ആഫ്രിക്കന്‍ യൂണിയന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന് ഇസ്രയേല്‍ സംഘത്തെ പുറത്താക്കി
സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇസ്രയേല്‍ നയതന്ത്ര സംഘത്തെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരോട് ഹാളിന് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

ആഡിസ് അബാബ: ആഫ്രിക്കന്‍ യൂണിയന്‍ കോണ്‍ഫറന്‍സില്‍ നിന്ന് ഇസ്രയേല്‍ നയതന്ത്ര സംഘത്തെ പുറത്താക്കി. വളരെ അമ്പരപ്പിക്കുന്ന നീക്കങ്ങള്‍ക്കാണ് കോണ്‍ഫറന്‍സ് ഇന്ന് സാക്ഷ്യം വഹിച്ചത്. ഇസ്രയേലി സംഘത്തിന്റെ ആഫ്രിക്കന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷാരോണ്‍ ബെയ്‌ലിയും മറ്റ് അംഗങ്ങളുമാണ് പുറത്താക്കപ്പെട്ടത്.
ആഡിസ് അബാബയില്‍ വെച്ചായിരുന്നു കോണ്‍ഫറന്‍സ് നടന്നിരുന്നത്. ഇസ്രയേല്‍ നിരീക്ഷക രാജ്യമായി ഇതില്‍ പങ്കെടുക്കുന്നുണ്ട്.
ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം തന്നെ തകരാറിലാക്കുന്ന നടപടിയാണ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ തീവ്രവാദ ശക്തികളാണ് ഇതിന് പിന്നിലെന്ന് ഇസ്രയേല്‍ ആരോപിച്ചു.
കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്കിടെയായിരുന്നു ഈ സംഭവം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇസ്രയേല്‍ നയതന്ത്ര സംഘത്തെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരോട് ഹാളിന് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം ദക്ഷിണാഫ്രിക്കയും, അള്‍ജീരിയയുമാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താന്‍ സാധിച്ചതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ പറഞ്ഞു.
ഒന്ന് റിലാക്‌സ് ചെയ്യണോ, എങ്കില്‍ ഭൂമിയിലെ സ്വര്‍ഗങ്ങളാണ് ഇവ, ഒടുക്കത്തെ ഭംഗിയാണ് കാണാന്‍
അംബാസഡര്‍ ബാര്‍ ലീയ്ക്ക് അംഗീകൃത നിരീക്ഷക പദവിയുണ്ടായിരുന്നു. ബാഡ്ജുകളും നല്‍കിയിരുന്നു. എന്നിട്ടും പുറത്താക്കിയത് ഗൗരവപ്പെട്ട കാര്യമാണെന്ന് വിദേശകാര്യ വക്താവ് ലിയോര്‍ ഹെയിര്‍ പറഞ്ഞു.
തീവ്രവാദ രാഷ്ട്രങ്ങളായ അല്‍ജീരിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ ആഫ്രിക്കന്‍ യൂണിയനെ നിയന്ത്രിക്കുന്നത് സങ്കടകരമായ കാര്യമാണ്. ഈ തീവ്രവാദ രാഷ്ട്രങ്ങളെ നിയന്ത്രിക്കുന്നത് വിദ്വേഷമാണ്. ഇറാന്റെ പിന്തുണയും ഇവര്‍ക്കുണ്ടെന്ന് ഇസ്രയേല്‍ ആരോപിച്ചു.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഈ നടപടികള്‍ക്കെതിരെ രംഗത്ത് വരണം. അത് ആഫ്രിക്കന്‍ യൂണിയനെയും, ഭൂഖണ്ഡത്തെ മൊത്തമായും ബാധിക്കുന്നതാണെന്ന് ലിയോര്‍ ഹെയിര്‍ പറഞ്ഞു.
ഇവര്‍ എത്യോപ്യയിലെ അക്രഡിറ്റേഷനുള്ള ഇസ്രയേല്‍ അംബാസിഡര്‍ അല്ലെന്ന് ആഫ്രിക്കന്‍ യൂണിയന്‍ കമ്മിഷന്‍ ചെയര്‍മാന്‍ എബ്ബ കലോന്തോ പറഞ്ഞു.
ഇസ്രയേലിന്റെ ആരോപണങ്ങളെ ദക്ഷിണാഫ്രിക്ക തള്ളി. നയതന്ത്ര സംഘത്തെ പുറത്താക്കിയതിന് പിന്നില്‍ തങ്ങളല്ല. ആഫ്രിക്കന്‍ യൂണിയനിലേക്ക് നിരീക്ഷനായി ഇസ്രയേലിനെ നിയമിച്ചിട്ടില്ല.
അവരുടെ അപേക്ഷ കൂട്ടായ്മ പരിഗണിച്ച് വരുന്നതേയുള്ളൂ. എയു ഇതില്‍ അന്തി തീരുമാനമെടുക്കുന്നത് വരെ നിരീക്ഷകരെന്ന് പറഞ്ഞ് ഇസ്രയേലിന് അവിടെ നില്‍ക്കാനാവില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രതിനിധി ക്ലേയസ്ണ്‍ മോണിയേല പറഞ്ഞു.
ദക്ഷിണാഫ്രിക്കയോ അള്‍ജീരിയയോ എന്നുള്ളതല്ല പ്രശ്‌നം. നിയമം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അള്‍ജീരിയ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications