Get Updates
Get notified of breaking news, exclusive insights, and must-see stories!

4 സഹോദരിമാര്‍ ഒരേസമയത്ത് ഗര്‍ഭിണികളായി; അപൂര്‍വ്വ നിമിഷം..

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വിവാഹ ജീവിതത്തിൽ അമ്മയാവുക എന്നുപറയുന്നത് വളരെ സന്തോഷമുള്ള കാര്യം ആയിരിക്കും. ദമ്പതികൾക്ക് മാത്രമല്ല അവരുടെ കുടുംബത്തിന് ഏറെ സന്തോഷ ഉള്ള കാര്യമായിരിക്കും. അപ്പോൾ ഒരു കുടുംബത്തിലെ 4 സഹോദരിമാർ ഓരേ സമയത്ത് ഗർഭിണികൾ ആയാലോ...എങ്ങനെയുണ്ടാവും കാര്യം..

ആദ്യമായി അമ്മയാകാൻ പോകുന്ന 29 കാരിയായ കെയ്ലീ സ്റ്റുവർട്ടും സഹോദരി ജെയ് ഗുഡ്വില്ലിയും (35) ഈ മാസം ആൺകുട്ടികൾക്ക് ജന്മം നൽകും. 41 കാരിയായ കെറി-ആനി തോംസണും 24 കാരിയായ ആമി ഗുഡ്വില്ലിയും ഗർഭാവസ്ഥയുടെ പ്രാരംഭ ഘട്ടത്തിലാണ്. ക്രിസ്തുമസിന് മുമ്പ് ഈ കുടുംബത്തിലെ കുട്ടികളുടെ എണ്ണം 4 ൽ നിന്ന് എട്ടാകും.

Viral new311

ജയയുടെ പ്രസവ തീയതി മെയ് 11 ആണ്, കെയ്ലി 11 ദിവസത്തിന് ശേഷം പ്രസവിക്കും. കെറി-ആനി ഒക്ടോബറിൽ കുഞ്ഞിന് ജന്മം നൽകും, ഓഗസ്റ്റിൽ ആമിയുടെ കുഞ്ഞ് ജനിക്കും. 'എല്ലാ കുഞ്ഞുങ്ങൾക്കും ഒരേ പ്രായത്തിലുള്ള കസിൻസ് ഉണ്ടാകും. ഞാൻ ഇപ്പോഴും ഞെട്ടിപ്പോയി. ഈ വർഷം നാല് കുട്ടികൾ കൂടി ഉണ്ടാകും. കുടുംബത്തിലെ കുട്ടികളെ ഇത് ഇരട്ടിയാകുന്നു. ഒരു അമ്മായിയാകാൻ ഞാൻ ഇഷ്ടപ്പെടുന്നു, ഒപ്പം ഒരു അമ്മയാകാൻ ഞാൻ ആഗ്രഹിക്കുന്നു. ശരിക്കും സജീവമായ അമ്മ, കെയ്ലീയെ ഉദ്ധരിച്ച് ഡെയ്ലി സ്റ്റാർ സംഭവത്തെക്കുറിച്ച് പറഞ്ഞു.

'ഞാനും ജയും ആദ്യം ഗർഭിണി ആണെന്ന് അറിഞ്ഞത് എനിക്കൊരു സർപ്രൈസ് ആയിരുന്നു. ഞങ്ങൾ രണ്ടുപേരും കണ്ട സമയത്ത്, അവൾ പറഞ്ഞു 'എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്'. ഞാൻ പറഞ്ഞു 'എനിക്കും ഒകു കാര്യം പറയാനുണ്ടെന്ന്' കുറച്ച് ആഴ്ചകൾക്ക് ശേഷം ഞങ്ങൾ ഒരേ സമയം വീട്ടുകാരോട് പറഞ്ഞു. രണ്ടപേരും തമാശ പറയുകയാണെന്നാണ് വീട്ടുകാർ പറഞ്ഞത്.

കെയ്ലിയും ജെയും ഒരു ജന്റർ റിവീലിംഗ് പാർട്ടി പാർട്ടി സംഘടിപ്പിച്ചു, തങ്ങൾക്ക് രണ്ടുപേർക്കും ആൺകുട്ടികളാണ് ഉണ്ടാവാൻ പോകുന്നതെന്നാണ് അവർ പറഞ്ഞത്. നാല് സഹോദരിമാരും അടുത്ത് താമസിക്കുന്നവരാണ്, ഏകദേശം അഞ്ച് മിനിറ്റ് നടക്കാനുള്ള ദൂരം മാത്രം. 'ഇത് ഡേകെയറിന് നല്ലതായിരിക്കും. ഞങ്ങളുടെ മമ്മി വളരെ ആവേശത്തിലാണ്, അവർക്ക് എല്ലാ പേരക്കുട്ടികളേയും ഒരുമിച്ചുകാണാം.' കെയ്ലീ പറഞ്ഞു. കെയ്ലി പറഞ്ഞു, 'കുട്ടികൾ നഴ്സറിയിലും സ്‌കൂളിലും പോയിക്കഴിഞ്ഞാൽ എല്ലാവരും ഒരുമിച്ച് ഒരേ ക്ലാസിലായിരിക്കുമെന്നത് ഞാൻ ഇഷ്ടപ്പെടുന്നു. അവർ നല്ല സുഹൃത്തുക്കളായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.' കെയ്്‌ലി പറഞ്ഞു.

Hair Care: വേനലിൽ മുടിയെ മറക്കല്ലേ.. കുറച്ച് കാലം ഈ ശീലങ്ങൾ മാറ്റിവെയ്ക്കാം... മുടിയെ കാക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+