Get Updates
Get notified of breaking news, exclusive insights, and must-see stories!

താലിബാനോട് ചൊടിച്ച് ഇന്ത്യ, അതൃപ്തി, കൂടെ നിര്‍ത്തി ചൈന, 31 മില്യണിന്റെ സഹായവും പ്രഖ്യാപിച്ചു

കാബൂള്‍: താലിബാനുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ഇന്ത്യ. പാകിസ്താനിലെ ഭീകരസംഘടനാ നേതാക്കള്‍ ഭരണത്തില്‍ ഇടംപിടിച്ചതാണ് ഇന്ത്യയെ ചൊടിപ്പിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ യോജിച്ച് നീങ്ങാനാണ് ഇന്ത്യയും റഷ്യയും തീരുമാനിച്ചിരിക്കുന്നത്. ഹഖാനി നെറ്റ്വര്‍ക്കിനെ കുറിച്ചാണ് ഇന്ത്യക്ക് ആശങ്കയുള്ളത്. ഇവര്‍ സര്‍ക്കാരിന്റെ ഭാഗമായതിലുള്ള അതൃപ്തി ഇന്ത്യ റഷ്യയെയും അമേരിക്കയെയും അറിയിച്ചിരിക്കുകയാണ്. ബ്രിക്‌സ് ഉച്ചകോടി നാളെ നടക്കുന്നുണ്ട്. ഇതില്‍ അഫ്ഗാന്‍ വിഷയം പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് സൂചന. അഫ്ഗാനിലെ പുതിയ സര്‍ക്കാര്‍ ഇന്ത്യക്ക് ഭീഷണിയായിട്ടാണ് കരുതുന്നത്. എന്നാല്‍ തല്‍ക്കാലം അന്താരാഷ്ട്ര തലത്തില്‍ യോജിച്ച് നീങ്ങാമെന്നാണ് ഇന്ത്യ അറിയിച്ചത്.

1

അതേസമയം ചൈന താലിബാനുമായി കൂടുതല്‍ അടുക്കാനാണ് കാത്തിരിക്കുന്നത്. 31 മില്യണിന്റെ സഹായങ്ങളാണ് ചൈന അഫ്ഗാനിസ്ഥാന് പ്രഖ്യാപിച്ചിരിക്കുന്നത്. ഭക്ഷ്യധാന്യങ്ങള്‍, തണുപ്പുകാലത്തെ വസ്ത്രങ്ങള്‍, വാക്‌സിനുകള്‍, മരുന്നുകള്‍, എന്നിവയാണ് നല്‍കുക. ഇതിന് പുറമേ മൂന്ന് കോടി വാക്‌സിന്‍ ഡോസുകളും അഫ്ഗാന്‍ ജനതയ്ക്കായി നല്‍കും. യുഎസ് പിന്‍മാറിയ ശേഷം അഫ്ഗാനില്‍ ആധിപത്യം സ്ഥാപിക്കാന്‍ കൂടിയാണ് ചൈനയുടെ നീക്കം. യുഎസ്സിനും അവരുടെ സഖ്യകക്ഷികള്‍ക്കും അഫ്ഗാനിസ്ഥാനെ സഹായിക്കാനുള്ള ബാധ്യതയുണ്ടെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യീ പറഞ്ഞു. സാമ്പത്തികമായും മാനവിക തലത്തിലും സഹായിക്കണമെന്ന് വാങ് ആവശ്യപ്പെട്ടു.

അഫ്ഗാനിസ്ഥാന്റെ വികസനത്തെ ചൈന സഹായിക്കും. അതിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അതേ പോലെ തന്നെ ബഹുമാനിക്കും. എന്നാല്‍ താലിബാന്‍ എല്ലാ തീവ്രവാദ ശക്തികളുമായുള്ള ബന്ധം അവസാനിപ്പിക്കണം. അവരെ രാജ്യത്ത് നിന്ന് തുരത്തിയോടിക്കാനുള്ള നടപടികള്‍ താലിബാന്‍ എടുക്കണമെന്നും വാങ് യീ ആവശ്യപ്പെട്ടു. എല്ലാ രാജ്യങ്ങളും ഇന്റലിജന്‍സ് വിവരങ്ങള്‍ ശക്തിപ്പെടുത്തണം. അതിര്‍ത്തി സഹകരണം ശക്തമാക്കി, ഈ തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലായ്മ ചെയ്യണമെന്നും വാങ് യീ ആവശ്യപ്പെട്ടു. പാകിസ്താന്‍, ഇറാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി അഫ്ഗാന്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്.

ഇന്ത്യയുടെ ആശങ്ക ഇതിനേക്കാള്‍ വലുതാണ്. സിറാജുദ്ദീന്‍ ഹഖാനി ആഭ്യന്തര മന്ത്രിയാക്കിയിരിക്കുകയാണ് താലിബാന്‍. എഫ്ബിഐ കൊടുംഭീകരനായി പ്രഖ്യാപിച്ചയാളാണ് സിറാജുദ്ദീന്‍. ഒപ്പം ബന്ധുവും ഇടംപിടിച്ചിട്ടുണ്ട്. അഭയാര്‍ത്ഥികളുടെ മന്ത്രിയായിട്ടാണ് സിറാജുദ്ദീന്‍ ഹഖാനിയുടെ അമ്മാവന്‍ കൂടിയായ ഖലലീല്‍ ഹഖാനി നിയമിതനായത്. പാകിസ്താന്‍ മറ്റ് രണ്ട് ഹഖാനിമാരെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. താലിബാന്‍ സര്‍ക്കാരില്‍ പാകിസ്താന്റെ സ്വാധീനം ശക്തമാണ്. ഇത് ഇന്ത്യക്ക് ആശങ്കപ്പെടാവുന്ന കാര്യമാണ്. ഇന്ത്യയില്‍ അസ്ഥിരത കൊണ്ടുവരാന്‍ ഇവര്‍ ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്.

അതേസമയം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖൊറസാന്‍ വിഭാഗത്തിന്റെ തീവ്രവാദികള്‍ നേരത്തെ അഫ്ഗാന്‍ ജയിലില്‍ ഉണ്ടായിരുന്നു. ഇവര്‍ നേരത്തെ താലിബാന്‍ അധികാരം പിടിച്ചപ്പോള്‍ മോചിതരായിരുന്നു. ഇവരെ ഇന്ത്യക്കെതിരെ ഉപയോഗിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുമെന്നാണ് ഇന്റലിജന്‍സ് വിവരങ്ങള്‍. ഇവര്‍ക്ക് ആയുധങ്ങള്‍ നല്‍കി ഇന്ത്യയിലേക്ക് അഴിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. താലിബാനുമായി കടുത്ത ശത്രുതയിലുള്ള വിഭാഗമാണ് ഇവര്‍. കാബൂള്‍ വിമാനത്താവളത്തിലെ ആക്രമണത്തിന് പിന്നിലും ഖോറസാനായിരുന്നു. ഐസിസ് പാകധീന കശ്മീരിലേക്ക് തീവ്രവാദികളെ അയക്കുകയും അവിടെ നിന്ന് ജമ്മു കശ്മീരില്‍ ആക്രണം നടത്തുകയുമാണ് ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.

Recommended Video

cmsvideo
    സമ്മതിക്കണം അഫ്‌ഗാനിലെ തട്ടമിട്ട ഈ തീപ്പൊരി പെണ്ണുങ്ങളെ..സധൈര്യം തോക്കിൻ മുനയിൽ | Oneindia Malayalam

    കേരളത്തില്‍ നിന്നുള്ള 25 യുവാക്കള്‍ നേരത്തെ ഐസിസില്‍ ചേര്‍ന്നിരുന്നു. ഇവരെ ഐസിസ് ഇന്ത്യക്കായി ഉപയോഗിക്കുമെന്നാണ് സൂചന. ഖോറസാന്‍ ഗ്രൂപ്പിന്റെ കമാന്‍ഡര്‍ മുന്‍സിബ് അഫ്ഗാനിസ്ഥാന്‍-പാകിസ്താന്‍ അതിര്‍ത്തിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇയാള്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുകയാണ്. അതും ഇന്ത്യക്ക് ആശങ്കയാണ്. പാകിസ്താന്‍ ഇന്റലിജന്‍സ് മേധാവി ദിവസങ്ങള്‍ക്ക് മുമ്പ് അഫ്ഗാനിസ്ഥാനില്‍ സന്ദര്‍ശനവും നടത്തിയിരുന്നു. ഇതെല്ലാം ഇന്ത്യക്കുള്ള ആശങ്കയാണ്. മുല്ലാ അബ്ദുള്‍ ഗനി ബറാദറിനെ മാറ്റി മുല്ലാ ഹസന്‍ അഖുണ്ഡിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതിലും പാകിസ്താന്റെ ഇടപെടലുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+