Get Updates
Get notified of breaking news, exclusive insights, and must-see stories!

90000 ഡോളറുമായി ഫറാ ഖാന്‍ രാജ്യം വിട്ടു; ആ ബാഗില്‍ നിറയെ പണം... ചൂടേറിയ ചര്‍ച്ച

ഇസ്ലാമാബാദ്: രാഷ്ട്രീയ അസ്ഥിരതയില്‍ ഉഴലുകയാണ് പാകിസ്താന്‍. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിക്കുകയും പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെടുകയും ചെയ്തതോടെ പ്രതിപക്ഷത്തിന്റെ നീക്കം ലക്ഷ്യം കണ്ടില്ല. പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയും പിരിച്ചുവിട്ടു. ഇമ്രാന്റെ ഈ നീക്കം പ്രതിപക്ഷം തീരെ പ്രതീക്ഷിച്ചിരുന്നില്ല.

എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയിലാണ്. ഇടക്കാല പ്രധാനമന്ത്രിയായി തുടരാന്‍ ഇമ്രാന്‍ ഖാനോട് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നു. അതിനിടെയാണ് ഇമ്രാന്‍ ഖാനുമായി ബന്ധമുള്ള പലരും പാകിസ്താനില്‍ നിന്ന് പുറത്തുപോകുന്നത് വാര്‍ത്തയായത്. എല്ലാവരും കിട്ടിയ പണവുമായി മുങ്ങുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഫറാ ഖാന്റെ ചിത്രവും പ്രതിപക്ഷം പ്രചരിപ്പിക്കുന്നുണ്ട്....

1

ഇമ്രാന്‍ ഖാന്റെ ഭാര്യയാണ് ബുഷറ ബീബി. ആത്മീയതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ജീവിക്കുന്ന ഇവര്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത് കുറവാണ്. ഇമ്രാന്‍ ഖാന്റെ നേരത്തെയുള്ള ഭാര്യമാരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തയാണ് ബുഷറ. ഇവരുടെ അടുത്ത സുഹൃത്താണ് ഫറാ ഖാന്‍. ഉന്നത ഉദ്യോഗസ്ഥരെ പോലും നിയന്ത്രിച്ചിരുന്നത് ഫറാ ഖാനാണ് എന്നാണ് പാകിസ്താന്‍ പ്രതിപക്ഷത്തിന്റെ ആക്ഷേപം.

2

കഴിഞ്ഞ ദിവസം ഫറാ ഖാന്‍ ദുബായിലേക്ക് പോയി. സ്വകാര്യ വിമാനത്തിലായിരുന്നു യാത്ര. ആഡംബര സൗകര്യമുള്ള വിമാനത്തില്‍ ഇരിക്കുന്ന ഫറാ ഖാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇവരുടെ കൈവശമുള്ള ബാഗാണ് ചിലര്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഈ ബാഗില്‍ നിറയെ പണമാണ് എന്ന് പ്രതിപക്ഷം പ്രചപിപ്പിക്കുന്നു.

3

90000 ഡോളറുമായിട്ടാണ് ഫറാ ഖാന്‍ പാകിസ്താന്‍ വിട്ടതെന്ന് പ്രതിപക്ഷം പറയുന്നു. ബാഗിലുള്ളത് നിറയെ പണമാണ് എന്നും അവര്‍ പ്രചരിപ്പിച്ചു. ഫറാ ഖാന്റെ യാത്ര സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്ന് പാകിസ്താന്‍ മുസ്ലീം ലീഗ് നതാവ് റുമീന ഖുര്‍ഷിദ് ആലം ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷം അനാവശ്യ പ്രചാരണം നടത്തുകയാണെന്നും ഫറാ ഖാന്‍ മുമ്പ് നടത്തിയ യാത്രയുടെ ചിത്രമാണ് പ്രചരിപ്പിക്കുന്നതെന്നും ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

4

പാകിസ്താനില്‍ നിന്ന് ദുബായിലേക്ക് സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്യാന്‍ 50000 ഡോളറാണ് ചെലവ് വരികയെന്നും 90000 ഡോളര്‍ എന്നത് വലിയ സഖ്യയാണോ എന്നും ചിലര്‍ ട്വീറ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയാണ് നടക്കുന്നത്. അതേസമയം, ഫറാ ഖാന് പാകിസ്താന്‍ സര്‍ക്കാരില്‍ വലിയ സ്വാധീനമാണുണ്ടായിരുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

നിറവയറുമായി റോയല്‍ ലുക്കില്‍ സോനം കപൂര്‍; ഫോട്ടോ ഷൂട്ട് വൈറല്‍... കാണാം ചിത്രങ്ങള്‍

5

ഉദ്യോഗസ്ഥരെ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് സ്ഥലം മാറ്റിയിരുന്നു. ഇതിന് വേണ്ടി ഫറാ ഖാന്‍ കൈകൂലിയും വാങ്ങിയിരുന്നു. 600 കോടി പാകിസ്താന്‍ രൂപയാണ് ഇതുവഴി ഫറാ ഖാന്‍ ഉണ്ടാക്കിയതെന്നും അഴിമതിയുടെ മാതാവാണ് ഫറാ ഖാന്‍ എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും വേണ്ടി എല്ലാ അഴിമതിയും നടത്തിയിരുന്നത് ഫറാ ഖാന്‍ ആയിരുന്നുവെന്നാണ് നവാസ് ശെരീഫിന്റെ മകള്‍ മറിയം നവാസിന്റെ ആരോപണം.

6

ഇമ്രാന്‍ ഖാനും കുടുംബവും കോടികളാണ് അഴിമതയിലൂടെ സമ്പാദിച്ചത്. അധികാരത്തില്‍ നിന്ന് പുറത്തായാല്‍ എല്ലാം പരസ്യമാകുമെന്ന് അവര്‍ക്കറിയാം. അഴമതിപ്പണം ഇമ്രാന്‍ ഖാന്‍ സുഹൃത്തുക്കളുടെ കൈവശം വിദേശത്തേക്ക് കൊടുത്തയക്കുകയാണെന്നും മറിയം നവാസ് ആരോപിക്കുന്നു. ഫറാ ഖാന്റെ ഭര്‍ത്താവ് ദിവസങ്ങള്‍ക്ക് മുമ്പ് വിദേശത്തേക്ക് പോയിരുന്നു. ഇമ്രാനുമായി ബന്ധമുള്ളവര്‍ വിദേശത്തേക്ക് കടക്കുന്നത് പ്രതിപക്ഷം സംശയത്തോടെയാണ് കാണുന്നത്.

7

പാര്‍ലമെന്റ് പിരിച്ചുവിട്ട ഇമ്രാന്‍ ഖാന്റെയും പ്രസിഡന്റിന്റെയും നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഹര്‍ജികളില്‍ വാദം കേട്ട കോടതി ഇന്നും വാദം കേള്‍ക്കുന്നുണ്ട്. അവിശ്വാസ പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് തടഞ്ഞ സഭാ നടപടിയുടെ രേഖകള്‍ സുപ്രീംകോടതി തേടിയിരിക്കുകയാണ്. ഇതില്‍ പാളിച്ച വന്നാല്‍ കാര്യങ്ങള്‍ മാറിമറിയും. സുപ്രീംകോടതി വിധി ഇമ്രാന്‍ ഖാന് വളരെ നിര്‍ണായകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+