ഇറാനുമായി സഹകരണമാവാം.... ഇന്ത്യയുടെ ആവശ്യത്തില്‍ യുഎസ്സിന് സമ്മതം!!
വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള ബന്ധം അമേരിക്കയെ സംബന്ധിച്ച് നിര്‍ണായകമാണ്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് മോദിയുമായി പിണങ്ങാന്‍ ട്രംപ് തയ്യാറല്ല. ഇറാനെതിരായ ഉപരോധത്തില്‍ ഇന്ത്യയുടെ പിന്തുണ വേണമെന്ന് പലതവണ ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. പ്രതിരോധ സഹകരണത്തിനായി എത്തിയപ്പോഴും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇറാന് ഇന്ത്യയുടെ സുഹൃത്ത് തന്നെയാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇന്ത്യ.
ഇതോടെ ഇന്ത്യയുടെ നിര്‍ബന്ധത്തിന് അമേരിക്ക വഴങ്ങുന്നുവെന്ന സൂചനയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യക്ക് ഇറാനുമായുള്ള ബന്ധം ഇഷ്ടമുള്ള രീതിയില്‍ തുടരാമെന്ന് അടുത്ത ദിവസം തന്നെ യുഎസ്സ് പ്രഖ്യാപിക്കും. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ക്ക് ഈ നിയമം കര്‍ശനമാക്കാനാണ് ട്രംപിന്റെ നീക്കം. അതേസമയം അന്താരാഷ്ട്ര തലത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിലപാടുകള്‍ക്കുള്ള വിജയം കൂടിയാണിത്.

പൂര്‍ണമായുള്ള ഉപരോധം
നവംബര്‍ നാലിന് ഇറാനെതിരെ പൂര്‍ണമായ ഉപരോധം കൊണ്ടുവരാനൊരുങ്ങുകയാണ് അമേരിക്ക. തങ്ങളുടെ സുഹൃദ് രാജ്യങ്ങളെല്ലാം ഈ നീക്കത്തോട് സഹകരിക്കണമെന്നാണ് യുഎസ്സിന്റെ ആവശ്യം. ഇല്ലെങ്കില്‍ ഇവര്‍ക്കെതിരെയും ഉപരോധം ചുമത്തുമെന്നും വ്യാപാര ഇടപാടുകള്‍ അവസാനിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി കഴിഞ്ഞു. യൂറോപ്പ്യന്‍ യൂണിയനിലുള്ള രാജ്യങ്ങള്‍ ട്രംപിന്റെ ആവശ്യങ്ങളെ തള്ളിയിട്ടുണ്ട്.

ഇന്ത്യക്ക് ഇളവ്
ഓരോ രാജ്യങ്ങള്‍ക്കും ഓരോ രീതി എന്നായിരുന്നു യുഎസ് ലക്ഷ്യമിട്ടത്. എന്നാല്‍ ഇപ്പോഴിത് ഇന്ത്യക്ക് മാത്രമായി നല്‍കാനാണ് തീരുമാനം. ഇറാനുമായുള്ള വ്യാപാര ബന്ധം കുറയ്ക്കാനുള്ള പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഇതോടെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കേണ്ടി വരില്ല. ഇന്ത്യയുടെ കടുംപിടുത്തത്തെ തുടര്‍ന്നാണ് യുഎസ്സിന് ഈ നീക്കം യുഎസ്സ് അവസാനിപ്പിക്കുന്നത്.

ചബഹാര്‍ തുറമുഖം
ചബഹാര്‍ തുറമുഖം വഴിയുള്ള വ്യാപാരം ഇന്ത്യ വളരെ കാലമായി ലക്ഷ്യമിടുന്നതാണ്. ട്രംപിന്റെ തീരുമാനം ഇന്ത്യ നടപ്പിലാക്കിയാല്‍ വന്‍ നഷ്ടം ഇന്ത്യക്കുണ്ടാവും. അത് ഇന്ത്യ ആഗ്രഹിക്കുന്നില്ല. മറിച്ച് അമേരിക്കയില്‍ നിന്ന് ഇതിനേക്കാള്‍ വലിയ വരുമാനം ഇന്ത്യ ലഭിക്കുന്നുമില്ല. പിന്നെന്തിന് ട്രംപിനെ അനുസരിക്കണം എന്ന നയമാണ് മോദി സ്വീകരിച്ചത്. ഇന്ത്യ സമ്മതിക്കില്ലെന്ന തോന്നലുകൊണ്ടാണ് യുഎസ്സ് ഈ നീക്കം നടത്തിയിരിക്കുന്നത്.

ഇന്ധന പ്രതിസന്ധി
ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം എണ്ണ ഇറാനില്‍ നിന്ന് വാങ്ങുന്നത് ഇന്ത്യയാണ്. ഇത് തീര്‍ത്തും ഇല്ലാതായാല്‍ രാജ്യത്ത് വന്‍ പ്രതിസന്ധിയുണ്ടാവും. ഒന്നാമത്തെ കാര്യം ഇന്ത്യക്ക് ഇന്ധനം ശേഖരിച്ച് വെക്കാന്‍ വലിയ സംവിധാനങ്ങളില്ല എന്നതാണ്. മറ്റൊന്ന് അന്താരാഷ്ട്ര വിപണിയില്‍ നിന്ന് വന്‍ വിലയ്ക്ക് ഇന്ധനം വാങ്ങാന്‍ ഇന്ത്യക്ക് സാധിക്കില്ല. സൗദിയും അമേരിക്കയും നല്കുന്ന വിലയേക്കാള്‍ കുറവിലാണ് ഇറാന് ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത്.

കുറവ് വരുത്തും
യുഎസ്സിന്റെ അഭ്യര്‍ഥന കണക്കിലെടുത്ത് ഇറാനില്‍ നിന്നുള്ള എണ്ണയില്‍ ചെറിയ രീതിയില്‍ കുറവ് വരുത്താന്‍ ഇന്ത്യ തയ്യാറായേക്കും. പക്ഷേ ദീര്‍ഘകാലത്തേക്ക് ഇതുണ്ടാവില്ല. യുഎസ്സില്‍ നിന്ന് എണ്ണ ഡോളറില്‍ വാങ്ങുന്നത് ഇന്ത്യ താങ്ങാവുന്നതില്‍ അധികമാണ്. അന്താരാഷ്ട്ര തലത്തില്‍ മൂല്യമുയരുന്നതിനാല് ഡോളര്‍ വ്യാപാരം ഇന്ത്യക്ക് നേട്ടമല്ല. എന്നാല്‍ ഇന്ത്യന്‍ രൂപയില്‍ വിനിമയം നടത്താന്‍ ഇറാന് സമ്മതിച്ചിട്ടുണ്ട്. അതിന് പുറമേ റോഡ് ഡെലിവറി സിസ്റ്റവും ഇറാനുണ്ട്.

ഇന്ത്യയുടെ നേട്ടം
ചബഹാര്‍ വഴിയുള്ള വരുമാനം ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാണ്. ഇത് കൈവിടുക ഇന്ത്യയെ സംബന്ധിച്ച് സാധ്യമായ കാര്യമല്ല. പാകിസ്താന് വഴിയുള്ള വ്യാപാര ഇടപാടുകള്‍ കുറയ്ക്കാനും പകരം ഇത് അഫ്ഗാനിസ്ഥാനിലൂടെയാക്കാനും ഇന്ത്യയെ ചബഹാര്‍ സഹായിക്കും. കരമാര്‍ഗം ദുരിതാശ്വാസ സാധനങ്ങള്‍ അഫ്ഗാനിസ്ഥാനിലെത്തിക്കാനും ഇന്ത്യക്ക് സാധിക്കും. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഇതുവരെ പ്രയോഗിക്കാത്ത രീതിയാണിത്. അതിലുപരി അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്ന മേഖലയുമാണ് ചബഹാര്‍.

മോദി സര്‍ക്കാരില്‍ സമ്മര്‍ദം
ഇന്ത്യന്‍ റിഫൈനറികള്‍ മോദി സര്‍ക്കാരില്‍ ഇന്ത്യയില്‍ നിന്നുള്ള ഇന്ധനം കുറയ്ക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. പല അമേരിക്കന്‍ കമ്പനികളും ഇന്ത്യയുടെ ഇറാനോടുള്ള താല്പര്യം കാരണം നിക്ഷേപത്തിനായി എത്തുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇറാനില്‍ നിന്നുള്ള എണ്ണ 12 ബാരലോളം കുറയ്ക്കാനാണ് ഇവരുടെ ആവശ്യം. മോദി സര്‍ക്കാര്‍ ഇത് പരിഗണിക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ ഇറാനെ പിണക്കാനും ഇന്ത്യക്ക് താല്പര്യമില്ല. ഇറാന് ഇന്ത്യയുടെ അടുത്ത സുഹൃത്താണെന്ന് മോദി ഹസന് റൂഹാനിയോട് സൂചിപ്പിച്ചിരുന്നു.
-
ഡൽഹിയും മുംബൈയും തകർക്കും; ഭീഷണി മുഴക്കി മുൻ പാകിസ്ഥാൻ ഹൈക്കമ്മീഷണർ. -
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ട്രംപിന്റെ വിരട്ടല്‍ വേണ്ടെന്ന് ഇറാന്; ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചുപൂട്ടുമെന്ന് മുന്നറിയിപ്പ് -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട് -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ?












Click it and Unblock the Notifications