കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധക്കൊതി അവസാനിക്കാതെ ഉത്തരകൊറിയ, ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി പണിപ്പുരയിൽ...

ഉത്തരകൊറിയൻ നാവിക കപ്പൽ നിർമാമണ കേന്ദ്രത്തിന്റെ ഉപഗ്രഹദൃശ്യത്തിൽ നിന്ന് ഇതു വ്യക്തമാണെന്ന് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: ബാലിസ്റ്റിക് മിസൈൽ വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനി നിർമ്മിക്കാനൊരുങ്ങി ഉത്തരെകൊറിയ. ഉത്തരകൊറിയൻ നാവിക കേന്ദ്രത്തിൽ കപ്പൽ നിർമ്മാണം നടക്കുന്നതായി 38 നോർത്ത് വെബ്സൈറ്റാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തരകൊറിയൻ നാവിക കപ്പൽ നിർമാമണ കേന്ദ്രത്തിന്റെ ഉപഗ്രഹദൃശ്യത്തിൽ നിന്ന് ഇതു വ്യക്തമാണെന്ന് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആണവ അന്തർവാഹിനി നിർമ്മിക്കാൻ ആവശ്യമായ വസ്തുക്കൾ തുടച്ചയായി ഉത്തരകൊറിയുടെ സിൻപോ സൗത്തിലെ കപ്പൽ നിർമ്മാണശാലയിൽ എത്തുന്നുണ്ട്.

north korea

ട്രംപിന് മരണശിക്ഷ നൽകണം , കാരണം ദക്ഷിണകൊറിയൻ സന്ദർശനം, വിമർശനവുമായി ഉത്തരകൊറിയൻ മാധ്യമംട്രംപിന് മരണശിക്ഷ നൽകണം , കാരണം ദക്ഷിണകൊറിയൻ സന്ദർശനം, വിമർശനവുമായി ഉത്തരകൊറിയൻ മാധ്യമം

യുഎസിനെ ലക്ഷ്യമിട്ട് ഉത്തരകൊറിയയുടെ അണവായുധ നിർമ്മാണവയും പരീക്ഷണങ്ങളും ലോകരാജ്യങ്ങൾക്കിടയിൽ ആശങ്ക ഉയർത്തിരുന്നു. അതിനു പിന്നാലെയാണ് ആണവായുധം വഹിക്കാൻ ശേഷിയുള്ള അന്തർവാഹനിയുടെ നിർമ്മാണം. ഏഷ്യൻ സന്ദർശനത്തിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ ട്രംപിന് നേരെ ഉത്തരകൊറിയ വധഭീഷണിയും ഉയർത്തിയിരുന്നു.

അമേരിക്കയ്ക്ക് ചൈനയോട് നീരസം

അമേരിക്കയ്ക്ക് ചൈനയോട് നീരസം

ഉത്തരകൊറിയയുമായി നല്ലബന്ധം പുലർത്തുന്ന രാജ്യമാണ് ചൈന. ലോകരാ‌ജ്യങ്ങൾ ഉപരോധം ഏർപ്പെടത്തുമ്പോഴും ചൈന ഉത്തരകൊറിയയോടെ മൃദുസമീപനമാണ് വെച്ചു പുലർത്തിയിരുന്നത്. അതിനാൽ തന്നെ ചൈനയോട് ചെറിയ രീതിയിലുള്ള നീരസം അമേരിക്കയ്ക്കുണ്ടായിരുന്നു. അത് അമേരിക്ക വ്യക്തമാക്കുകയും ചെയ്തിരുന്നു.

 ചൈനീസ് ഉദ്യോഗസ്ഥൻ ഉത്തരകൊറിയയിൽ

ചൈനീസ് ഉദ്യോഗസ്ഥൻ ഉത്തരകൊറിയയിൽ

അമേരിക്കയുടെ അഭ്യർഥന പ്രമാണിച്ച് ചൈനീസ് ഉദ്യോഗസ്ഥൻ ഉത്തരകൊറിയ സന്ദർശിച്ചിരുന്നു. ഉത്തരകൊറിയയിലേയ്ക്ക് പ്രത്യേക പ്രതിനിധിയെ അയച്ച ചൈനയുടെ നിലപാടിനെ അഭിനന്ദിച്ച് അമേരിക്ക പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിട്ടുണ്ട്. ലോക രാജ്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്ന ഉത്തരകൊറിയയുടെ ആണവപദ്ധതിയിൽ നിന്ന് പിൻമാറാൻ സമ്മർദം ചെലുത്തണമെന്ന് അമേരിക്ക ചൈനയോട് അഭ്യർഥിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ചൈനീസ് ഉദ്യോഗസ്ഥന്റെ കൊറിയൻ സന്ദർശനം.

 ഉദ്യോഗസ്ഥന്റെ സന്ദർശന വിഷയം‌

ഉദ്യോഗസ്ഥന്റെ സന്ദർശന വിഷയം‌

ചൈനീസ് ഉദ്യോഗസ്ഥൻ സോങ് താവോ ആണ് വെളളിയാഴ്ച ഉത്തരകൊറിയയിലെത്തിയത്. ഉത്തരകെറിയയുടെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിഷയം ചർച്ചയിൽ താവോ ഉന്നിയിക്കും . എന്നാൽ ഉദ്യോഗസ്ഥന്റെ സന്ദർശനം നിലവിലെ സ്ഥിതിയ്ക്ക് മാറ്റമുണ്ടാക്കുമോയെന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ട്. ആണവപരീക്ഷണം കൂടാതെ അടുത്തിടെ നടന്ന ചൈനീസ് അടുത്തിടെനടന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടികോണ്‍ഗ്രസിനെക്കുറിച്ചും മറ്റുവിഷയങ്ങളെക്കുറിച്ചും ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥരുമായി താവോ ചര്‍ച്ചനടത്തുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 ചൈന- ഉത്തരകൊറിയൻ ബന്ധം

ചൈന- ഉത്തരകൊറിയൻ ബന്ധം

ആണവപരീക്ഷണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും ഉത്തരകൊറിയയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. യുഎന്നിന്റെ ഉപരോധത്തെ ചൈനയും പിന്തുണച്ചത് ഇരു രാജ്യങ്ങൾക്കിടയിലുള്ള ബന്ധത്തിൽ വിള്ളലേൽപ്പിച്ചിരുന്നു. എന്നാൽ പിന്തുണ പ്രഖ്യാപിച്ചതല്ലാതെ ഉത്തരകൊറിയ്ക്ക് മേൽ കടുത്ത തീരുമാനങ്ങളൊന്നും ചൈന എടുത്തിരുന്നില്ല.

ഏഷ്യൻ പര്യടനം

ഏഷ്യൻ പര്യടനം

ഉത്തരകൊറിയക്കെതിരെ ലോകരാജ്യങ്ങളെ ഒന്നിച്ചു നിർത്തി പ്രതിരോധം സൃഷ്ടിക്കാനായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനം. എന്നാൽ ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി നടത്തിയ പ്രസ്താവനയ്ക്കെത്തിരികെ ഉത്തരകൊറിയ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ നേതാവ് കിങ് ജോങ് ഉന്നിനെതിരെ ശബ്ദം ഉന്നയിച്ച ട്രംപിനെ കൊന്നു കളയണമെന്ന ഉത്തരകൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനത്തിനിടെ ട്രംപ് ഉന്നിനെ ക്രൂരനായ ഏകാധിപതിയെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് ഉത്തരകൊറിയയെ ചൊടിപ്പിച്ചിരുന്നു

English summary
Satellite images taken this month of a North Korean naval shipyard indicate Pyongyang is pursuing an "aggressive schedule" to build its first operational ballistic missile submarine, a U.S. institute reported on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X