റഷ്യൻ എണ്ണയോട് മുഖം തിരിച്ച് ഇന്ത്യ; യുഎസ് തീരുവ മാത്രമാണോ കാരണം? പിന്നിൽ വേറെയും വിഷയങ്ങൾ
ന്യൂഡൽഹി: കഴിഞ്ഞ നാല് വർഷത്തിനിടെ ആദ്യമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറച്ച് ഇന്ത്യ. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, 2024 സെപ്റ്റംബറിൽ റഷ്യയുടെ എണ്ണ വിഹിതം ഇന്ത്യയിലേക്ക് 41 ശതമാനം ആയിരുന്നു. എന്നാൽ ഒരു വർഷത്തിനുള്ളിൽ ഇത് 31 ശതമാനം ആയി കുറഞ്ഞു. അമേരിക്ക ഇന്ത്യക്ക് മേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ ഉൾപ്പെടെ ഇതിന്റെ കാരണമായി വിലയിരുത്തപ്പടുന്നു.
മുൻപ് പല സന്ദർഭങ്ങളിലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വിഷയത്തിൽ പ്രസ്‌താവനകൾ നടത്തിയിരുന്നു. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങി ഇന്ത്യ അത് മറിച്ചു വിൽക്കുന്നത് യുക്രെയ്ൻ യുദ്ധം തുടരാൻ പുടിനെ സഹായിക്കുന്നുണ്ട് എന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇത് പലപ്പോഴായി ഇന്ത്യ-യുഎസ് ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുകയും ചെയ്‌തിരുന്നു.

എന്നാൽ നിലവിലെ സവിശേഷ സാഹചര്യത്തിൽ റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിന്മാറുന്നതിന്റെ ഏക കാരണം യുഎസിന്റെ തീരുവ മാത്രമല്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ ഒരു വർഷത്തിനിടെ അന്താരാഷ്ട്ര സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങളാണ് അതിവേഗം സംഭവിച്ചിരിക്കുന്നത്. അതിന്റെ ചുവടുപിടിച്ചു കൊണ്ടാണ് ഇന്ത്യയും നയം മാറ്റുന്നത്.
2022 ഏപ്രിൽ മുതൽ 2025 ജൂൺ വരെ റഷ്യയിൽ നിന്ന് പ്രതിദിനം ഏകദേശം 1.7 മുതൽ 1.9 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്‌തിരുന്നത്. ഇത് ഇന്ത്യക്ക് 17 ബില്യൺ ഡോളർ ലാഭമുണ്ടാക്കി എന്നാണ് കരുതപ്പെടുന്നത്. ഈ നീക്കം ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് ഉത്പാദനച്ചെലവിൽ വലിയ നേട്ടങ്ങൾ നൽകി. എന്നാൽ റഷ്യൻ എണ്ണയുടെ കാര്യത്തിൽ ഓഗസ്‌റ്റിൽ ട്രംപ് 25 ശതമാനം തീരുവ ചുമത്തിയത് ഇന്ത്യക്ക് വെല്ലുവിളിയായി.
റഷ്യയെ തഴയാൻ വേറെയുമുണ്ട് കാരണങ്ങൾ
കഴിഞ്ഞ നവംബറിൽ റഷ്യയിലെ രണ്ട് വലിയ എണ്ണക്കമ്പനികളായ 'റോസ്നെഫ്റ്റിനും' 'ലൂക്കോയിലിനും' അമേരിക്ക കർശന ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഈ കമ്പനികളായിരുന്നു റഷ്യയുടെ 60 ശതമാനം എണ്ണയും ഇന്ത്യക്ക് നൽകിയിരുന്നത്. ഇത് ഇന്ത്യക്ക് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് കൂടുതൽ ദുഷ്‌കരമാക്കി.
യുക്രെയ്ൻ യുദ്ധത്തിനുശേഷം, റഷ്യ ഒരു ബാരലിന് 20 മുതൽ 25 ഡോളർ വരെ കിഴിവിലാണ് ക്രൂഡ് ഓയിൽ വിറ്റിരുന്നത്. അന്ന് അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 130 ഡോളറായിരുന്നു എണ്ണവില. അതുകൊണ്ട്, ഈ വില ഇന്ത്യക്ക് താങ്ങാനാവുന്നതായിരുന്നു. എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ ഒരു ബാരലിന് ഏകദേശം 63 ഡോളറാണ് വില. ഇതോടെ റഷ്യയു അവരുടെ കിഴിവ് ഒരു ബാരലിന് 1.5 മുതൽ 2 ഡോളറായി കുറച്ചു.
മറ്റ് കാരണങ്ങളും ഇന്ത്യയെ റഷ്യൻ എണ്ണയിൽ നിന്ന് അകറ്റി. അമേരിക്കയെ കൂടാതെ യൂറോപ്യൻ യൂണിയനും പുതിയ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇത് പ്രകാരം, 2026 ജനുവരി 21-നുശേഷം ഇന്ത്യ, തുർക്കി, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് റഷ്യൻ ക്രൂഡ് ഓയിലിൽ നിന്ന് നിർമ്മിച്ച ഡീസൽ, പെട്രോൾ, ജെറ്റ് ഇന്ധനം തുടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങില്ല. ഇതോടെ ഇന്ത്യയുടെ വലിയൊരു വിപണി ഇല്ലാതായി.
പിന്നാലെ രൂപയുടെ കാര്യത്തിലും റഷ്യയിൽ നിന്ന് ഇന്ത്യയ്ക്ക് തിരിച്ചടി നേരിടേണ്ടി വന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യ വലിയ തോതിൽ ക്രൂഡ് ഓയിൽ വാങ്ങിയിട്ടുണ്ടെങ്കിലും, റഷ്യയിലേക്ക് ഇന്ത്യയുടെ കയറ്റുമതി വളരെ കുറവായിരുന്നു. ഈ വ്യാപാര അസന്തുലിതാവസ്ഥ കാരണം വലിയ അളവിൽ ഇന്ത്യൻ രൂപ റഷ്യയിൽ കെട്ടിക്കിടക്കുന്നുണ്ട്. അതും ഇപ്പോഴത്തെ ഇറക്കുമതി കുറവിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തൽ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications