Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഫീസിലേക്കുള്ള യാത്രയ്ക്ക് ഇമ്രാന്‍ ഖാന്‍ ചെലവിട്ടത് കോടികള്‍; ആ പദ്ധതിക്ക് മുകളില്‍!!

രാഷ്ട്രീയമായി ഇമ്രാന്‍ ഖാന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന വിവരങ്ങള്‍ പുറത്തുന്നത്. പാകിസ്താന്‍ ബൈതുല്‍ മാലിന്റെ മേല്‍നട്ടത്തില്‍ 39 പനാഗാസാണ് രാജ്യത്ത് ഉടനീളം നിര്‍മിച്ചത്.

imran khan

ഇസ്ലാമാബാദ്: പ്രധാനമന്ത്രിയായിരിക്കെ ഇമ്രാന്‍ ഖാന്‍ ഓഫീസിലേക്ക് പോയിരുന്നപ്പോള്‍ ഉണ്ടായിരുന്ന ചെലവുകളുടെ കണക്ക് പുറത്ത്. അമ്പരപ്പിക്കുന്ന തരത്തിലുളള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഇമ്രാന്‍ ഖാന്റെ വീട്ടില്‍ നിന്ന് പ്രധാനമന്ത്രിയുടെ വസതി വരെയുള്ള ചെലവ് അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയായ പനാഗാസിനേക്കാള്‍ അഞ്ചിരട്ടി അധികമാണ്. ഷെല്‍ട്ടര്‍ ഹോമുകള്‍ക്കായിട്ടുള്ള പദ്ധതിയാണ് പനാഗാസ്.

സാധാരണക്കാരെയും പാവപ്പെട്ടവരെയും മുന്നില്‍ കണ്ട് രൂപീകരിച്ച പദ്ധതിയാണിത്. എന്നാല്‍ അതിനെ കടത്തിവെട്ടുന്ന ചെലവാണ് ഇമ്രാന്‍ ഖാന്‍ സ്വന്തം യാത്രകളുടെ കാര്യത്തില്‍ ഉണ്ടായിരുന്നത്.

imran khan

രാഷ്ട്രീയമായി ഇമ്രാന്‍ ഖാന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന വിവരങ്ങള്‍ പുറത്തുന്നത്. പാകിസ്താന്‍ ബൈതുല്‍ മാലിന്റെ മേല്‍നട്ടത്തില്‍ 39 പനാഗാസാണ് രാജ്യത്ത് ഉടനീളം നിര്‍മിച്ചത്. ഈ പദ്ധതി പ്രകാരം ഏറ്റവും മികച്ച കാര്യങ്ങള്‍ ഭവനരഹിതര്‍ക്കായി ഒരുക്കുകയാണ് ചെയ്യുക.

വിവിധ കാര്യങ്ങള്‍ ഇതില്‍ വരും. ഹെല്‍ത്ത് കെയര്‍, സുരക്ഷിതമായ ജീവിത സാഹചര്യം, ശുചിത്വമുള്ള ഭക്ഷണം എന്നിവ അടക്കമുള്ള കാര്യങ്ങള്‍ ഈ ഷെല്‍ട്ടര്‍ ഹോം പദ്ധതിയില്‍ വരുന്നുണ്ടായിരുന്നു.

മാര്‍ച്ച് 2022 മുതല്‍ 183 മില്യണാണ് ഇതിനായി ചെലവിട്ടത്. പിബിഎം ഭക്ഷ്യ വാഹനങ്ങള്‍ എന്ന കാര്യവും ഇതിന്റെ ഭാഗമായി കൊണ്ടുവന്നിരുന്നു. ഇതിലൂടെ ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കാനും സാധിക്കുമായിരുന്നു.

യൂറോപ്പിലേക്ക് ഒന്ന് പോയാലോ; ഇറ്റലി തന്നെ ആയിക്കോട്ടെ, ഇവിടൊക്കെ ട്രിപ്പടിച്ചാല്‍ പിന്നെ ഇന്ത്യയിലേക്ക് മടങ്ങില്ല

എഹസാസ് കോയി ഭൂക്ക നാ സോയെ എന്ന പദ്ധതി പ്രകാരം 40 ഭക്ഷ്യ വാഹനങ്ങള്‍ പ്രവര്‍ത്തിച്ച് വന്നിരുന്നു. ഇതിനായി 161 മില്യണും മാര്‍ച്ച് 2022 മുതല്‍ ചെലവാക്കി വന്നിരുന്നു. അതേസമയം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം ചെലവാക്കിയ തുകയേക്കാള്‍ മുകളില്‍ പോയിരിക്കുകയാണ് അദ്ദേഹത്തിന്റെ യാത്രാ ചെലവ്.

സ്വന്തം വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പോകാനുള്ള യാത്രാ ചെലവ് 984 മില്യണ്‍ രൂപയാണ്. അതേസമയം അധികാരത്തിലെത്തിയ ശേഷം പിഡിഎം സര്‍ക്കാരാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇമ്രാന്റെ ഹെലികോപ്ടര്‍ യാത്രാ ചെലവുകളാണ് പുറത്തുവിട്ടത്.

വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി മറിയം ഔറംഗസേബാണ് രേഖകള്‍ പുറത്തുവിട്ടത്. ഇമ്രാന്‍ ഖാന്റെ യാത്രാ ചെലവ് 472.36 മില്യണ്‍ രൂപയാണ്. എന്നാല്‍ ഇതിനെ കടത്തിവെട്ടുന്നതാണ് ഈ ഹെലികോപ്ടറിന്റെ അറ്റകുറ്റപണികളുടെ ചെലവ്.

511.955 മില്യണാണ് അറ്റകുറ്റപണികള്‍ക്കായി ചെലവായത്. ഓഗസ്റ്റ് 2018 മുതല്‍ ഡിസംബര്‍ 2018 വരെ ഇമ്രാന്‍ ഖാന്റെ യാത്രാ ചെലവ് 37.93 മില്യണ്‍ രൂപയാംണ്. 2019ല്‍ ഇത് 131.94 മില്യണായി ഉയര്‍ന്നു.

2020 വീണ്ടുമത് 143.55 മില്യണായി. 2021ല്‍ അത് കുറച്ച് 123.8 മില്യണായി. 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെ 35.14 മില്യണും ചെലവായി. അതേമയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും സെക്രട്ടേറിയേറ്റിന്റെയും 2018-19 വര്‍ഷത്തെ വൈദ്യുത ബില്‍ 149.19 മില്യണാണ്. ബജറ്റ് രേഖകളില്‍ ഇക്കാര്യം വ്യക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+