Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്‌ക്കൊപ്പം അടിയുറച്ച് നില്‍ക്കാന്‍ സൗദി; വെട്ടിലായത് ചൈന... ജപ്പാനും കൂടുതല്‍ എണ്ണ നല്‍കും

റിയാദ്: ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ ഏറെ കാലമായുള്ള ആവശ്യം പരിഗണിക്കാന്‍ സൗദി അറേബ്യയുടെ തീരുമാനം. ഇതിന് വേണ്ടി ചൈനയ്ക്ക് അല്‍പ്പം നഷ്ടം സഹിക്കേണ്ടിവരും. ഏഷ്യയിലെ രാജ്യങ്ങളുമായി സഹകരണം ശക്തമാക്കാനുള്ള സൗദിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. കൂടുതല്‍ എണ്ണ വേണമെന്ന ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആവശ്യമാണ് സൗദി കണക്കിലെടുത്തിരിക്കുന്നത്.

ഇന്ത്യയ്ക്ക് പുറമെ ജപ്പാനും ദക്ഷിണ കൊറിയക്കും തായ്‌ലാന്റിനും സൗദി അറേബ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ ലഭിക്കും. ചൈന സാമ്പത്തികമായി തകര്‍ന്നേക്കാമെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് സൗദിയുടെ പിന്‍മാറ്റം എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ജൂലൈ മാസത്തില്‍ ചൈനീസ് എണ്ണ കമ്പനികള്‍ കൂടുതല്‍ എണ്ണ സൗദി അറേബ്യയോട് ചോദിച്ചിരുന്നു. എന്നാല്‍ ഇവ നല്‍കാനാകില്ലെന്നാണ് സൗദിയുടെ തീരുമാനം എന്ന് ബ്ലൂംബെര്‍ഗ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് കമ്പനികള്‍ക്ക് നല്‍കുന്ന എണ്ണയില്‍ കുറവ് വരുത്താനാണത്രെ സൗദി അറേബ്യയുടെ തീരുമാനം. ചൈനയെ സംബന്ധിച്ചിടത്തോളം ഇത് അപ്രതീക്ഷിത നീക്കമാണ്.

2

ചൈനയ്ക്ക് കൂടുതല്‍ എണ്ണ നല്‍കാതിരിക്കുന്നതിന് പിന്നില്‍ സൗദി അറേബ്യയ്ക്ക് കൃത്യമായ പദ്ധതിയുണ്ട്. ഏഷ്യയിലെ പ്രമുഖ രാജ്യങ്ങള്‍ക്ക് കൂടുതല്‍ എണ്ണ നല്‍കാനാണ് തീരുമാനം. ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌ലാന്റ് എന്നീ രാജ്യങ്ങള്‍ക്ക് സൗദി അറേബ്യ കൂടുതല്‍ എണ്ണ നല്‍കും. സൗദി എണ്ണ ഉല്‍പ്പാദനം കൂട്ടണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

3

എണ്ണ ഉല്‍പ്പാദകരായ ഒപെക് രാജ്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സൗദിയാണ്. ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കൂട്ടണമെന്നായിരിന്നു ഇന്ത്യയുടെ ആവശ്യം. അടിക്കടി വില ഉയരുന്നത് പിടിച്ചു നിര്‍ത്താന്‍ ഉല്‍പാദനം കൂട്ടണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതിന് ഭാഗികമായി അംഗീകരാം നല്‍കിയിരിക്കുകയാണ് സൗദി. ഇന്ത്യയ്ക്ക് സൗദിയില്‍ നിന്ന് കൂടുതല്‍ എണ്ണ ലഭിക്കും.

4

ഇന്ത്യ ആവശ്യപ്പെട്ടതിന് പുറമെ അല്‍പ്പം കൂടുതല്‍ എണ്ണ ജുലൈയില്‍ സൗദി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണ വില കൂടുന്നത് കാരണം ഇന്ത്യ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. പണപ്പെരുപ്പം വര്‍ധിച്ചത് സമ്പദ് വ്യവസ്ഥയില്‍ തിരിച്ചടിയായി. ശക്തമായ അച്ചടക്ക നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് ശ്രീലങ്കയുടെ അവസ്ഥ വരുമെന്നും മുന്നറിയിപ്പുകളുണ്ടായിരുന്നു.

നീ താന്‍ ക്വീന്‍!! കീര്‍ത്തി സുരേഷ് കിടിലന്‍ ലുക്കില്‍, ആവേശത്തോടെ ആരാധകര്‍

5

ഇന്ത്യയ്ക്ക് നല്‍കുന്ന എണ്ണയുടെ അളവ് കൂട്ടുമോ, ചൈനയുടേത് കുറയ്ക്കുമോ എന്നീ കാര്യങ്ങളില്‍ ഇതുവരെ സൗദിയുടെ അരാംകോ എണ്ണ കമ്പനി പ്രതികരിച്ചിട്ടില്ല. റഷ്യയില്‍ നിന്നുള്ള എണ്ണ ആഗോള വിപണിയില്‍ കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ എണ്ണ വേണമെന്ന് അരാംകോയോട് ഇന്ത്യയും മറ്റു ഏഷ്യന്‍ രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഇന്ത്യ മറ്റു ചില വഴികള്‍ നോക്കുന്നുണ്ട്.

6

റഷ്യയുടെ എണ്ണക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയണ്. എന്നാല്‍ ഇന്ത്യയ്ക്ക് വില കുറഞ്ഞ എണ്ണ നല്‍കാന്‍ തയ്യാറാണ് എന്ന് റഷ്യ അറിയിച്ചിരുന്നു. അടുത്തിടെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ഇന്ത്യയിലെത്തിയപ്പോഴാണ് കുറഞ്ഞ വിലയ്ക്ക് എണ്ണ നല്‍കാമെന്ന കരാറുണ്ടാക്കിയത്. ഈ അവസരം മുതലെടുക്കുകയാണ് ഇന്ത്യ. സമാനമായ ഡീല്‍ ചൈനയുമായും റഷ്യ ഉണ്ടാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ അനിഷ്ടത്തിന് കാരണമാകുന്ന നീക്കമാണിത്.

7

യുക്രൈനെതിരെ ആക്രമണം തുടങ്ങിയ സാഹചര്യത്തിലാണ് റഷ്യയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. ഇതോടെ റഷ്യയുടെ എണ്ണ വിപണിയില്‍ വില്‍ക്കുന്നതിന് പ്രയാസമായി. നേരിട്ട് ഇന്ത്യയ്ക്കും ചൈനയ്ക്കും നല്‍കാന്‍ റഷ്യ വഴിയൊരുക്കുന്നുണ്ട്. ലോകത്തെ പ്രധാന വിപണിയിലാണ് ഇന്ത്യയും ചൈനയും. ഇരുരാജ്യങ്ങളും അമേരിക്കയുടേയോ റഷ്യയുടെയോ പക്ഷം പിടിക്കാത്തവരാണ്. ഈ രാജ്യങ്ങളെ കൂടെ നിര്‍ത്തിയാല്‍ അമേരിക്കന്‍ ഉപരോധം മറികടക്കാമെന്ന് റഷ്യ കണക്കുകൂട്ടുന്നു.

Recommended Video

cmsvideo
    Swapna Suresh Under Tight Security | സ്വപ്ന സുരേഷിന് 24 മണിക്കൂറും പോലീസ് കാവല്‍ | *Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+