കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ വെല്ലുവിളിച്ച് ഫ്രാന്‍സ്; ഇറാനുമായുള്ള വ്യാപാരം മെച്ചപ്പെടുത്തും

അമേരിക്കയെ വെല്ലുവിളിച്ച് ഫ്രാന്‍സ്, ഇറാനുമായുള്ള വ്യാപാരം മെച്ചപ്പെടുത്തും

  • By Desk
Google Oneindia Malayalam News

ന്യുയോര്‍ക്ക്: ആണവ കരാറുമായി ബന്ധപ്പെട്ട് കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താന്‍ അമേരിക്ക നീക്കം നടത്തുന്നതിനിടെ, ഇറാനുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുമെന്ന് ഫ്രാന്‍സ്. ഫ്രഞ്ച് ധനകാര്യ മന്ത്രി ബ്രൂണോ ലെ മയ്‌റെയുമായി ഇറാന്‍ ധനകാര്യ മന്ത്രി മസൂദ് കര്‍ബാസിയന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായത്. 2016 മുതല്‍ ഇറാനെതിരായ ഉപരോധങ്ങള്‍ നീക്കാനിടയായ ആണവ കരാര്‍ സുപ്രധാന കരാറാണെന്നാണ് ഫ്രാന്‍സ് ഇപ്പോഴും കരുതുന്നതെന്നും കരാറിന് അനുകൂലമായ നിലപാടായിരിക്കും രാജ്യം സ്വീകരിക്കുകയെന്നും ഫ്രഞ്ച് മന്ത്രി പറഞ്ഞു.

തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍, വ്യാപാരികള്‍ വിട്ടുനില്‍ക്കും
ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഫ്രഞ്ച് മന്ത്രി കരാറിനെ പുകഴ്ത്തി സംസാരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഇറാന്റെ സാമ്പത്തിക സുതാര്യതയെ പ്രകീര്‍ത്തിച്ച ഫ്രഞ്ച് മന്ത്രി, ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ രാജ്യം കൈക്കൊണ്ടിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. ഇറാന്റെ സാമ്പത്തിക മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഫ്രാന്‍സ് ഇറാനെ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോകബാങ്കുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു ഇരുവരും ന്യൂയോര്‍ക്കിലെത്തിയത്.

france

അതിനിടെ, ഇറാന് വായ്പ അനുവദിക്കുന്ന നടപടികളുമായി മുന്നോട്ടു പോവുമെന്ന് ഐ.എം.എഫും വ്യക്തമാക്കി. മറ്റെല്ലാ അംഗരാജ്യങ്ങളോടെന്ന പോലുള്ള സമീപനമാണ് ഇറാനോടും സ്വീകരിക്കുകയെന്ന് ഐ.എം.എഫ് ചീഫ് ക്രിസ്റ്റീന്‍ ലഗാര്‍ദ് പറഞ്ഞു. ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ടിന്റെ ബോര്‍ഡില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളനുസരിച്ച് മുന്നോട്ടുപോവുമെന്നും ഇറാന്റെ കാര്യത്തില്‍ പ്രത്യേകിച്ച് മാറ്റമൊന്നും വരുത്തേണ്ട കാര്യമില്ലെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആണവ കരാറില്‍ നിന്ന് പിന്‍മാറുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇറാനുമായുള്ള ഇടപാടുകളില്‍ മാറ്റമുണ്ടാവുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
English summary
france says eager to boost economic ties with iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X