കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണവില കുത്തനെ കുറയും!! അതുല്യ അവസരം മുതലാക്കി ഇന്ത്യ; ഇറക്കുന്നത് 35 ഡോളറിനെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഒരു രാജ്യത്തിന്റെ വ്യാപാര കമ്മി പരിശോധിച്ചാല്‍ ആ രാജ്യം എത്രത്തോളം സ്വയം പര്യാപ്തമാണ് എന്ന് മനസിലാക്കാം. കയറ്റുമതി കുറവും ഇറക്കുമതി കൂടുതലുമാണെങ്കില്‍ രാജ്യം വികസന പാതയില്‍ ഒട്ടേറെ മുന്നേറാനുണ്ട് എന്ന് ചുരുക്കം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കയറ്റുമതിയില്‍ അത്ര പിന്നിലല്ല. പക്ഷേ, ഇറക്കുമതി അതിനേക്കാള്‍ വരും.

ഇന്ത്യ പ്രധാനമായും ഇറക്കുന്ന ഒന്നാണ് എണ്ണ. ആവശ്യമുള്ളതിന്റെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ആഗോള എണ്ണവില ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നേരിട്ട് ബാധിക്കും. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് അതുല്യമായ അവസരം വന്നിരിക്കുന്നത്.

ഒരുപക്ഷേ, രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുത്തനെ കുറയ്ക്കാനുള്ള അവസരം കൂടിയാണിത്. വിശദാംസങ്ങള്‍ ഇങ്ങനെ...

1

റഷ്യ കുരുക്കിലായതാണ് ഇന്ത്യയ്ക്ക് നേട്ടമായിരിക്കുന്നത്. റഷ്യയ്‌ക്കെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും സാമ്പത്തികമായ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തെ പ്രധാന എണ്ണ രാജ്യമായ റഷ്യയുടെ എണ്ണയ്ക്ക് വില പരിധി നിശ്ചയിച്ചിരിക്കുകയാണ് പാശ്ചാത്യര്‍. ബുദ്ധിപൂര്‍വം ഇന്ത്യ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.

2

യുക്രൈനെതിരെ റഷ്യ യുദ്ധത്തിലാണ്. സോവിയറ്റ് രാജ്യമായിരുന്ന യുക്രൈന്‍ പാശ്ചാത്യര്‍ക്കൊപ്പം പോകുമെന്ന ഘട്ടം വന്നപ്പോഴാണ് റഷ്യ ആക്രമണം തുടങ്ങിയത്. ഇതോടെ റഷ്യയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. എന്നാല്‍ റഷ്യയുടെ എണ്ണ കിട്ടിയില്ലെങ്കില്‍ യൂറോപ്പ് കുടുങ്ങും. കാരണം യൂറോപ്പിനെ ചലിപ്പിക്കുന്നതും പ്രകാശിപ്പിക്കുന്നതും റഷ്യയുടെ എണ്ണയും വാതകവുമാണ്. പുതിയ സാഹചര്യത്തില്‍ ഗള്‍ഫില്‍ നിന്ന് കൂടുതല്‍ ഇറക്കുകയാണ് യൂറോപ്പ്.

3

റഷ്യയുടെ എണ്ണയ്ക്ക് 60 ഡോളര്‍ എന്ന പരിധി നിശ്ചയിച്ചിരിക്കുകയാണ് ജി-7 രാജ്യങ്ങള്‍. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് ജി-7. റഷ്യ പഴയപോലെ എണ്ണ വിറ്റ് പണം സമ്പാദിച്ചാല്‍ യുക്രൈനെതിരായ ആക്രമണം ശക്തമാകുമെന്നും യുദ്ധത്തില്‍ കൂടുതല്‍ നഷ്ടമുണ്ടാകുമെന്നും അമേരിക്ക പറയുന്നു.

4

തുടര്‍ന്നാണ് റഷ്യയെ സാമ്പത്തികമായി ഒതുക്കുക എന്ന ലക്ഷ്യത്തോടെ എണ്ണയ്ക്ക് വില പരിധി നിശ്ചയിച്ചിരിക്കുന്നത്. ഈ വേളയില്‍ പ്രതിസന്ധി മറികടക്കാന്‍ റഷ്യ സമീപിച്ചത് ഇന്ത്യയെയും ചൈനയെയുമാണ്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുന്ന രണ്ട് രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. ഈ രണ്ട് വിപണികള്‍ പിടിക്കാന്‍ സാധിച്ചാല്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറാമെന്ന് റഷ്യ കണക്കുകൂട്ടുന്നു.

5

ഇന്ത്യയ്ക്ക് വന്‍തോതില്‍ വില കുറച്ച് റഷ്യ എണ്ണ നല്‍കുന്നു എന്നാണ് റോയിട്ടേഴ്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 60 ഡോളറില്‍ ഒരു ബാരല്‍ എണ്ണ ലഭിക്കുന്നത് ഇന്ത്യയ്ക്ക് ഇപ്പോള്‍ ഭാഗ്യമാണ്. എന്നാല്‍ ഇതിനേക്കാള്‍ കുറഞ്ഞ വിലക്കാണത്രെ ഇന്ത്യയ്ക്ക് റഷ്യ എണ്ണ നല്‍കുന്നത്. ചരക്കു കൂലി ഒഴിച്ച് ഇന്ത്യയ്ക്ക് 35 ഡോളറില്‍ എണ്ണ കിട്ടുന്നു എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

6

ഇക്കഴിഞ്ഞ മാസം ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കിയിരിക്കുന്നത് റഷ്യയില്‍ നിന്നാണ്. രണ്ടാം സ്ഥാനത്ത് ഇറാഖും മൂന്നാം സ്ഥാനത്ത് സൗദിയുമാണ്. നേരത്തെ സൗദിയില്‍ നിന്നായിരുന്നു ഇന്ത്യ വന്‍തോതില്‍ എണ്ണ ഇറക്കിയിരുന്നത്. കുറഞ്ഞ വിലയ്ക്ക് കിട്ടിയതോടെ ഇന്ത്യ റഷ്യയില്‍ നിന്ന് കൂടുതല്‍ ഇറക്കുകയാണിപ്പോള്‍. എന്നാല്‍ ഇതിന്റെ ഗുണം പൊതുജനങ്ങള്‍ക്ക് ലഭിക്കുമോ എന്നാണ് ഇനിയുള്ള ചോദ്യം.

7

ആഗോള വിപണിയില്‍ ബ്രെന്‍ഡ് ക്രൂഡിന് ഇന്നത്തെ വില 80 ഡോളറാണ്. ഈ വേളയിലാണ് ഇന്ത്യയ്ക്ക് ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടുന്നത്. ഇന്ത്യയ്ക്ക് വളരെ ഗുണപരമായ അവസരമാണിത്. രാജ്യത്ത് പെട്രോള്‍ വില 100 കടന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍, വില കുറയ്ച്ചാല്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരമാകും. എന്നാല്‍ എണ്ണ കമ്പനികള്‍ വില കുറയ്ക്കുമോ എന്ന് കണ്ടറിയണം.

കുരുടന്‍ ആനയെ കണ്ടപോലെ... തുറന്നടിച്ച് രണ്ടത്താണി; മലീമസമായ ഏര്‍പ്പാട് കുട്ടികളെ പഠിപ്പിക്കില്ലല്ലോകുരുടന്‍ ആനയെ കണ്ടപോലെ... തുറന്നടിച്ച് രണ്ടത്താണി; മലീമസമായ ഏര്‍പ്പാട് കുട്ടികളെ പഠിപ്പിക്കില്ലല്ലോ

8

ലോകത്തെ പ്രധാന എണ്ണ രാജ്യമാണ് സൗദി അറേബ്യ. പുതിയ സാഹചര്യത്തില്‍ റഷ്യയില്‍ നിന്ന് സൗദിയും എണ്ണ ഇറക്കുന്നുണ്ടത്രെ. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇറക്കുന്ന എണ്ണ ഉപയോഗിച്ചാണ് സൗദി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. സൗദിയില്‍ ഖനനം ചെയ്യുന്ന എണ്ണ അവര്‍ കയറ്റുമതി ചെയ്യുകയുമാണ്. റഷ്യ എണ്ണ വില കുറച്ചത് മിക്ക രാജ്യങ്ങളും അതുല്യ അവസരമായി ഉപയോഗിക്കുന്നുണ്ട്.

സ്വര്‍ണം വില്‍ക്കല്ലേ!! വില പിടിവിട്ടു... 40000 കടന്ന് കുതിക്കുന്നു... ഇന്ന് മാത്രം വര്‍ധിച്ചത് 400 രൂപസ്വര്‍ണം വില്‍ക്കല്ലേ!! വില പിടിവിട്ടു... 40000 കടന്ന് കുതിക്കുന്നു... ഇന്ന് മാത്രം വര്‍ധിച്ചത് 400 രൂപ

English summary
India Buy Oil With Cheap Rate from Russia As Below Price Cap By Europe; Saudi Arabia in Third Position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X