അറസ്റ്റ് വാറണ്ട് പുടിന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കുമോ..? ഐസിസി നടപടിയില്‍ പുടിന്റെ ഭാവിയെന്ത്?

മോസ്കോ: കഴിഞ്ഞ ദിവസമാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡമിര്‍ പുടിന് എതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. റഷ്യയുടെ യുക്രൈന് അധിനിവേശം തുടങ്ങിയത് മുതല്‍ കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പ്രസിഡന്റ് പദവിയിലിരിക്കെ ഐസിസിയുടെ അറസ്റ്റ് വാറന്റ് ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് വ്ളാഡമിര്‍ പുടിന്.
1998-ലെ റോം ചട്ടം എന്നറിയപ്പെടുന്ന ഒരു ഉടമ്പടി പ്രകാരം യുദ്ധക്കുറ്റങ്ങള്‍, വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ അന്വേഷിക്കുന്നതിനുള്ള സ്റ്റാന്‍ഡിംഗ് ബോഡിയായാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി രൂപീകരിക്കുന്നത്. എന്നാല്‍ റഷ്യ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പരിധിയില്‍ വരുന്ന രാജ്യമല്ല. അതിനാല്‍ തന്നെ കോടതിയുടെ നടപടി അര്‍ത്ഥശൂന്യമാണെന്നാണ് റഷ്യയുടെ വാദം.
കോടതിയില്‍ കക്ഷിയല്ലെന്ന് ചൂണ്ടിക്കാട്ടി റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പുടിനെതിരായ വാറണ്ട് തള്ളിക്കളഞ്ഞിരിക്കുരകയാണ്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നിലവില്‍ വ്ളാഡമിര്‍ പുടിന് നടപടികളൊന്നും നേരിടേണ്ടി വരില്ല. റഷ്യയുടെ പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്നതിനോ മറ്റ് ഔദ്യോഗിക പദവികള്‍ വഹിക്കുന്നതിനോ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നടപടി ബാധിക്കില്ല.

സിറ്റിംഗ് രാഷ്ട്രത്തലവന്മാരെ അറസ്റ്റ് ചെയ്യാനോ അവരെ വിചാരണയ്ക്ക് കൊണ്ടുവരാനോ കോടതിക്ക് അധികാരമില്ല. അതേസമയം അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അംഗത്വമുള്ള രാജ്യങ്ങൡലേക്ക് പ്രവേശിക്കുമ്പോള്‍ പുടിന് അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ആസ്ഥാനമുള്ള ഹേഗില്‍ പുടിനെ ഹാജരാക്കി വിചാരണ നടത്തുകയാണ് ചെയ്യുന്നത്.
Cleaning Tips: മേക്കപ്പ് കറ വസ്ത്രങ്ങളിലായോ.. പേടി വേണ്ട, പരിഹാരമിതാ
ഇതിന് മുന്‍പ് സുഡാന് മുന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിര്‍, ലിബിയന്‍ മുന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫി എന്നിവര്‍ക്ക് അധികാര സ്ഥാനത്തിരിക്കെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് ലഭിച്ചിട്ടുണ്ട്. നിലവില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ 123 അംഗരാജ്യങ്ങളാണ് ഉള്ളത്. ഇതുവരെ വിവിധ കേസുകളിലായി 38 അറസ്റ്റ് വാറന്റുകള്‍ ആണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തെ യുദ്ധം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കായി കോംഗോ, മാലി, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള 5 ആഫ്രിക്കന്‍ മിലീഷ്യക്കാര്യ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ശിക്ഷിച്ചിരുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പരമാവധി വിധിക്കുന്ന ശിക്ഷ ജീവപര്യന്തമാണ്. യു എന്‍ ആണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications