Get Updates
Get notified of breaking news, exclusive insights, and must-see stories!

താലിബാന്‍ വരുന്നു; വേഗം അഫ്ഗാന്‍ വിടണം, പ്രത്യേക വിമാനം റെഡി... ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം

കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ കൂടുതല്‍ പ്രദേശങ്ങള്‍ കൈയ്യടക്കുന്നതിനിടെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്. ഇന്ത്യന്‍ പൗരന്‍മാര്‍ എത്രയും പെട്ടെന്ന് അഫ്ഗാന്‍ വിടണമെന്നാണ് നിര്‍ദേശം. ഇന്ന് വൈകീട്ട് പ്രത്യേക വിമാനം മസാറെ ശെരീഫില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെടുന്നുണ്ട്. ആ വിമാനത്തില്‍ കയറി എല്ലാവരും നാട്ടിലെത്തണമെന്നാണ് മസാറെ ശെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദേശം.

Recommended Video

cmsvideo
    India urges its nationals in Afghanistan's Mazar-e-Sharif to leave today

    കോണ്‍സുലേറ്റ് ട്വിറ്ററില്‍ ഇക്കാര്യം പൗരന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് പ്രവിശ്യാ തലസ്ഥാനങ്ങള്‍ താലിബാന്‍ പിടിച്ചുകഴിഞ്ഞു. ഇനി അവരുടെ നോട്ടം മസാറെ ശെരീഫിലേക്കാണ്. ഇക്കാര്യം താലിബാന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യ പൗരന്‍മാരെ തിരിച്ചുവിളിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

    1

    അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് സമ്പൂര്‍ണ പിന്മാറ്റം പ്രഖ്യാപിച്ചത് കഴിഞ്ഞ മെയ് മാസത്തിലാണ്. അഫ്ഗാനില്‍ നിന്ന് തിരിച്ചുപോരുന്നതിന് മുമ്പ് സമാധാന കരാറിന് അമേരിക്ക ശ്രമിച്ചിരുന്നു. ഖത്തറിന്റെ മധ്യസ്ഥതയില്‍ ദോഹയില്‍ നിരന്തരം ചര്‍ച്ചകള്‍ നടന്നെങ്കിലും അന്തിമ കരാറിലെത്താന്‍ സാധിച്ചിട്ടില്ല. ഇതിനിടെ താലിബാന്‍ ഒരു ഭാഗത്ത് സൈനിക മുന്നേറ്റം തുടങ്ങുകയും ചെയ്തു.

    2

    പാകിസ്താന്‍, താജിക്കിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളെല്ലാം താലിബാന്‍ പിടിച്ചടക്കിയിരിക്കുകയാണ്. അഫ്ഗാനിലെ ഗ്രാമങ്ങളാണ് അവര്‍ ആദ്യം ലക്ഷ്യമിട്ടിരുന്നത്. മിക്ക ഗ്രാമങ്ങളിലും താലിബാന് വലിയ സ്വാധീനമുണ്ട്. ബാക്കി പ്രദേശങ്ങള്‍ കൂടി അവര്‍ നിയന്ത്രണത്തിലാക്കാന്‍ തുടങ്ങിയത് മെയ് മാസത്തിലാണ്. ഇപ്പോള്‍ 450ഓളം പ്രധാന സ്ഥലങ്ങള്‍ താലിബാന്‍ പിടിച്ചു.

    3

    കാബൂള്‍ കേന്ദ്രമായിട്ടാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ ഭരണം. ഇവര്‍ക്ക് ശക്തമായ സൈനിക സന്നാഹമുണ്ടെങ്കിലും കാര്യമായ മുന്നേറ്റം സാധ്യമാകുന്നില്ല. പല പ്രദേശങ്ങളിലും സൈനികര്‍ താലിബാനൊപ്പം ചേരുന്നു എന്ന വാര്‍ത്തകളുണ്ട്. സൈനികരുടെ വാഹനങ്ങളും മറ്റും താലിബാന്‍ പിടിച്ചെടുത്തതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

    4

    അഫ്ഗാന്‍ സൈനികരെ സഹായിക്കാന്‍ അമേരിക്കന്‍ സൈനികര്‍ ശ്രമിക്കുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. അമേരിക്കയുടെ സഹായത്തോടെ അഫ്ഗാന്‍ സൈനികര്‍ നടത്തിയ തിരിച്ചടിയില്‍ നിരവധി താലിബാന്‍കാര്‍ കൊല്ലപ്പെടുകയും ചെയ്തു. എങ്കിലും താലിബാന്റെ മുന്നേറ്റം തുടരുകയാണ്. ഇനി മസാറെ ശെരീഫ് ആണ് തങ്ങളുടെ നോട്ടമെന്ന് കഴിഞ്ഞ ദിവസം താലിബാന്‍ അറിയിച്ചിരുന്നു.

    5

    മസാറെ ശെരീഫിലേക്ക് താലിബാന്‍ നീക്കം തുടങ്ങുമെന്ന് അറിയിച്ചത് തിങ്കളാഴ്ചയാണ്. തൊട്ടുപിന്നാലെയാണ് ഇന്ത്യ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. മസാറെ ശെരീഫിനും സമീപ മേഖലയിലുമുള്ള എല്ലാ പൗരന്‍മാരും നാട്ടിലേക്ക് തിരിച്ചുപോകണം എന്നാണ് നിര്‍ദേശം. ഇന്ന് വൈകീട്ട് പ്രത്യേക വിമാനം ന്യൂഡല്‍ഹിയിലേക്ക് പോകുന്നുവെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

    6

    അഫ്ഗാനില്‍ താലിബാന് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളിലൊന്നാണ് കാണ്ഡഹാര്‍. ഇവിടെ താലിബാന്‍ പിടി മുറുക്കുന്ന ഘട്ടത്തില്‍ തന്നെ കോണ്‍സുലേറ്റ് അടയ്ക്കുകയും ജീവനക്കാരെ ഇന്ത്യ ഒഴിപ്പിച്ചിക്കുകയും ചെയ്തിരുന്നു. കോണ്‍സുലേറ്റിന്റെ സുരക്ഷയ്ക്ക് നിയോഗിച്ച ഐടിബിപി സൈനികരെയും ന്യൂഡല്‍ഹിയില്‍ എത്തിച്ചു. എന്നാല്‍ തങ്ങള്‍ തിരിച്ചുപോകണം എന്നാണ് സൈനികരുടെ ആവശ്യം. ഇത് ഡല്‍ഹി ഹൈക്കോടതി അംഗീകരിച്ചിട്ടില്ല.

    കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

    7

    കാണ്ഡഹാറില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും ഇന്ത്യന്‍ സൈനികരെയും ഡല്‍ഹിയിലേക്ക് മാറ്റുകയാണ് ചെയ്തത്. ചില ഉദ്യോഗസ്ഥരെ കാബൂളിലെ എംബസിയിലേക്ക് മാറ്റി. അഫ്ഗാനിലെ സാഹചര്യം കൂടുതല്‍ വഷളാകുന്നു എന്നാണ് ഇന്ത്യ മനസിലാക്കുന്നത്. താലിബാന് ചൈനയുടെയും പാകിസ്താന്റെയും സഹായമുണ്ടോ എന്നും ഇന്ത്യ സംശയിക്കുന്നു.

    8

    വടക്കന്‍ അഫ്ഗാനിലെ ഏറ്റവും വലിയ നഗരമാണ് മസാറെ ശെരീഫ്. മസാറെ ശെരീഫ് താലിബാന് തീരെ സ്വാധീനമില്ലാത്ത പ്രദേശമാണ്. ഈ പട്ടണം താലിബാന്‍ പിടിച്ചാല്‍ മേഖല മൊത്തം അവര്‍ക്ക് കീഴിലായി എന്ന് അനുമാനിക്കാം. അഫ്ഗാന്‍ ഭരണകൂടത്തിന് ഓരോ പ്രദേശങ്ങള്‍ ദിവസവും നഷ്ടപ്പെടുകയാണ്. ഈ രീതി തുടര്‍ന്നാല്‍ വൈകാതെ അഫ്ഗാന്റെ ഭരണം വീണ്ടും താലിബാനില്‍ വന്നുചേരും.

    9

    ഞായറാഴ്ച രണ്ട് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാന്‍ പിടിച്ചത്. വെള്ളിയാഴ്ചയ്ക്ക് ശേഷം ഇതുവരെ ആറ് പ്രിവിശ്യാ തലസസ്ഥാനങ്ങള്‍ താലിബാന്‍ നിയന്ത്രണത്തിലാക്കി. വടക്കന്‍ അഫ്ഗാനിലെ കുന്തുസ്, സാറെ പോള്‍ എന്നീ നഗരങ്ങളാണ് ഞായറാഴ്ച അഫ്ഗാന്‍ സൈന്യത്തിന് നഷ്ടമായത്. സാറെ പോളിലെ നിയമ സമാജികരും ജനങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു.

    10

    രണ്ട് നഗരങ്ങളിലെയും സര്‍ക്കാര്‍ ഓഫീസുകളും ടിവി, റേഡിയോ സ്‌റ്റേഷനുകളും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലായി. മെയ് മാസം മുതല്‍ തന്നെ കുന്തുസ് പിടിക്കാന്‍ താലിബാന്‍ ശ്രമം തുടങ്ങിയിരുന്നു. 2015ല്‍ കുന്തുസ് താലിബാന്‍ നിയന്ത്രണത്തിലാക്കി എങ്കിലും പിന്നീട് സൈന്യം തിരിച്ചുപിടിച്ചു. ഇപ്പോള്‍ കാര്യങ്ങള്‍ വീണ്ടും മാറി. രണ്ട് നഗരങ്ങളും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സൈനികര്‍ എന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു.

    11

    അഫ്ഗാന്റെ വടക്കന്‍ പ്രദേശം നിരവധി സായുധ സംഘങ്ങളുടെ കേന്ദ്രമാണ്. ഇവരെ ഉപയോഗിച്ച് താലിബാനെ നേരിടാന്‍ അഫ്ഗാന്‍ ഭരണകൂടത്തിന് പദ്ധതിയുണ്ടായിരുന്നു. പക്ഷേ, അഫ്ഗാന്‍ സര്‍ക്കാരുമായി യോജിക്കാത്തവരാണ് മിക്ക സംഘങ്ങളും. താലിബാനെ നേരിടാന്‍ ഇവര്‍ക്ക് ധൈര്യവുമില്ല. ഈ കാരണങ്ങളാലാണ് കുന്തുസും സാറെ പോളും ഭരണകൂടത്തിന് നഷ്ടമായത്.

    12

    ജൗസ്ജാനിലെ ഷബര്‍ഗാന്‍ പട്ടണമാണ് താലിബാന്റെ നിയന്ത്രണത്തിലായ മറ്റൊരു പ്രവിശ്യാ തലസ്ഥാനം. യുദ്ധ പ്രഭു അബ്ദുല്‍ റാഷിദ് ദോസ്തമിന്റെ നാടാണിത്. തുര്‍ക്കിയില്‍ ചികില്‍സയിലായിരുന്ന ദോസ്തം മടങ്ങിയെത്തിയ ശേഷം കാബൂളിലുണ്ട്. ദോസ്തമിന്റെ അനുയായികള്‍ക്ക് പഴയ ശക്തിയില്ലാത്തതും താലിബാന് കാര്യങ്ങള്‍ എളുപ്പമാക്കി. 1990കൡ അഫ്ഗാനിലെ വടക്കന്‍ മേഖലകളില്‍ താലിബാനെതിരെ യുദ്ധം ചെയ്ത പ്രധാന നേതാവാണ് ദോസ്തം.

    13

    നിംറോസ് പ്രവിശ്യയിലെ സാരഞ്ച് നഗരവും താലിബാന്‍ പിടിച്ചു. ഇവിടെയുള്ള ജയിലിലെ തങ്ങളുടെ തടവുകാരെ അവര്‍ മോചിപ്പിച്ചു. 1990കളിലാണ് ആദ്യത്തിലാണ് അഫ്ഗാനില്‍ താലിബാന്‍ ശക്തിപ്പെടാന്‍ തുടങ്ങിയത്. പിന്നീട് രാജ്യം ഭരിക്കുന്ന തലത്തിലേക്ക് അവര്‍ മാറി. 1996 മുതല്‍ 2001 വരെ അഫ്ഗാന്‍ ഭരിച്ച താലിബാന്‍ അമേരിക്കന്‍ അധിനിവേശം തുടങ്ങിയപ്പോഴാണ് പുറത്തായത്. പിന്നീട് ഹാമിദ് കര്‍സായിയും അഷ്‌റഫ് ഗനിയും അഫ്ഗാന്റെ പ്രസിഡന്റുമാരായി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+