ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ; ലോകത്ത് 8 ബില്യണ്‍ മനുഷ്യര്‍
ജനീവ: ലോക ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷന്‍ ഫണ്ടിന്റെ സ്റ്റേറ്റ് വേള്‍ഡ് പോപ്പുലേഷന്‍ റിപ്പോര്‍ട്ടില്‍ ആണ് ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമത് എത്തിയിരിക്കുന്നു എന്ന് വ്യക്തമാക്കിയിരിക്കുന്നത്. 2023 ല്‍ ഏകദേശം 3 ദശലക്ഷം ആളുകളുമായി ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്.
2023-ലെ ഡെമോഗ്രാഫിക് ഡാറ്റ അനുസരിച്ച് ചൈനയുടെ 1.4257 ബില്യണിനെതിരെ ഇന്ത്യയുടെ ജനസംഖ്യ 1.4286 ബില്ല്യണ്‍ ആണ്. 340 ദശലക്ഷം ജനസംഖ്യയുള്ള അമേരിക്കയാണ് മൂന്നാം സ്ഥാനത്താണ്. 2023 ഫെബ്രുവരി വരെ ലഭ്യമായ വിവരങ്ങളാണ് ഡാറ്റയില്‍ പ്രതിഫലിപ്പിക്കുന്നത് എന്നാണ് യുഎന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ സ്റ്റേറ്റ് വേള്‍ഡ് പോപ്പുലേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

യുഎന്നിനെ പഴയ ഡാറ്റ അടിസ്ഥാനമാക്കി ഈ മാസം തന്നെ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ജനസംഖ്യാ നിര്‍ണയ വിദഗ്ധര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ യുഎന്നിന്റെ ഇന്ന് പുറത്ത് വിട്ട് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ മാറ്റം എപ്പോള്‍ സംഭവിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും പുറത്തുവരുന്ന ഡാറ്റയെ കുറിച്ചുള്ള 'അനിശ്ചിതത്വം' കാരണമാണ് ഒരു നിശ്ചിത തിയതി പ്രവചിക്കാന്‍ സാധിക്കാത്തത്.
ഇന്ത്യയുടെ അവസാന സെന്‍സസ് 2011 ല്‍ ആണ് നടത്തിയത്. 2021 ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് കൊവിഡ് മഹാമാരി കാരണം നീട്ടി വെക്കുകയായിരുന്നു. 8.045 ബില്യണ്‍ വരുന്ന ആഗോള ജനസംഖ്യയുടെ മൂന്നിലൊന്നും ഇന്ത്യയിലും ചൈനയിലും ആണ്. എന്നാല്‍ ഈ രണ്ട് ഏഷ്യന്‍ ഭീമന്‍ രാജ്യങ്ങളുടേയും ജനസംഖ്യാ വളര്‍ച്ച മന്ദഗതിയിലാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Marriage Tips: ദാമ്പത്യജീവിതത്തില്‍ ഇങ്ങനെ പെരുമാറരുത്... മനസിലുണ്ടാകണം ഇക്കാര്യങ്ങള്‍
കഴിഞ്ഞ വര്‍ഷം ചൈനയുടെ ജനസംഖ്യ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി കുറഞ്ഞിരുന്നു. ഇന്ത്യയുടെ വാര്‍ഷിക ജനസംഖ്യാ വളര്‍ച്ച 2011 മുതല്‍ ശരാശരി 1.2% ആണ്. സര്‍ക്കാര്‍ കണക്കുകള്‍ അതിന് മുന്‍പത്തെ 10 വര്‍ഷത്തെ വാര്‍ഷിക ജനസംഖ്യാ വളര്‍ച്ച 1.7% ആണ്. ജനസംഖ്യാ വര്‍ധനവ് സംബന്ധിച്ച ആശങ്ക പൊതുജനങ്ങളിലും പ്രകടമാണ് എന്നാണ് സര്‍വെയില്‍ സൂചിപ്പിക്കുന്നത് എന്നാണ് യുഎന്‍എഫ്പിഎ ഇന്ത്യയുടെ പ്രതിനിധി ആന്‍ഡ്രിയ വോജ്‌നാര്‍ പറയുന്നത്.
എന്നിരുന്നാലും, ജനസംഖ്യാ കണക്കുകള്‍ ആശങ്ക ജനിപ്പിക്കുന്നതിന് പകരം വ്യക്തിഗത അവകാശങ്ങളും തിരഞ്ഞെടുപ്പുകളും ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുന്നുണ്ട് എങ്കില്‍ അവ പുരോഗതിയുടെയും വികസനത്തിന്റെയും അഭിലാഷങ്ങളുടെയും പ്രതീകമായി കാണണം എന്നും ആന്‍ഡ്രിയ വോജ്‌നാര്‍ പറഞ്ഞു.












Click it and Unblock the Notifications