കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക രംഗം മോശമാകും, ആഗോള സാമ്പത്തിക മാന്ദ്യം സൂചിപ്പിച്ച് ഐഎംഎഫ്; വളര്‍ച്ചാ നിരക്ക് കുറച്ചു

Google Oneindia Malayalam News

ലണ്ടന്‍: 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് വീണ്ടും കുറച്ച് ഐഎംഎഫ്. ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ച കുറയുമെന്നാണ് ഐഎംഎഫ് പരറയുന്നത്. 2026 വരെ ആഗോള സാമ്പത്തിക വളര്‍ച്ച നാല് ട്രില്യണില്‍ താഴെയായിരിക്കും വളര്‍ച്ചയെന്ന് ഐഎംഎഫ് വ്യക്തമാക്കി.

സാമ്പത്തിക രംഗം ഇനിയും മോശമാകുമെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റാലിന് ജോര്‍ജിയേവ പറഞ്ഞു. യുക്രൈനിലെ റഷ്യന്‍ അധിനിവേശം എല്ലാ മാറ്റി മറിച്ചെന്ന് ജോര്‍ജിയേവ പറഞ്ഞു. സാമ്പത്തിക രംഗം ആകെ തകിടം മറിച്ചെന്നും, മാറി ചിന്തിക്കാന്‍ ഐഎംഎഫിനെ പ്രേരിപ്പിച്ചുവെന്നും ജോര്‍ജിയേവ വ്യക്തമാക്കി.

1

യുക്രൈനില്‍ യുദ്ധത്തിന്റെ ആഘാതം പല രാജ്യങ്ങളും അനുഭവിച്ച് തുടങ്ങിയിട്ടുണ്ടെന്നും, സാമ്പത്തിക രംഗം മോശമായെന്നും ക്രിസ്റ്റാലിന ജോര്‍ജിയേവ പറയുന്നു. മൂന്ന് മടങ്ങോളമാണ് ആഗോള വളര്‍ച്ചാ നിരക്ക് കുറച്ചിരിക്കുന്നത്. 2022ല്‍ 3.2 ശതമാനം വളര്‍ മാത്രമാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. 2023ല്‍ ഇത് 2.9 ശതമാനമാണ്.

പ്രണയത്തിന് വേണ്ടി താണ്ടിയത് 14400 കിലോമീറ്റര്‍;അറുപതുകാരിയെത്തിയത് ടാന്‍സാനിയയില്‍, സംഭവം ഇങ്ങനെപ്രണയത്തിന് വേണ്ടി താണ്ടിയത് 14400 കിലോമീറ്റര്‍;അറുപതുകാരിയെത്തിയത് ടാന്‍സാനിയയില്‍, സംഭവം ഇങ്ങനെ

ആഗോള സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതകള്‍ വര്‍ധിക്കുകയാണെന്ന് ജോര്‍ജിയേവ ചൂണ്ടിക്കാണിച്ചു. ആഗോള സാമ്പത്തിക മേഖലയുടെ മൂന്നിലൊന്ന് ഭാഗം വരുന്ന രാജ്യങ്ങളില്‍ തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ സാമ്പത്തികമായ പ്രതിസന്ധികള്‍ ഉണ്ടാവുമെന്നും, വളര്‍ച്ച ചുരുങ്ങുമെന്ന് ഐഎംഎഫ് പറയുന്നു.

Spity Valley: ഒരിക്കല്‍ നോക്കിയാല്‍ കണ്ണെടുക്കില്ല; ഇത് ഭൂമിയിലെ സ്വപ്‌നലോകം, ഇന്ന് തന്നെ ബാഗ് പാക്ക് ചെയ്‌തോളൂ

നേരത്തെ ഒപെക്കും മറ്റ് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളും ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ആഗോള വില വര്‍ധനവിനെ നിയന്ത്രിക്കാനാണിത്. എന്നാല്‍ ഇത് ആഗോള സാമ്പത്തിക മേഖലയ്ക്ക് വന്‍ തിരിച്ചടിയാണിത്. യുഎസ്സിലെ എണ്ണനിരക്ക് അടക്കം വന്‍ തോതില്‍ വര്‍ധിക്കും. ഇത് വലിയ പ്രതിസന്ധിക്ക് വഴിയൊരുക്കും.

viral video: മിഠായി കഴിക്കും മുമ്പ് വെള്ളത്തിലിട്ട് കഴുകണം: മകനെ പറ്റിച്ച് അമ്മviral video: മിഠായി കഴിക്കും മുമ്പ് വെള്ളത്തിലിട്ട് കഴുകണം: മകനെ പറ്റിച്ച് അമ്മ

English summary
imf reversed global growth rate warns of higher recession till 2026
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X