ശസ്ത്രക്രിയയിൽ വൻ പിഴവ്, നവജാത ശിശുവിന്റെ തല അമ്മയുടെ ഗർഭപാത്രത്തിൽ
ഇസ്ലമാബാദ്: പാകിസ്ഥാനിൽ ശസ്ത്രക്രിയയിലെ വൻ പിഴവ് മൂലം നവജാത ശിശു മരണപ്പെട്ടു. കുട്ടിയുടെ തല വേർപെടുത്തി അമ്മയുടെ ഗർഭപാത്രത്തിൽ ഉപേക്ഷിച്ചതോടെ 32 വയസ്സുള്ള യുവതിയും മരണത്തെ മുഖാമുഖം കണ്ടു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഒരു ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുരുതരമായ മെഡിക്കൽ അശ്രദ്ധയാണ് ആശുപത്രി ജീവനക്കാരുടെ ഭാ ഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ആണ് ഈ സംഭവം നടന്നത്.
"താർപാർക്കർ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിൽ നിന്നുള്ള ഭീൽ എന്ന യുവതിയുടെ കുഞ്ഞാണ് മരണപ്പെട്ടത്. പ്രദേശത്തെ ഒരു റൂറൽ ഹെൽത്ത് സെന്ററിലാണ് ഭീൽ ശസ്ത്രക്രിയക്കായി എത്തിയത്. എന്നാൽ ഇവിടെ അന്ന് വനിതാ ഗൈനക്കോളജിസ്റ്റ് ഉണ്ടായിരുന്നില്ല. തുടർന്ന് പരിജയസമ്പന്നൻ അല്ലാത്ത ഒരു ഉദ്യോ ഗസ്ഥനാണ് ഇവർക്ക് ശസ്ത്രക്രിയ നടത്തിയത്." ലിയാഖത്ത് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസസിന്റെ (എൽയുഎംഎച്ച്എസ്) ഗൈനക്കോളജി വിഭാഗത്തിന്റെ തലവൻ റഹീൽ സിക്കന്ദർ പറഞ്ഞു. ശസ്ത്രക്രിയയിൽ ആർഎച്ച്‌സി ജീവനക്കാർ അമ്മയുടെ വയറ്റിൽ നവജാതശിശുവിന്റെ തല മുറിച്ച് ഉള്ളിൽ ഉപേക്ഷിക്കുകയായിരുന്നു എന്നും ഇദ്ദേ ഹം കൂട്ടിച്ചേർത്തു.

"യുവതിയുടെ ജീവൻ അപകടത്തിലാണ് എന്ന് അറിഞ്ഞപ്പോഴാണ് ഇവർ യുവതിയെ എൽയുഎംഎച്ച്എസിലേക്ക് മാറ്റാൻ തയ്യാറായത്. തുടർന്ന് ഇവിടെ നടത്തിയ ശസ്ത്രക്രിയയിൽ ആണ് യുവതിയുടെ ഗർഭപാത്രത്തിൽ നിന്ന് നവജാതശിശുവിന്റെ ബാക്കി ശരീരം പുറത്തെടുത്തത്. അമ്മയുടെ ഗർഭപാത്രം പൊട്ടിയിരുന്നു. ശസ്ത്രക്രിയയിലൂടെ വയറ് തുറന്ന് തല പുറത്തെടുത്തതോടെയാണ് അമ്മയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്." റഹീൽ സിക്കന്ദർ കൂട്ടിച്ചേർത്തു. സംഭവത്തിൽ മെഡിക്കൽ അന്വേഷണ ബോർഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായി സിന്ധ് സർക്കാർ പറഞ്ഞു. ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
കുറ്റവാളികളായ എല്ലാവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും ഭയാനകമായ പിഴവാണ് ഉണ്ടായതെന്നും സിന്ധ് ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ ഡോ. ജുമാൻ ബഹോട്ടോയെ പറഞ്ഞു. ആർഎച്ച്‌സിയിൽ ഗൈനക്കോളജിസ്റ്റിന്റെയും വനിതാ ജീവനക്കാരുടെയും അഭാവം ഉണ്ടാകാനുള്ള കാരണവും അന്വേഷിക്കും. കൂടാതെ ചില സ്റ്റാഫ് അംഗങ്ങൾ മൊബൈൽ ഫോൺ ഉപയോ ഗിച്ച് യുവതിയുടെ ഫോട്ടോ എടുത്തെന്നും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട് ഇക്കാര്യത്തിലും അന്വേഷണം നടത്തുമെന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ക്യൂട്ട്‌നെസ് ആണ് ഞങ്ങളെ വീഴ്ത്തുന്നത്; കല്യണി ഫോട്ടോസ് പൊളിച്ചു
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications