കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖിലാഫത്തിന്റെ രണ്ടാം വാര്‍ഷികം...ഇസ്താംബുളിലെ കൂട്ടക്കുരുതിയും ഐസിസിന്റെ അക്കൗണ്ടില്‍ തന്നെ

Google Oneindia Malayalam News

ഇസ്താംബുള്‍: തുര്‍ക്കിയിലെ ഇസ്താംബുള്‍ അറ്റാതുര്‍ക്ക അന്താരാഷ്ട്ര വിമനത്താവളത്തില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 36 പേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. പതിവിന് വിപരീതമായി ഐസിസ് ഈ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. പക്ഷേ സംശയത്തിന്റെ മുനകള്‍ നീളുന്നത് ഐസിസിലേയ്ക്ക് തന്നെ.

തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം ഐസിസിന് നേര്‍ക്ക് വിരല്‍ ചൂണ്ടിക്കഴിഞ്ഞു. സിറിയയ്ക്കും ഇറാക്കിനും പുറമേ, ഐസിസ് ശക്തിപ്രാപിച്ചുകൊണ്ടിരിയ്ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്കി.

ഐസിസ് സ്വന്തമായി ഖിലാഫത്ത് പ്രഖ്യാപിച്ചതിന്റെ രണ്ടാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. അതിന്റെ ആഘോഷമായിരുന്നോ തുര്‍ക്കിയിലെ സാധാരണക്കാര്‍ക്ക് മേല്‍ അവര്‍ കാണിച്ചത്...?

ഐസിസ്

ഐസിസ്

ഐസിസ് തുര്‍ക്കിയെ ലക്ഷ്യം വയ്ക്കാന്‍ തുടങ്ങിയിട്ട് അധികനാള്‍ ആയിട്ടില്ല. ഐസിസ് ശക്തമായ സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് തുര്‍ക്കി.

കുര്‍ദ്ദുകളും ആകാം

കുര്‍ദ്ദുകളും ആകാം

നാല് പതിറ്റാണ്ടായ കുര്‍ദ്ദുകളുമായി യുദ്ധത്തിലാണ് തുര്‍ക്കി ഭരണകൂടം. അതുകൊണ്ട് തന്നെ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ കുര്‍ദ്ദുകളാകാം എന്ന സംശയവും ഉണ്ട്.

പൊതുജനങ്ങള്‍

പൊതുജനങ്ങള്‍

കുര്‍ദ്ദുകളുടെ ആക്രമണങ്ങള്‍ അധികവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സൈന്യത്തിനും നേര്‍ക്കാണ് നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ വിമാനത്താവളത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ കുര്‍ദ്ദുകളുടെ പങ്ക് തള്ളിക്കളയുകയാണ് പലരും.

ഐസിസിന്റെ രീതി

ഐസിസിന്റെ രീതി

തങ്ങളുമായി ഒരു ബന്ധവുമില്ലാത്ത സാധാരണക്കാരെ കൂട്ടക്കുരുതിയ്ക്ക് ഇരയാക്കുക എന്നത് ഐസിസിന്റെ രീതിയാണ്. അതുകൊണ്ട് തന്നെയാണ് ചാവേര്‍ ആക്രമണത്തിന് പിന്നില്‍ ഐസിസ് ആണെന്ന് വിശ്വസിയ്ക്കുന്നത്.

ഐസിസിന് സഹായം

ഐസിസിന് സഹായം

ഐസിസിന് തുര്‍ക്കി സര്‍ക്കാര്‍ സഹായം ചെയ്യുന്നു എന്നൊരു ആക്ഷേപം നേരത്തേ ഉണ്ട്. കുര്‍ദ്ദുകളെ ഒതുക്കാന്‍ വേണ്ടിയാണ് ഇതെന്നാണ് പറയപ്പെടുന്നത്.

തിരിച്ചുകൊത്തിയോ

തിരിച്ചുകൊത്തിയോ

തുര്‍ക്കിയുടെ സഹായം സ്വീകരിച്ച ഐസിസ് ഇപ്പോള്‍ അവര്‍ക്കെതിരെ തന്നെ തിരിഞ്ഞോ എന്നാണ് സംശയം. നേരത്തേയും ഐസിസിന്റെ ആക്രമണങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടുണ്ട്.

ഉത്തരവാദിത്തം

ഉത്തരവാദിത്തം

ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഐസിസ് ആണ് പിറകില്‍ എന്ന് സംശയിക്കുന്നതായി തുര്‍ക്കി പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ലക്ഷ്യം വിദേശികള്‍

ലക്ഷ്യം വിദേശികള്‍

തുര്‍ക്കിയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യം വച്ചാണോ ഈ ചാവേര്‍ ആക്രണം നടന്നത് എന്നും സംശയിക്കുന്നുണ്ട്.

English summary
The suicide bomb attack that has killed at least 36 people in Turkey marks the second anniversary of the Islamic State Caliphate.Turkey’s Dogan News Agency cited police sources as saying: “ISIS is behind the attack” at Ataturk Airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X