ഐസിസ് ഭീകരാക്രമണത്തില്‍ നിന്ന് ഹൃത്വിക് റോഷനും മക്കളും രക്ഷപ്പെട്ടു, രക്ഷപ്പെടല്‍ ഇങ്ങനെ.
ഇസ്താംബൂള്‍: ഇസ്താംബൂളിലെ ഐസിസ് ചാവേറാക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോളിവുഡ് താരം ഹൃത്വിക് റോഷനും മക്കളും. ഇസ്താംബൂളിലെ അറ്റാതുര്‍ക് വിമാനത്താവളത്തില്‍ നിന്നും ഹൃത്വിക് പുറത്തിറങ്ങി മണിയ്ക്കൂറുകള്‍ക്കകമായിരുന്നു സ്‌ഫോടനം. വിമാനത്താവളത്തിലെത്തിയ രണ്ടംഗ ചാവേര്‍ സംഘം പൊട്ടിത്തെറിയ്ക്കുകയായിരുന്നു. 30ലേറെപ്പേരാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അവധിക്കാലം ചെലവഴിയ്ക്കുന്നതിന്റെ ഭാഗമായി സ്‌പെയിനും ആഫ്രിക്കയും സന്ദര്‍ശിച്ച് തിരിച്ച് വരികയായിരുന്നു ഹൃത്വിക്കും മക്കളുും. മൂവരും ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങി മണിയ്ക്കൂറുകള്‍ക്കകമാണ് സ്‌ഫോടനം ഉണ്ടായത്.

Read Also: ഖിലാഫത്തിന്റെ രണ്ടാം വാര്‍ഷികം.... റമദാന്‍ മാസത്തില്‍ ഇസ്താംബുളിലെ കൂട്ടക്കുരുതിയും ഐസിസിന്റെ അക്കൗണ്ടില്‍ തന്നെ
ഇസ്താംബൂളില്‍ എത്തിയ ഇവരുടെ കണക്ടിംഗ് ഫ്‌ളൈറ്റ് നഷ്ടമായിരുന്നു. അടുത്ത ദിവസം മാത്രമായിരുന്നു വിമാനം ഉണ്ടായരുന്നത്. എന്നാല്‍ ബിസിനസ് ക്‌ളാസിനായി കാത്തു നില്‍ക്കാതെ കിട്ടിയ വിമാത്തില്‍ ഇക്കണോമിക് ക്‌ളാസില്‍ മൂവരും അന്ന് തന്നെ യാത്ര തിരിച്ചു.
മൂന്ന് പേരാണ് വിമാനത്താവളത്തില്‍ നുഴഞ്ഞ് കയറിയത്. രണ്ട് ചാവേറുകള്‍ അന്താരാഷ്ട്ര ടെര്‍മിനലിന് സമീപത്ത് വച്ച് പൊട്ടിത്തെറിയ്ക്കുകയും ഒരാള്‍ യാത്രക്കാര്‍ക്കും സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.












Click it and Unblock the Notifications