കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹവായിയന്‍ വിമാനത്തില്‍ അപകടം; 36 പേര്‍ക്ക് പരിക്ക്, ചിലര്‍ക്ക് ഗുരുതരമെന്ന് സൂചന

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഹവായിയന്‍ വിമാനത്തിലുണ്ടായ അപകടത്തില്‍ 36 പേര്‍ക്ക് പരിക്ക്. യാത്രയ്ക്കിടെ ഉണ്ടായ കടുത്ത കുലുക്കമാണ് അപകടത്തിലേക്ക് നയിച്ചത്. ഫീനിക്‌സില്‍ നിന്ന് ഹോനോലുലുവിലേക്കുള്ള വിമാനത്തിലാണ് അപകടമുണ്ടായത്. ഇരുപതോളം പേരെ എമര്‍ജന്‍സി റൂമിലേക്ക് മാറ്റിയിരിക്കുകയാണ്.

പതിനൊന്ന് പേരുടെ നില ഗുരുതരമാണെന്ന് ഹോനോലുലു എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് പറഞ്ഞു. അതേസമയം ആശുപത്രിയിലേക്ക് മാറ്റിയവരില്‍ 14 മാസം മാത്രം പ്രായമുള്ള കുഞ്ഞുമുണ്ട്. പലര്‍ക്കും തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ബോധം നഷ്ടപ്പെട്ടവരുണ്ട്. ശരീരത്തില്‍ മുറിപ്പാടുകള്‍ ഉള്ളവരുമുണ്ടെന്ന് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് അറിയിച്ചു.

1

ഹവായിയന്‍ എയര്‍ലൈന്‍സ് പരിക്കേറ്റ യാത്രക്കാര്‍ക്കും, ജീവനക്കാര്‍ക്കും എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവരുടെ ആരോഗ്യ നില നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. വിമാനത്തിലെ മൂന്ന് ജീവനക്കാര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ചെറിയ പരിക്കുള്ളവര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് തന്നെ പ്രാഥമിക ചികിത്സ നല്‍കിയിട്ടുണ്ട്.

ബാബ വംഗയുടെ പ്രവചനം സംഭവിക്കും; 2025ല്‍ ആ സംഭവമുണ്ടാകും, ബ്രിട്ടന്‍ ബാക്കിയുണ്ടാവില്ലെന്ന് പ്രവചനംബാബ വംഗയുടെ പ്രവചനം സംഭവിക്കും; 2025ല്‍ ആ സംഭവമുണ്ടാകും, ബ്രിട്ടന്‍ ബാക്കിയുണ്ടാവില്ലെന്ന് പ്രവചനം

കുറച്ച് പേരെ പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. പതിനഞ്ച് മുതല്‍ 30 മിനുട്ട് വരെ വിമാനത്തില്‍ കുലുക്കമുണ്ടായിരുന്നുവെന്നും, വലിയ പ്രശ്‌നങ്ങളാണ് നേരിട്ടതെന്നും കമ്പനി അറിയിച്ചു. ഹോനോലുലുവില്‍ വിമാനം ഇറങ്ങുന്നതിനുള്ള അവസാന മണിക്കൂറിലാണ് അപകടമുണ്ടായത്.

വിമാനത്തില്‍ അപ്പോള്‍ 278 യാത്രക്കാരും, പത്ത് ജീവനക്കാരുമുണ്ടായിരുന്നു. ഇഎംഎസിനൊപ്പം, അമേരിക്കന്‍ മെഡിക്കല്‍ റെസ്‌പോണ്‍സ് ടീമും അടിയന്തര സഹായത്തിന് രംഗത്തെത്തി. ഡാനിയല്‍ കെ ഇനോയെ വമാനത്താവളത്തില്‍ രാവിലെ 11 മണിയോടെയാണ് മെഡിക്കല്‍ സംഘമെത്തിയത്.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

രാവിലെ 10.35ഓടെയാണ് ഹവായിയന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ അപകടമുണ്ടായതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ ദൃക്‌സാക്ഷിയായ പതിനെട്ടുകാരന്റെ വെളിപ്പെടുത്തലും ഭയപ്പെടുത്തുന്നതാണ്. ഈ കുട്ടി ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് മടങ്ങുന്ന സമയത്താണ് അപകടമുണ്ടായത്.

സാധാരണയുണ്ടാവുന്ന കുലുക്കം പോലെയാണ് തോന്നിയത്. എന്നാല്‍ പെട്ടെന്ന് വിമാനം മൊത്തത്തില്‍ കുലുങ്ങാന്‍ തുടങ്ങി. പെട്ടെന്നാണ് അത് സംഭവിച്ചതെന്നും പതിനെട്ടുകാരന്‍ പഞ്ഞു. ജാക്കി ഹയാറ്റ ആനോ എന്ന പെണ്‍കുട്ടിക്കും ഇത്തരം കാര്യങ്ങള്‍ പറയാനുണ്ട്. താഴേക്ക് പതിക്കുന്നത് പോലെയായിരുന്നു തോന്നിയതെന്ന് ഇവര്‍ പറയുന്നു. സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടും താന്‍ സീറ്റില്‍ നിന്ന് വീഴുന്നത് പോലെയാണ് അനുഭവപ്പെട്ടതെന്നും ജാക്കി ഹയാറ്റ പറഞ്ഞു.

ഒരു നായയല്ലേ ആ നില്‍ക്കുന്നത്, ചെടികള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പാണ്; 17 സെക്കന്‍ഡില്‍ കണ്ടെത്തണംഒരു നായയല്ലേ ആ നില്‍ക്കുന്നത്, ചെടികള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പാണ്; 17 സെക്കന്‍ഡില്‍ കണ്ടെത്തണം

അതേസമയം ആ കുലുക്കത്തിന് ശേഷം യാത്രാ സംഘത്തില്‍ ഡോക്ടറുണ്ടെങ്കില്‍ പരിക്കേറ്റവരെ ചികിത്സിക്കണണെന്ന് അഭ്യര്‍ത്ഥിച്ചുവെന്നും ഹയാറ്റ പറഞ്ഞു. ഇവര്‍ക്ക് പരിക്കേറ്റിട്ടില്ല. അതേസമയം വിമാനം ശരിക്കും പരിശോധിച്ച ശേഷമേ ഇന സര്‍വീസ് നടത്താന്‍ ഇറക്കൂ എന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
heavy turbulence in hawaiian flight, 36 people injured, more than ten people in serious condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X