമയം കേസില്‍ മറഡോണ മരിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ അഭിഭാഷകനായിരുന്ന മത്തിയാസ് മോരള പ്രതികരിച്ചിട്ടില്ല. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നു എന്ന് മുമ്പ് മാവിയസ് പറഞ്ഞിരുന്നു. എന്നാല്‍ ഒരിക്കല്‍ തന്നെ ബലം പ്രയോഗിച്ചാണ് മറഡോണ കീഴ്‌പ്പെടുത്തിയതെന്നും യുവതി പറഞ്ഞിരുന്നു.
എന്റെ കുടുംബം മറഡോണയുമായുള്ള ബന്ധം തുടരാനാണ് ആഗ്രഹിച്ചത്. കാരണം മറ്റ് മാര്‍ഗമില്ലായിരുന്നു. മറഡോണയ്ക്ക് ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയുമായി അത്രയേറെ ആഴത്തിലുള്ള സൗഹൃദമുണ്ടായിരുന്നു. ഇത്രയേറെ പ്രായ വ്യത്യാസമുണ്ടായിട്ടും ആ ബന്ധം തുടരേണ്ടി വന്നു. എന്റെ കുടുംബം അക്കാര്യം ഒരിക്കലും അംഗീകരിക്കുമായിരുന്നു. പക്ഷേ ക്യൂബന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നു. അവര്‍ മറഡോണയുമായി ബന്ധം തുടരാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. അതൊരിക്കലും നല്ലതിനായിരുന്നില്ലെന്ന് യുവതി പറഞ്ഞു.
അതേസമയം ക്യൂബന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. എല്ലാ സ്ത്രീകളെയും സഹായിക്കാന്‍ വേണ്ടിയാണ് ഈ പരാതി നല്‍കിയത്. അര്‍ജന്റീനയില്‍ മടങ്ങിയെത്തുക വളരെ കഠിനമാണ്. അവിടെ മറഡോണ ഹീറോയാണ്. അത് അയാളുടെ രാജ്യമാണ്. അവിടെ ആരാധകരുണ്ട് അദ്ദേഹത്തിന്. എന്നാല്‍ ഞാന്‍ അദ്ദേഹത്തിനെ കുറിച്ച് ആലോചിക്കുമ്പോഴെല്ലാം വളരെ വൃത്തിക്കെട്ട കാര്യങ്ങളാണ് ഓര്‍മയില്‍ ഉള്ളതെന്നും യുവതി പറഞ്ഞു.












Click it and Unblock the Notifications