പാകിസ്താനില്‍ കലാപം: പഞ്ചാബില്‍ ആയിരത്തോളം പേര്‍ അറസ്റ്റില്‍, നിരവധി പേര്‍ക്ക് പരിക്ക്
ലഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ ശക്തമായ നടപടി. ആയിരത്തോളം പേരെ പാകിസ്താന്‍ പഞ്ചാബില്‍ അറസ്റ്റ് ചെയ്തു. രാജ്യത്തെ ഏറ്റവും ജനസംഖ്യയേറിയ പ്രവിശ്യയാണിത്. 945 ആളുകളെ നിയമം ലംഘിച്ചതിന് അറസ്റ്റിലായത്. ഇവര്‍ അക്രമികളാണെന്നും പോലീസ് പറഞ്ഞു.
അതേസമയം 130ഓളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഉദ്യോഗസ്ഥരും, മറ്റ് ജീവനക്കാരുമെല്ലാം ഇതില്‍ വരും. പഞ്ചാബ് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ നേരത്തെ പാക് സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന നില പൂര്‍വ സ്ഥിതിയിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം ബ്രിഡ്ജ് ചാമ്പ്യന്‍ഷിപ്പിനായി പാകിസ്താനിലെത്തിയ ഇന്ത്യന്‍ അത്‌ലറ്റുകളോട് ഉടന്‍ നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ലഹോറിലാണ് ഇവരുള്ളത്. ഏകദേശം ഇരുപത് താരങ്ങളാണ് സംഘത്തിലുള്ളത്. ഇതിനിടെ നാഷണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോ കോടതിയില്‍ ഇമ്രാന്‍ ഖാനെ ഇന്ന് ഹാജരാക്കി.
പലയിടത്തും ഇന്ന് ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കുന്ന പിടിഐ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി, സര്‍ക്കാര്‍ മന്ദിരങ്ങളിലേക്ക് ഇരച്ചുകയറിയിരുന്നു. പിടിഐ ജനറല്‍ സെക്രട്ടറി ആസാദ് ഉമറും ഇന്ന് അറസ്റ്റിലായിട്ടുണ്ട്. ഇസ്ലാമാബാദ് പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം ഇമ്രാന്‍ ഖാന്റെ അറസ്റ്റില്‍ സൈന്യം ഇടപെട്ടില്ലെന്നാണ് പാകിസ്താന്‍ സര്‍ക്കാര്‍ പറയുന്നത്. എന്‍എബിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അവര്‍ സൈന്യവുമായി ബന്ധപ്പെട്ടുള്ളവരല്ല. അല്‍ ഖാദിര്‍ ട്രസ്റ്റ് കേസിലാണ് അദ്ദേഹം അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിലില്‍ അധികാരത്തില്‍ നിന്ന് പുറത്തായ ശേഷം നിരവധി ക്രിമിനല്‍ കേസുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
ഉഫ് ലഖ്‌നൗ ടേസ്റ്റ് വേറെ ലെവല്‍, ടേസ്റ്റ് ചെയ്താല്‍ പിന്നെ മറക്കില്ല, ഇതാ കഴിക്കേണ്ട ഡിഷുകള്‍
നേരത്തെ പിടിഐ നേതാവ് ഫവാദ് ചൗധരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെയാണ് ഈ നടപടി. ഇമ്രാന്‍ ഖാന്‍ ഗ്രാഫ്റ്റ് കേസില്‍ കുറ്റക്കാരനാണെന്നും, രാജ്യത്ത് അരാജകത്വം അഴിച്ചുവിടുകയാണ് അദ്ദേഹമെന്നും പാകിസ്താന്‍ സര്‍ക്കാര്‍ ആരോപിച്ചു.
പോലീസ് ഗസ്റ്റ് ഹൗസിലാണ് ഇമ്രാന്‍ ഖാന്‍ ഇപ്പോഴുള്ളത്. ഇതൊരു കോടതി മുറിയായിട്ട് കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം പാകിസ്താന്‍ സൈന്യവും ഇമ്രാന്‍ ഖാനും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിന് കൂടിയാണ് രാജ്യത്ത് വഴിയൊരുങ്ങിയിരിക്കുന്നത്.
അതേസമയം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഇമ്രാന്‍ ഖാനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കാന്‍ സാധിക്കും. പാക് സര്‍ക്കാരിന്റെ ലക്ഷ്യവും അത് തന്നെയാണ്. അതേസമയം രണ്ട് പേര്‍ വലിയ അക്രമസംഭവങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. അഴിമതിയും, രാജ്യദ്രോഹവും വരെയുള്ള കേസുകളാണ് ഇമ്രാന്‍ ഖാനെതിരെയുള്ളത്.












Click it and Unblock the Notifications