Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസിലേക്കുള്ള തപാൽ സേവനങ്ങൾ നിർത്തിവയ്ക്കാൻ ഇന്ത്യ പോസ്‌റ്റ്; നീക്കം ട്രംപിന്റെ തീരുവ നയത്തിനിടെ

ന്യൂഡൽഹി: ഓഗസ്‌റ്റ് 25 മുതൽ യുഎസിലേക്കുള്ള തപാൽ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ഇന്ത്യൻ തപാൽ വകുപ്പ് അറിയിച്ചു. യുഎസ് കസ്‌റ്റംസ് നിയമങ്ങളിൽ വരുന്ന മാറ്റങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. എക്‌സിക്യൂട്ടീവ് ഓർഡർ നമ്പർ 14324 പ്രകാരം 800 ഡോളർ വരെ മൂല്യമുള്ള സാധനങ്ങളുടെ തീരുവ രഹിത ഡി മിനിമസ് ഒഴിവാക്കൽ റദ്ദാക്കിയതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്.

നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരുന്നു. കൂടാതെ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് 25 ശതമാനം പിഴയും ചുമത്തിയതോടെ മൊത്തം തീരുവ 50 ശതമാനം ആയി ഉയർന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വലിയ ഭിന്നതകൾക്ക് വഴിവെച്ചു.

indiapostus

ഇതിന്റെ ഫലമായി, ഓഗസ്‌റ്റ് 29 മുതൽ യുഎസിലേക്കുള്ള എല്ലാ അന്താരാഷ്ട്ര തപാൽ ഇനങ്ങൾക്കും ഇന്റർനാഷണൽ എമർജൻസി എക്കണോമിക് പവർ ആക്റ്റ് തീരുവ ചട്ടക്കൂടിന് കീഴിൽ കസ്‌റ്റംസ് തീരുവ ബാധകമാകും. എങ്കിലും 100 ഡോളർ വരെ മൂല്യമുള്ള സമ്മാനങ്ങൾ ഈ തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

100 ഡോളർ വരെയുള്ള സമ്മാനങ്ങൾക്ക് തീരുവ ബാധകമല്ലെന്ന് തപാൽ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അന്താരാഷ്ട്ര തപാൽ ശൃംഖല വഴിയോ യുഎസ് കസ്‌റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അഥവാ സിപിബി അംഗീകരിച്ച മറ്റ് "യോഗ്യരായ കക്ഷികൾ" വഴിയോ ഷിപ്പ്‌മെന്റുകൾ എത്തിക്കുന്ന കാരിയറുകൾ തീരുവ ശേഖരിച്ച് കൈമാറണം.

ഓഗസ്‌റ്റ് 15-ന് സിബിപി മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടും, തീരുവ ശേഖരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പല നടപടിക്രമങ്ങളും അവ്യക്തമായി തുടരുകയാണ്. ഈ അനിശ്ചിതത്വങ്ങൾ കാരണം, യുഎസിലേക്ക് പോകുന്ന എയർ കാരിയറുകൾക്ക് ഓഗസ്‌റ്റ് 25-ന് ശേഷം ചരക്കുകൾ സ്വീകരിക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇതോടെയാണ് ഓഗസ്‌റ്റ് 25 മുതൽ യുഎസിലേക്കുള്ള എല്ലാത്തരം തപാൽ സാധനങ്ങളുടെയും ബുക്കിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ തപാൽ വകുപ്പ് തീരുമാനിച്ചത്. കത്തുകൾ/പ്രമാണങ്ങൾ, 100 ഡോളർ വരെയുള്ള സമ്മാനങ്ങൾ എന്നിവയ്ക്ക് ഇത് ബാധകമല്ല. ഇതിനകം ബുക്ക് ചെയ്‌ത സാധനങ്ങൾക്ക് പണം തിരികെ വാങ്ങാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്.

സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ച് എത്രയും പെട്ടെന്ന് സേവനങ്ങൾ സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് തപാൽ വകുപ്പ് അറിയിച്ചു. മാറിക്കൊണ്ടിരിക്കുന്ന നിയമപരമായ സാഹചര്യങ്ങളിൽ അന്താരാഷ്ട്ര വ്യാപാരത്തിലും ലോജിസ്‌റ്റിക്‌സിലുമുള്ള വെല്ലുവിളികൾ എടുത്തു കാണിക്കുന്നതാണ് ഈസംഭവം. പുതിയ കസ്‌റ്റംസ് നിയമങ്ങൾ പാലിക്കുമ്പോൾ തന്നെ തടസങ്ങൾ കുറയ്ക്കുകയാണ് തപാൽ വകുപ്പിന്റെ ലക്ഷ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+