കാമുകിയെ മറ്റൊരാളുടെ കൂടെ കണ്ടു; സഹിക്കാനാവാതെ അറബ് യുവാവ് ചെയ്തത്...
കാമുകിയെ മറ്റൊരാളുടെ കൂടെ കണ്ടു; സഹിക്കാനാവാതെ അറബ് യുവാവ് ചെയ്തത്...
World
lekhaka-Desk
By Desk
ഷാര്‍ജ: മൊറോക്കോയില്‍ 22കാരന്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി കണ്ടത് തന്റെ പ്രണയിനി മറ്റൊരാളുടെ കൈയില്‍ കൈയുമായി കറങ്ങി നടക്കുന്നു. തന്റെ എല്ലാമെല്ലാമായ കാമുകി മറ്റൊരാളുടെ കൈയും പിടിച്ച് ആടിപ്പാടി നടക്കുന്നത് സഹിക്കാന്‍ കഴിയാതെ ഇയാള്‍ ചെയ്തത് ജീവന്‍ തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
താന്‍ ഏറെ സ്‌നേഹിച്ച കാമുകി തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് മനസ്സിലായതോടെയാണ് താന്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് ആശുപത്രിയില്‍ വച്ച് ബോധം തിരിച്ചുകിട്ടിയ യുവാവ് പോലിസിനോട് പറഞ്ഞു. അത്രമാത്രം സ്‌നേഹമായിരുന്നു തനിക്കവളോട്. അവളെയല്ലാതെ മറ്റൊരാളെ സ്‌നേഹിക്കാന്‍ തനിക്ക് സാധിക്കില്ലെന്നതിനാലാണ് ഇനി ജീവിച്ചിട്ടു കാര്യമില്ലെന്ന് തോന്നിയതെന്നും ഇയാള്‍ പോലിസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയിലെടുത്ത യുവാവിനെതിരേ ആത്മഹത്യാശ്രമത്തിന് പോലിസ് കേസെടുത്തിട്ടുണ്ട്.