ഇമ്രാന്‍ ഖാന്‍ മോദിയെ ഭീഷണിപ്പെടുത്തുന്നോ? എല്ലാ പാകിസ്താനികളും നവാസിനെപ്പോലെ ഭീരുക്കളല്ലെന്ന്
ലാഹോര്‍: പാകിസ്താനിയാണെങ്കിലും ഇന്ത്യക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന ആളായിരിക്കും ഇമ്രാന്‍ ഖാന്‍. ലോകോത്തര പേസ്ബൗളര്‍മാരില്‍ ഒരാളായിരുന്ന ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ പാകിസ്താനിലെ പ്രതിപക്ഷ നേതാവാണ്. നവാസ് ഷെരീഫിനെതിരെ അദ്ദേഹം നയിച്ച സമരങ്ങള്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒരു സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇമ്രാന്‍ ഖാനും ഇന്ത്യയെ ഭീഷണിപ്പെടുത്തുകയാണോ? പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുകയാണോ ഇമ്രാന്‍ ഖാന്‍ ചെയ്യുന്നത്?
എല്ലാ പാകിസ്താനികളും നവാസ് ഷെരീഫിനെ പോലെ ഭീരുക്കളല്ലെന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. അതിനര്‍ത്ഥം എന്താണ്?

ഇമ്രാന്‍ ഖാനും രംഗത്തിറങ്ങി
മുന്‍ ക്രിക്കറ്റ് താരവും പാകിസ്താനിലെ പ്രതിപക്ഷ നേതാവും ആണ് ഇമ്രാന്‍ ഖാന്‍. പാകിസ്താനില്‍ ഏറെ ജനപിന്തുണയുള്ള നേതാവാണ് അദ്ദേഹം. ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ നിര്‍ണായകമാണ്.

നവാസ് ഷെരീഫിനെ പോലെ ഭീരുക്കളല്ല
എല്ലാ പാകിസ്താനികളും നവാസ് ഷെരീഫിനെ പോലെ ഭീരുക്കളല്ല എന്നാണ് ഇമ്രാന്‍ ഖാന്‍ നരേന്ദ്ര മോദിയോട് പറയുന്നത്. നവാസ് ഷെരീഫിനെ വിമര്‍ശിക്കാനുള്ള ഒരു അവസരവും ഇമ്രാന്‍ നഷ്ടപ്പെടുത്താറില്ല.

പക്ഷേ യുദ്ധം വേണ്ടേ... വേണ്ട
എന്നാല്‍ ഒരു യുദ്ധക്കൊതിയനൊന്നും അല്ല ഇമ്രാന്‍ ഖാന്‍. പാകിസ്താന്‍ ഇന്ത്യയുമായി സൗഹൃത്തിന് തയ്യാറാണ്. യുദ്ധം ഒരു പരിഹാരമല്ലെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.

ഞങ്ങള്‍ക്ക് സമാധാനം വേണം
ഞങ്ങള്‍ക്ക് സമാധാനം വേണം. നിങ്ങള്‍ (നരേന്ദ്ര മോദി) തയ്യാറാണെങ്കില്‍ ഞങ്ങളും സൗഹൃത്തിന് തയ്യാറാണ്. ഞാന്‍ നിങ്ങള്‍ സമാധാനം വാഗ്ദാനം ചെയ്യുന്നു. യുദ്ധം ഒന്നിനും പരിഹാരമല്ല- ലാഹോറില്‍ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.

കുറ്റം മുഴുവന്‍ ഇന്ത്യക്ക്
ഇമ്രാന്‍ ഖാന്റെ അഭിപ്രായത്തില്‍ കുറ്റം മുഴുവന്‍ ഇന്ത്യക്കാണ്. ഇറി ആക്രമണം നടന്നപ്പോള്‍ ഒരു അന്വേഷണം പോലും നടത്താതെ ഇന്ത്യ പാകിസ്താനില്‍ കുറ്റം ചാര്‍ത്തുകയായിരുന്നു എന്നാണ് ഇമ്രാന്‍ ആരോപിക്കുന്നത്.

പാകിസ്താനെ മോദി ഭീഷണിപ്പെടുത്തി
ഉറി ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് കണ്ടെത്തുക പോലും ചെയ്യാതെ പാകിതാനെ ഭീഷണിപ്പെടുത്താനാണ് മോദി മുന്നിട്ടറങ്ങിയതെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തുന്നുണ്ട്.

സൈന്യത്തിന് പിറകില്‍ പാകിസ്താന്‍ മുഴുവനും ഉണ്ട്
നദീജല കരാര്‍ റദ്ദാക്കുന്നതിനെ കുറിച്ചും സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ചും ഇനി മിണ്ടരുതെന്നാണ് ഇമ്രാന്‍ ഖാന്‍ മോദിയോട് പറയുന്നത്. എന്ത് ആക്രമണം ഉണ്ടായാലും പാക് സാന്യത്തിന് പിറകില്‍ മുഴുവന്‍ പാകിസ്താനികളും ഉണ്ടാകുമെന്നും ഇമ്രാന്‍ പറഞ്ഞു.

തിളങ്ങുന്ന ഇന്ത്യ വേണമെങ്കില്‍ സൗഹാര്‍ദ്ദം വേണം
തിളങ്ങുന്ന ഇന്ത്യ എന്നതാണല്ലോ മോദിയുടെ സ്വപ്നം. അത് പ്രാവര്‍ത്തികമാകണമെങ്കില്‍ പാകിസ്താനുമായി സൗഹൃദമാണ് വേണ്ടത്, യുദ്ധമല്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.












Click it and Unblock the Notifications