വീണ്ടും റഷ്യയെ തള്ളിപ്പറയാതെ ഇന്ത്യ; എല്ലാ വെല്ലുവിളികളിലും ഒപ്പം നിന്നത് അവരെന്ന് എസ് ജയശങ്കർ

മ്യൂണിക്: പാശ്ചാത്യ രാജ്യങ്ങളുടെ നിരന്തര സമ്മർദ്ദത്തിന് ഇടയിലും റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ശക്തമായി ന്യായീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. രാജ്യത്തിന്റെ സുരക്ഷയ്ക്കും പ്രാദേശിക അഖണ്ഡതയ്ക്കും ഭീഷണി നേരിട്ട ഘട്ടങ്ങളിൽ റഷ്യ ഇന്ത്യക്കൊപ്പം ഉറച്ചുനിന്നിട്ടുണ്ടെന്ന് ജയശങ്കർ പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന മ്യൂണിക് സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് വർഷങ്ങളുടെ ചരിത്രമുണ്ടെന്നും ആ ബന്ധത്തെ രൂപപ്പെടുത്തുന്നതിൽ കഴിഞ്ഞ കാലത്തെ അനുഭവങ്ങൾക്ക് വലിയ പങ്കുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി. നല്ല ചരിത്രവും മോശം ചരിത്രവും രാജ്യങ്ങൾ മറക്കാറില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 1950കളിൽ തുടങ്ങിയ ഇന്ത്യ റഷ്യ ബന്ധം പിന്നീട് പല നിർണായക ഘട്ടങ്ങളിലൂടെയും ശക്തമായി.

s jaishankar

ലോകത്തിലെ പല രാജ്യങ്ങളും അന്ന് പാകിസ്ഥാന്റെ സൈനിക ഭരണകൂടത്തെ പിന്തുണച്ചിരുന്നപ്പോഴും സോവിയറ്റ് യൂണിയൻ ഇന്ത്യയ്ക്ക് പിന്തുണ നൽകിയിരുന്നുവെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് 1971ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ ഇന്ത്യയ്ക്ക് നൽകിയ പിന്തുണ അദ്ദേഹം ഓർമിപ്പിച്ചു. അന്ന് അമേരിക്ക പാകിസ്ഥാനെ പിന്തുണച്ച് ബംഗാൾ ഉൾക്കടലിലേക്ക് നാവികസേനാ സംഘത്തെ അയച്ചിരുന്നതും അദ്ദേഹം പരാമർശിച്ചു.

പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ റഷ്യയുമായുള്ള ബന്ധം തുടരുന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ജയശങ്കറുടെ പ്രതികരണം. ഓരോ രാജ്യവും മറ്റൊരു രാജ്യവുമായുള്ള ബന്ധത്തെ വിലയിരുത്തുന്നത് സ്വന്തം ചരിത്രപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പ് റഷ്യയെക്കുറിച്ച് കാണുന്ന അതേ കാഴ്‌ചപ്പാട് ഇന്ത്യ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയുമായുള്ള ഇന്ത്യയുടെ അനുഭവം പോസിറ്റീവും തുടർച്ചയായി പോസിറ്റീവുമായിരുന്നുവെന്നാണ് ജയശങ്കർ പറഞ്ഞത്. അതുകൊണ്ടുതന്നെ നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങളിലും മോസ്കോയുമായുള്ള ബന്ധം ഇന്ത്യയ്ക്ക് പ്രധാനപ്പെട്ടതാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം, ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം 1970കളിലും 1980കളിലും ഉണ്ടായിരുന്നതുപോലെ മാത്രമല്ല ഇപ്പോൾ തുടരുന്നതെന്നും ജയശങ്കർ വ്യക്തമാക്കി.

വ്യാപാരം, ഊർജം, വിഭവങ്ങൾ തുടങ്ങിയ മേഖലകൾ ഇന്ന് ഇരു രാജ്യങ്ങളുടെയും സഹകരണത്തിൽ വലിയ പ്രാധാന്യം നേടിക്കഴിഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുന്നതിനെച്ചൊല്ലി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയെ വിമർശിക്കുന്ന സാഹചര്യത്തിലാണ് ഈ പരാമർശം. യുക്രൈൻ യുദ്ധത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ നിലപാടിലും മാറ്റമില്ലെന്ന് ജയശങ്കർ പറഞ്ഞു.

ചർച്ച, നയതന്ത്രം, ചർച്ചകളിലൂടെയുള്ള പരിഹാരം എന്നിവയിലൂടെയാണ് യുദ്ധം അവസാനിപ്പിക്കേണ്ടതെന്നാണ് ഇന്ത്യയുടെ നിലപാട്. യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയുമായും യുക്രൈനുമായും ഇന്ത്യ അടുത്തിടെ വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കരിങ്കടലിലെ കപ്പൽ ഗതാഗതം, ധാന്യ ഇറക്കുമതി, ഊർജ കയറ്റുമതി, നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടങ്ങിയ വിഷയങ്ങളിലും ഇന്ത്യ ഇരു രാജ്യങ്ങളുമായും ചർച്ച നടത്തിയതായി ജയശങ്കർ വ്യക്തമാക്കി.

സമാധാനത്തിനായി ആവശ്യമായ രീതിയിൽ ഇടപെടാനും സംഭാവന നൽകാനും ഇന്ത്യ തയ്യാറാണെന്ന നിലപാടാണ് അദ്ദേഹം ആവർത്തിച്ചത്. ഇതിനിടെ ഇന്ത്യ റഷ്യ ബന്ധം സംബന്ധിച്ച് ഒക്ടോബർ മൂന്നിന് നടന്ന പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലും ജയശങ്കർ വിശദീകരണം നൽകിയിരുന്നു. വ്യാപാരം, നിക്ഷേപം, ഊർജം, ഗതാഗത ബന്ധം, സംസ്‌കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് യോഗത്തിൽ ചർച്ചയായി.

റഷ്യ ഈ വർഷം ഏകദേശം 70,000 ഇന്ത്യൻ വിദഗ്‌ധ തൊഴിലാളികളെ സ്വീകരിക്കാൻ സമ്മതിച്ചതായും ജയശങ്കർ യോഗത്തിൽ അറിയിച്ചതായി റിപ്പോർട്ടുണ്ട്. നിർമാണം, ലോജിസ്‌റ്റിക്‌സ് തുടങ്ങിയ മേഖലകളിലായിരിക്കും ഇവർക്ക് പ്രധാനമായും അവസരങ്ങൾ ലഭിക്കുക. റഷ്യൻ സൈന്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ മോചനത്തിനായും ഇന്ത്യ ഇടപെടുന്നുണ്ട്.

ഏകദേശം 140 ഇന്ത്യക്കാരെ ഇതിനകം മോചിപ്പിച്ചിട്ടുണ്ടെന്നും 55 ഇന്ത്യക്കാരുടെ കാര്യത്തിൽ റഷ്യൻ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. റഷ്യയുമായുള്ള ബന്ധം ഇന്ത്യയുടെ വിദേശനയത്തിലെ ഒരു പ്രധാന ഘടകമായി തുടരുമെന്നും അതേസമയം യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ഇന്ത്യ തുടരുമെന്നുമാണ് ജയശങ്കറുടെ പരാമർശങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma