• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേച്ചിട്ട് പോയ കാമുകന് എട്ടിന്റെ പണി കൊടുത്ത് മുന്‍ കാമുകി; നാട്ടിലാകെ പാട്ടായി; വൈറല്‍!!

Google Oneindia Malayalam News

സിഡ്‌നി: ഒരു കാമുകിയെ തേച്ചിട്ട് പോയാല്‍ എന്തൊക്കെ സംഭവിക്കും. ചിന്തിച്ച് നോക്കിയിട്ടുണ്ടോ? അങ്ങനെ സംഭവിച്ചാല്‍ അല്ലേ എന്നൊക്കെ നിങ്ങള്‍ പറയുന്നുണ്ടാവും. പക്ഷേ അങ്ങനെ സംഭവിക്കാറുണ്ട്. പുരുഷന്‍ സ്ത്രീയെയും, സ്ത്രീ പുരുഷന്മാരെയും നൈസായി തേച്ചിട്ട് പോകാറുണ്ട്. പക്ഷേ ഇവിടെ അത്തരമൊരു സംഭവത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ് നടന്നിരിക്കുന്നത്.

തേച്ചിട്ട് പോയ കാമുകന് ശരിക്കും എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് മുന്‍ കാമുകി. പുതിയ കാമുകിയുമായി നല്ല രീതിയില്‍ ജീവിക്കുന്നതിനിടെയാണ് ഈ പണി വന്നിരിക്കുന്നത്. യുവാവിനെ ആകെ പൊതുമധ്യത്തില്‍ അപമാനിച്ചിരിക്കുകയാണ് ഈ യുവതി. ഈ സംഭവം വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

1

സാധാരണ ബ്രേക്കപ്പാവുകയോ പങ്കാളിയെ ഉപേക്ഷിച്ച് പോവുകയോ ചെയ്താല്‍ അത് വ്യക്തിപരമായ നഷ്ടമായി കണ്ട് അവസാനിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇവിടെ യുവാവിനെ ലോകം മുഴുവന്‍ നാണംകെടുത്തിയിരിക്കുകയാണ് യുവതി. ഒരു ദിനപത്രത്തില്‍ ഫുള്‍ പേജ് പരസ്യമാണ് ഈ യുവതി നല്‍കിയത്. യുവാവ് തേച്ചത് മാത്രമല്ല, ഇയാളെ വൃത്തിക്കെട്ട ചതിയന്‍ എന്നാണ് ഈ പരസ്യത്തില്‍ വിശേഷിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ടാണ് ഈ പരസ്യം വൈറലായത്.

2

സംഭവം ഓസ്‌ട്രേലിയയിലാണ് നടന്നത്. യുവതിയുടെ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഓസ്‌ട്രേലിയന്‍ ദിനപത്രമായ മക്കേ ആന്‍ഡ് വിറ്റ്‌സണ്‍ഡേ ലൈഫ് എന്ന ദിനപത്രത്തിന്റെ നാലാം പേജിലാണ് അമ്പരപ്പിക്കുന്ന തരത്തിലുള്ള പരസ്യം അച്ചടിച്ച് വന്നത്. പരസ്യം കണ്ട് വായനക്കാരും ഒന്ന് അമ്പരന്നിരിക്കുകയാണ്. പിന്നെ പത്രത്തിന്റെ ഓഫീസിലേക്ക് ഫോണ്‍ കോളുകളുടെ നീണ്ട നിരയായിരുന്നു.

3

റൂപെര്‍ഡ് മര്‍ഡോക് വിവാഹ മോചിതനാകുന്നു; ഭാര്യക്ക് നല്‍കേണ്ടത് കോടികള്‍, കേട്ടാല്‍ ഞെട്ടും!!റൂപെര്‍ഡ് മര്‍ഡോക് വിവാഹ മോചിതനാകുന്നു; ഭാര്യക്ക് നല്‍കേണ്ടത് കോടികള്‍, കേട്ടാല്‍ ഞെട്ടും!!

എന്താണ് ഇവര്‍ തമ്മില്‍ സംഭവിച്ചതെന്ന് അറിയില്ല. പക്ഷേ ഈ യുവാവ് ഈ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെയാണ് താമസം എന്ന് മാത്രം വ്യക്തമാണ്. ജെന്നി എന്ന യുവതിയാണ് ഈ പരസ്യം നല്‍കിയത്. ഇവരുടെ കാമുകനായിരുന്ന സ്റ്റീവ് എന്നയാളെ കുറിച്ചാണ് പരസ്യം നല്‍കിയിരിക്കുന്നത്. എന്നെ ചതിച്ച് പോയില്ലേടാ എന്നാണ് ഈ പരസ്യത്തില്‍ പറയുന്നത്. അതേസമയം പത്രത്തിന്റെ സോഷ്യല്‍ മീഡിയ സൈറ്റിലും മറ്റും ആരാണ് ഇവര്‍ എന്ന് തിരക്കുകയാണ്.

4

ഇതാണ് ഉത്സാഹിയായ ബീപ്പാത്തു; കളര്‍ഫുള്‍ ലുക്കില്‍ സ്റ്റൈലിഷായി കല്യാണി പ്രിയദര്‍ശന്‍, മൊഞ്ച് കൂടിയെന്ന് ആരാധകര്‍

പരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ ചിരിച്ച് പോകും. പ്രിയപ്പെട്ട സ്റ്റീവ്, അവള്‍ക്കൊപ്പം നീ സന്തോഷവാനായിരിക്കുമെന്ന് കരുതുന്നു. ഇപ്പോള്‍ ഈ ടൗണ്‍ മുഴുവന്‍ അറിയും, എന്തൊരു വൃത്തിക്കെട്ട ചതിയനായിരുന്നു നീയെന്ന്, എന്ന് ജെന്നി എന്നും ഇതില്‍ കുറിച്ചിട്ടുണ്ട്. അത് മാത്രമല്ല ഇയാള്‍ക്ക് കൊടുത്ത മറ്റൊരു പണി കൂടി ഈ യുവതി പരസ്യത്തില്‍ പറയുന്നുണ്ട്. ഈ പരസ്യം നല്‍കിയത് നിന്റെ ക്രെഡിറ്റ് കാര്‍ഡിലെ പണം ഉപയോഗിച്ചാണെന്നും യുവതി പറയുന്നു.

5

അതേസമയം ജനങ്ങളുടെ വലിയൊരു തള്ളിക്കയറ്റമാണ് ഇവരെ കുറിച്ച് അറിയാന്‍ ഉണ്ടായിരിക്കുന്നത്. ഈ ദിനപത്രം സംഭവത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഡസന്‍ കണക്കിന് സന്ദേശങ്ങളാണ് നാലാം പേജിലെ പരസ്യത്തിന് പിന്നാലെ വന്നത്. സ്റ്റീവ് ആരാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷേ അദ്ദേഹം മോശപ്പെട്ടൊരു വ്യക്തിയായിരിക്കും. ജെന്നിയെ കുറിച്ച് ഒരു വിവരവും ഞങ്ങള്‍ വെളിപ്പെടുത്തില്ല. ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം സ്വീകരിച്ചിട്ടില്ലെന്നും ദിനപത്രത്തിന്റെ പ്രസാധകര്‍ അറിയിച്ചു.

ഫൈറ്റര്‍ പൈലറ്റ്, സ്‌കൂബാ ഡൈവിംഗുമറിയാം, ഇനി ബഹിരാകാശത്തേക്ക്, തരംഗമായി മലയാളി പെണ്‍കുട്ടി!!ഫൈറ്റര്‍ പൈലറ്റ്, സ്‌കൂബാ ഡൈവിംഗുമറിയാം, ഇനി ബഹിരാകാശത്തേക്ക്, തരംഗമായി മലയാളി പെണ്‍കുട്ടി!!

Recommended Video

cmsvideo
  കുഴിയെ സ്‌നേഹിക്കുന്ന ഇത്രയേറെപ്പെർ കേരളത്തിലുണ്ടോ | *Politics
  English summary
  hope you happy with her cheater, ex partner done unexpected thing to boyfriend goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X