Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെങ്കടലില്‍ വീണ്ടും കപ്പലിന് നേരെ ആക്രമണം; മൂന്ന് ഹൂത്തി ബോട്ടുകള്‍ തകര്‍ത്ത് യുഎസ്

സന: ചെങ്കടലില്‍ വീണ്ടും ഹൂത്തി വിമതരുടെ ആക്രമണം. കണ്ടെയ്‌നര്‍ ഷിപ്പിന് നേരെയാണ് ആക്രമണമുണ്ടായത്. അതേസമയം ശക്തമായ തിരിച്ചടിയാണ് യുഎസ് നാവിക സേന നല്‍കിയത്. ഹൂത്തികളുടെ മൂന്ന് കപ്പലുകള്‍ യുഎസ് ആക്രമണത്തില്‍ തകര്‍ത്തുവെന്ന് സൈന്യം പറഞ്ഞു. യുഎസ് ഹെലികോപ്ടറിന് നേരെ ഹൂത്തികള്‍ വെടിയുതിര്‍ത്തപ്പോള്‍ പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് തിരിച്ചടിച്ചതെന്ന് യുഎന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

നാല് ചെറു ബോട്ടുകളിലായിട്ടാണ് ഹൂത്തികളെത്തിയത്. ഇതില്‍ മൂന്ന് ബോട്ടുകളാണ് തകര്‍ത്തതെന്നും യുഎസ് പറഞ്ഞു. അതേസമയം നാലാമത്തെ കപ്പല്‍ അവിടെ നിന്ന് രക്ഷപ്പെട്ടുവെന്നും യുഎസ് കമാന്‍ഡ് അറിയിച്ചു. സിംഗപ്പൂരിന്റെ പതാകയുള്ള ഡെന്‍മാര്‍ക്ക് ഉടമസ്ഥതയിലുള്ള കണ്ടെയിനര്‍ കപ്പലില്‍ നിന്ന് സഹായത്തിനായി അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും യുഎന്‍ കമാന്‍ഡ് അറിയിച്ചു.

houthi-attack

24 മണിക്കൂറിനിടെ ചെങ്കടലില്‍ ഇത് രണ്ടാം തവണ ആക്രമണമുണ്ടാവുന്നത്. നേരത്തെ രണ്ട് മിസൈല്‍ മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ഈ കപ്പലുകളെ നേരിട്ടിരുന്നത് ഇവ യുഎസ് ആക്രമണത്തില്‍ തകര്‍ത്തിരുന്നു. ഹൂത്തി നിയന്ത്രണ മേഖലയില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ കപ്പലില്‍ പതിച്ചിരുന്നു. തന്ത്രപരമായ ചെങ്കടല്‍ മേഖലയിലെ കപ്പലുകള്‍ ഗാസയിലെ പലസ്തീനുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഹൂത്തികള്‍ ആക്രമിക്കുന്നത്.

ആഗോള വ്യാപാരത്തിന്റെ 12 ശതമാനത്തോളം വരുന്ന ചരക്കുകള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്. ഹൂത്തികള്‍ ഇതിന് ഭീഷണിയുയര്‍ത്തിയതോടെയാണ് സര്‍വ സന്നാഹവുമായി നാവിക സേന ഹൂത്തികളെ നരിടാന്‍ രംഗത്തിറങ്ങിയത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതിന് പിന്നാലെയാണ് അവര്‍ തിരിച്ചടി തുടങ്ങിയത്.

ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് പിന്നീട് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 1140 പേരാണ് കൊല്ലപ്പെട്ടത്. ഭൂരിഭാഗവും സാധാരണക്കാരാണ്. ഗാസയില്‍ വലിയ തോതിലുള്ള ആക്രമണം യുഎസ്സിന്റെ സൈനിക സഹായത്തോടെയാണ് ഇസ്രായേല്‍ നടത്തിയത്. ഗാസയിലെ ആക്രമണം നിര്‍ത്തണമെന്നാണ് ഹൂത്തികള്‍ ആവശ്യപ്പെടുന്നത്. ഇറാന്റെ പിന്തുണയോടെയാണ് ഇത്തരം വിമത ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് യുഎസ് ആരോപിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+