കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനെ പേടിക്കണം, വര്‍ഷാവസാന കൊടുങ്കാറ്റ് എത്തുന്നു; മുന്‍കരുതലുകള്‍ ആവശ്യം; ഇവ സംഭവിക്കാം!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: വര്‍ഷം കടന്നുപോകാന്‍ ഇനി 24 മണിക്കൂര്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ വലിയ സ്‌ഫോടനങ്ങള്‍ക്ക് ഭൂമി സാക്ഷ്യം വഹിക്കുമെന്നാണ് മുന്നറിയിപ്പ്. സൂര്യനെ പേടിക്കണമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. സൂര്യനില്‍ വീണ്ടും ബ്ലാക് സ്‌പോട്ടുകള്‍ രൂപപ്പെട്ടിരിക്കുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിലും ഞെട്ടിക്കുന്ന കാര്യം ക്രിസ്മസ് ദിനത്തില്‍ നടന്ന കൊറോണല്‍ മാസ് ഇജക്ഷനാണ്.

1

ഇത് സൂര്യന്‍ പുറന്തള്ളുന്ന തീജ്വാലകളാണ്. ഇവ ഇന്ന് ഭൂമിയിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്. ഈ വര്‍ഷത്തെ അവസാനത്തെ സൗര കൊടുങ്കാറ്റായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍. തീര്‍ച്ചയായും മുന്‍കരുതല്‍ ആവശ്യമാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

അതിവേഗത്തിലുള്ള സൂര്യരശ്മികളാണ് ഭൂമിയിലേക്ക് എത്തുന്നത്. സൂര്യനിലെ വിസ്‌ഫോടനത്തില്‍ രൂപം കൊണ്ട സൗര കൊടുങ്കാറ്റ് എന്ന് ഇതിനെ വിശേഷിപ്പിക്കാം. സൂര്യന്റെ സണ്‍സ്‌പോട്ടുകളില്‍ നിന്നാണ് ഇവ രൂപം കൊള്ളുന്നത്. വലിയ പ്രതാഘ്യാതങ്ങള്‍ ഇതിലൂടെ ഉണ്ടായേക്കാം. ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ ഇത് വലിയ ദ്വാരങ്ങള്‍ ഉണ്ടാക്കാന്‍ കെല്‍പ്പുള്ളവയാണ്. അത്ര വേഗത്തിലാണ് ഈ തീജ്വാലകള്‍ ഭൂമിയിലേക്ക് എത്തുന്നത്. ഈ വര്‍ഷത്തെ ഏറ്റവും അവസാനത്തെ സൗരജ്വാലകളാണ് ഇത്. കൊടുങ്കാറ്റിന് സമാനമായ വേഗത ഇതിനുണ്ട്.

2

അച്ഛന്റെ ആത്മാവ് പറഞ്ഞു ലോട്ടറിയെടുക്കാന്‍; പ്രവചിച്ച് ജ്യോതിഷി, യുഎസ്സുകാരന് അടിച്ചത് ലക്ഷങ്ങള്‍അച്ഛന്റെ ആത്മാവ് പറഞ്ഞു ലോട്ടറിയെടുക്കാന്‍; പ്രവചിച്ച് ജ്യോതിഷി, യുഎസ്സുകാരന് അടിച്ചത് ലക്ഷങ്ങള്‍

സാധാരണ ഇവ ഭൂമിയിലേക്ക് എത്തുമ്പോള്‍ ഇന്റര്‍നെറ്റും ജിപിഎസ്സും അടക്കമുള്ള കാര്യങ്ങള്‍ക്കാണ് പ്രശ്‌നങ്ങള്‍ സംഭവിക്കാറുള്ളത്. അത് സാധാരണ ഗതിയില്‍ സംഭവിക്കുന്നതാണ്. ഉപഗ്രഹങ്ങള്‍ക്ക് ഇവര കാര്യമായ പ്രശ്‌നം സൃഷ്ടിക്കുമ്പോഴാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുക. എന്നാല്‍ ഇത്തവണയെത്തുന്നത് അത്യന്തം അപകടകാരിയായ സൂര്യജ്വാലകളാണ്. ഇവ ഭൂമിക്ക് കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കു. ഭൂമിയുടെ കാന്തിക മണ്ഡലത്തിന് പോറലേല്‍ക്കുമ്പോള്‍ കൂടുതല്‍ ഗൗരവമേറിയ പ്രശ്‌നങ്ങള്‍ നമ്മുടെ അന്തരീക്ഷത്തിനുണ്ടാക്കാന്‍ സൂര്യന് സാധിക്കും.

3

ഇന്ന് രാത്രിയോടെയായിരിക്കും ഈ കൊടുങ്കാറ്റ് ഭൂമിയിലെത്തുക. ലോകത്തെമ്പാടും ആളുകള്‍ പുതുവത്സരം ആഘോഷിക്കുന്ന വേളയിലാണ് ഇത് സംഭവിക്കുക. ഒരുപക്ഷേ പുതുവത്സര ആഘോഷം തന്നെ ഇതിലൂടെ താളംതെറ്റാം. പലയിടത്തും വൈദ്യുത തടസ്സങ്ങള്‍ ഉണ്ടാവാം. ഇന്റര്‍നെറ്റുകളും, ഫോണ്‍ സിഗ്നലുകളും വരെ തടസ്സപ്പെടാം. സ്‌പേസ് വെതല്‍. കോം ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജി ക്ലാസില്‍ വരുന്ന വിസ്‌ഫോടനമായിരിക്കുംസംഭവിക്കുകയെന്നാണ് മുന്നറിയിപ്പ്. കോ റോട്ടേറ്റിംഗ് ഇന്ററാക്ഷന്‍ റിജ്യന്‍ അഥവാ സിഐആര്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ ഇടിക്കുമെന്നാണ് മുന്നറിയിപ്പ്.

4

Hair Fall: മുട്ട കൊണ്ട് ഇങ്ങനെയും ഗുണമുണ്ടോ; ഈ രീതിയില്‍ ഒന്ന് പരീക്ഷിക്കൂ; പിന്നെ ഇക്കാര്യങ്ങളുണ്ടാവില്ല

സിഐആര്‍ അതിവേഗത്തിലുള്ളതും, വേഗം കുറഞ്ഞതുമായ സൗര കാറ്റുകളുടെ ട്രാന്‍സിഷന്‍ സോണുകളാണ്. ഇവ വൈദ്യുത തരംഗങ്ങളെ വഹിച്ച് നടക്കുന്നവയാണ്. ഇവയാണ് അറോറകളെ സൃഷ്ടിക്കുന്നത്. ആര്‍ട്ടിക് മേഖലയില്‍ കാണുന്ന മഴവില്ല് പോലുള്ള പ്രകാശങ്ങളാണ് ഇവ. അതേസമയം കൊറോണല്‍ മാസ് ഇജക്ഷന്‍ കണങ്ങള്‍ ഇത്തവണത്തെ സൂര്യ വിസ്‌ഫോടനത്തില്‍ ഉണ്ടാവില്ല. സിഐആറില്‍ നിന്ന് വരുന്ന സോളാര്‍ കൊടുങ്കാറ്റാണിത്. സിഐആര്‍ മാഗ്നറ്റോസ്ഫിയറിലെ വിള്ളലുകളാണ്. ഇവ സൂര്യനില്‍ നിന്ന് കൊടുങ്കാറ്റുകള്‍ വരുമ്പോള്‍ ഉണ്ടാവുന്നതാണ്.

5

കടയില്‍ ബാക്കിയുള്ള 2 ടിക്കറ്റെടുത്തു; മിഷിഗണ്‍ ലോട്ടറിയില്‍ യുവാവിന് അടിച്ചത് കോടികള്‍, വൈറല്‍കടയില്‍ ബാക്കിയുള്ള 2 ടിക്കറ്റെടുത്തു; മിഷിഗണ്‍ ലോട്ടറിയില്‍ യുവാവിന് അടിച്ചത് കോടികള്‍, വൈറല്‍

ഇത്തരം കൊടുങ്കാറ്റുകള്‍ മാഗ്നറ്റോസ്ഫിയറിനെ താല്‍ക്കാലികമായി ദുര്‍ബലമാക്കും. ഇതിലൂടെ കൂടുതല്‍ സൂര്യനില്‍ നിന്നുള്ള റേഡിയേഷന്‍ ഭൂമിയിലെത്തും. അത് വിസ്‌ഫോടനങ്ങള്‍ക്ക് വഴിയൊരുക്കും. റേഡിയോ സിഗ്നലുകളും, ജിപിഎസ്സുകളും ഉറപ്പായും തകരാറിലാവും. പല വിമാനങ്ങളും ഇതോടെ പ്രവര്‍ത്തന തടസ്സം നേരിടും. പല വിമാനങ്ങളും തടസ്സപ്പെടാം. ഒപ്പം റദ്ദാക്കപ്പെടുകയും ചെയ്യാം. ഇവ നേരത്തെയും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സമാന തടസ്സങ്ങള്‍ തന്നെയാവും ഇന്ന് രാത്രിയുമുണ്ടാവുക.

English summary
heavy solar storm will hit earth today, sun witness a mass ejection on christmas eve
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X