Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്മാനത്തുക 12 ഡോളറെന്ന് ഭര്‍ത്താവ്; പൂജ്യം കാണുന്നില്ലേ എന്ന് ഭാര്യ, തുക കണ്ടപ്പോള്‍ ഞെട്ടല്‍

തന്നെ കാത്ത് വലിയ തുകയുണ്ടെന്ന് മാത്രം ഇയാള്‍ക്ക് അറിയില്ലായിരുന്നു. വെറും പന്ത്രണ്ട് ഡോളര്‍ മാത്രമാണ് ഈ ലോട്ടറിയുടെ സമ്മാനത്തുകയെന്ന് ഈ യുവാവ് കരുതിയിരുന്നു.

michigan lottery

വാഷിംഗ്ടണ്‍: കണക്കിലെയും നമ്പറുകളിലെയും ചെറിയൊരു മാറ്റം ഒരാളുടെ ജീവിതം എത്രത്തോളം മാറ്റുമെന്ന് ആര്‍ക്കും പറയാനാവില്ല. പക്ഷേ എന്നെന്നേക്കുമായി മാറ്റാനാവും എന്നതാണ് അതിലെ യാഥാര്‍ത്ഥ്യം. അമേരിക്കയില്‍ നിന്നുള്ള ഒരാള്‍ തന്റെ ജീവിതത്തിലെ വലിയ ഭാഗ്യത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നതും അത്തരമൊരു രീതിയിലാണ്.

ഇയാള്‍ എടുത്ത ലോട്ടറി ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി മാറിയിരിക്കുകയാണ്. പക്ഷേ അതിന് ഇയാളെ സ്വന്തം ഭാര്യ സഹായിക്കേണ്ടി വന്നിരിക്കുകയാണ്. അതിലൂടെയാണ് ആ ഭാഗ്യത്തെ അദ്ദേഹം തിരിച്ചറിഞ്ഞത്. അത് ഏത് തരത്തിലാണെന്ന് വിശദമായി പരിശോധിക്കാം....

സമ്മാനത്തുക വളരെ ചെറുത്

സമ്മാനത്തുക വളരെ ചെറുത്

യുഎസ്സിലെ സൗത്ത് കരോലിനയില്‍ നിന്നുള്ള യുവാവിന്റെ ജീവിതമാണ് അടിമുടി മാറിയത്. പക്ഷേ തനിക്ക് സമ്മാനമടിച്ച ടിക്കറ്റിന് യഥാര്‍ത്ഥത്തില്‍ സമ്മാനത്തുക വളരെ കുറവാണെന്നായിരുന്നു ഇതേ യുവാവ് കരുതിയത്. എന്നാല്‍ തന്നെ കാത്ത് വലിയ തുകയുണ്ടെന്ന് മാത്രം ഇയാള്‍ക്ക് അറിയില്ലായിരുന്നു. വെറും പന്ത്രണ്ട് ഡോളര്‍ മാത്രമാണ് ഈ ലോട്ടറിയുടെ സമ്മാനത്തുകയെന്ന് ഈ യുവാവ് കരുതിയിരുന്നു.

ഭാഗ്യം തേടി വന്ന സമയം

ഭാഗ്യം തേടി വന്ന സമയം

ആ സമയത്ത് ഭാഗ്യം പോലെ ഭാര്യ വിളിക്കുകയുണ്ടായി. അതേ തുടര്‍ന്ന് വിശദമായി ഇയാള്‍ ടിക്കറ്റ് ഒന്ന് പരിശോധിച്ചപ്പോഴാണ് പോയ ഭാഗ്യം തിരിച്ചുവന്നത്. മാര്‍ച്ച് നാലിനാണ് ഇയാള്‍ ടിക്കറ്റ് എടുക്കുന്നത്. എന്നാല്‍ ടിക്കറ്റ് പരിശോധനയിലെ ചില അബദ്ധത്തില്‍ തനിക്ക് നേരിട്ടത് വെറുമൊരു പന്ത്രണ്ട് ഡോളറാണെന്നാണ് യുവാവ് തെറ്റിദ്ധരിക്കുകയായിരുന്നു. പക്ഷേ ഉടനെ തന്നെ ഭാര്യയെ വിളിച്ച് ഒന്ന് പരിശോധിക്കാന്‍ തീരുമാനിച്ചതാണ് ഇപ്പോള്‍ ഭഗ്യമായി മാറിയിരിക്കുന്നത്.

ഭാര്യയെ ഒന്ന് കാണിക്കാന്‍ തീരുമാനിച്ചു

ഭാര്യയെ ഒന്ന് കാണിക്കാന്‍ തീരുമാനിച്ചു

ഭാര്യ ഈ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തിയത്. ഈ ടിക്കറ്റിന് വമ്പന്‍ സമ്മാനമുണ്ടെന്ന് യുവതി കണ്ടെത്തുകയായിരുന്നു. 50000 യുഎസ് ഡോളറായിരുന്നു സമ്മാനമായി അടിച്ചിരുന്നത്. നാല്‍പ്പത് ലക്ഷം രൂപയില്‍ അധികം വരുന്നതായിരുന്നു ഈ തുക. പക്ഷേ ഇത് ഭാഗ്യത്തിന്റെ തുടക്കം മാത്രമായിരുന്നു. ഭാര്യ ടിക്കറ്റ് ഒന്ന് പരിശോധിച്ചപ്പോള്‍ വലിയൊരു നേട്ടമാണ് ഉണ്ടായതെന്ന് ഇയാള്‍ പറഞ്ഞു.

അബദ്ധം വലിയ നേട്ടമായി

അബദ്ധം വലിയ നേട്ടമായി

ഭൂമിയില്‍ ഇങ്ങനെയും സ്ഥലങ്ങളോ; കുടുംബത്തെ തീര്‍ച്ചയായും കാണിച്ചിരിക്കണം, ഫാമിലി ട്രിപ്പ് പൊളിക്കും

അതേസമയം ഈ ടിക്കറ്റിന്റെ കാര്യത്തില്‍ വലിയൊരു അബദ്ധം ഈ യുവാവിന് സംഭവിച്ചിരുന്നു. അത് പക്ഷേ ഭാര്യക്ക് അറിയില്ലായിരുന്നു. ഒരു ഡോളര്‍ അധികമായി നല്‍കി പവര്‍ബോളും ഇതില്‍ ചേര്‍ത്തിരുന്നു യുവാവ്. ആവശ്യമില്ലാതെ ചേര്‍ത്ത ആ പവര്‍ബോള്‍ ഇപ്പോള്‍ സമ്മാനത്തെ ഇരട്ടിയാക്കിയിരിക്കുകയാണ്. അതായത് സമ്മാനമടിച്ച 50000 ഡോളര്‍ ഒരു ലക്ഷമായി മാറിയിരിക്കുകയാണ്. 81 ലക്ഷം രൂപയില്‍ അധികമാണ് ഇതോടെ യുവാവിന് ലഭിച്ചിരിക്കുന്നത്.

ഭാഗ്യം വന്നത് ഇങ്ങനെ

ഭാഗ്യം വന്നത് ഇങ്ങനെ

ഈ ടിക്കറ്റും കൊണ്ട് കടയിലെത്തിയ യുവാവ് തന്റെ പവര്‍ബോള്‍ ഗെയിം കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ജാക്ക്‌പോട്ട് അടിച്ചതേയില്ല. പക്ഷേ ഒരു നമ്പര്‍ മാത്രമാണ് ആകെ ശരിയാവാതെ വന്നത്. അത് വമ്പന്‍ നേട്ടത്തിലേക്ക് ഇയാളെ നയിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് ഒരു ലക്ഷമാണ് അടിച്ചതെന്ന് ഭാര്യക്കോ ഇയാള്‍ക്കോ പോലും അറിയില്ലായിരുന്നു. ടിക്കറ്റ് കൊടുത്ത് മാറാന്‍ എത്തിയപ്പോള്‍ മാത്രമാണ് യുവാവ് അക്കാര്യം തിരിച്ചറിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+