കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സില്‍ ചരിത്രം രചിച്ച് 23കാരി; ഇല്ലിനോയിസില്‍ ട്രംപിന്റെ പാര്‍ട്ടിയെ തകര്‍ത്ത് ഇന്ത്യന്‍ വംശജ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസ്സിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ചരിത്രം രചിച്ച് 23കാരിയായ ഇന്ത്യന്‍ അമേരിക്കന്‍ വംശജ നബീല സയ്യിദ്. ഇല്ലിനോയിസ് ജനറല്‍ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരിക്കുകയാണ് നബീല. ഡൊണാള്‍ഡ് ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയെ നിലംപരിശാക്കിയായിരുന്നു നബീലയുടെ മുന്നേറ്റം.

റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ക്രിസ് ബോസിനെയാണ് നബീല പരാജയപ്പെടുത്തിയത്. മൊത്തം പോള്‍ ചെയ്ത വോട്ടില്‍ 52.3 ശതമാനം വോട്ടും നബീല സ്വന്തമാക്കി. ഇല്ലിനോയിസിലെ പ്രതിനിധി സഭയിലേക്കായിരുന്നു വോട്ടെടുപ്പ് നടന്നു. അതേസമയം ജയിച്ചതിലുള്ള സന്തോഷം അവര്‍ ട്വീറ്റിലൂടെയാണ് പങ്കുവെച്ചത്.

1

എന്റെ പേര്‍ നബീല സയ്യിദ്, ഞാനൊരു 23കാരി മുസ്ലീമാണ്, ഇന്ത്യന്‍-അമേരിക്കന്‍ യുവതിയാണ്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈവശമുണ്ടായിരുന്ന സബര്‍ബന്‍ ജില്ല ഞങ്ങള്‍ പിടിച്ചെടുത്തുവെന്നും നബീല ട്വീറ്റ് ചെയ്തു. ജനുവരിയില്‍ താന്‍ ഇല്ലിനോയിസ് അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറുമെന്നും അവര്‍ പറഞ്ഞു.

മുത്തശ്ശിക്ക് ലോട്ടറിയടിച്ചു, ഇപ്പോള്‍ കൊച്ചുമോനും; ആഴ്ച്ചയില്‍ കിട്ടുക 60000 രൂപമുത്തശ്ശിക്ക് ലോട്ടറിയടിച്ചു, ഇപ്പോള്‍ കൊച്ചുമോനും; ആഴ്ച്ചയില്‍ കിട്ടുക 60000 രൂപ

ഈ ജയം മികച്ചൊരു ടീമിനെ കൊണ്ടാണ് സാധ്യമായതെന്നും നബീല വ്യക്തമാക്കി. തന്റെ ജീവിതം ഇവിടെ വരെ എങ്ങനെ എത്തിയെന്നും നബീല ട്വിറ്ററില്‍ പറയുന്നുണ്ട്. ഞാന്‍ സംസ്ഥാന പ്രതിനിധി സഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍, ജനങ്ങളുമായി ഏറ്റവും മികച്ച രീതിയില്‍ സംവദിക്കുക എന്നത് ദൗത്യമായി എടുത്തെന്നും നബീല പറഞ്ഞു.

ജീനിയസാണോ; കുഞ്ഞിനെ താലോലിക്കുന്ന അമ്മ ഇതിലുണ്ട്, 11 സെക്കന്‍ഡില്‍ കണ്ടെത്തണംജീനിയസാണോ; കുഞ്ഞിനെ താലോലിക്കുന്ന അമ്മ ഇതിലുണ്ട്, 11 സെക്കന്‍ഡില്‍ കണ്ടെത്തണം

നമ്മുടെ ജനാധിപത്യത്തില്‍ ഇടപെടാനുള്ള അവസരം തനിക്ക് തരണമെന്ന് അവരെ ബോധിപ്പിക്കാനുള്ള കാരണമാണ് താന്‍ അന്വേഷിച്ചത്. ജനങ്ങളുടെ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന മെച്ചപ്പെട്ടൊരു നേതൃത്വം നല്‍കുമെന്നാണ് പറഞ്ഞത്. ഈ സംഭാഷണത്തില്‍ ഉറച്ച് നിന്നത് കൊണ്ടാണ് താന്‍ വിജയിച്ചതെന്നും നബീല സയ്യിദ് പറഞ്ഞു.

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

എല്ലാവര്‍ക്കും എന്നെ പിന്തുണച്ചതിന് നന്ദി. ഈ ജില്ലയിലെ ഓരോ വീട്ടിലും ഞാന്‍ മുട്ടി വിളിച്ചിരുന്നു. അവരോട് സംസാരിച്ചിരുന്നു. നാളെ മുതല്‍ വീണ്ടും ഞാന്‍ ആ വാതിലുകളില്‍ മുട്ടി വിളിക്കും. അവരുടെ വിശ്വാസം എന്നില്‍ അര്‍പ്പിച്ചതിന് എല്ലാവരോടും നന്ദി പറയും. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും നബീല പറഞ്ഞു.

നിരവധി പേരാണ് നബീലയ്ക്ക് അഭിനന്ദനം അറിയിച്ച് എത്തിയിട്ടുള്ളത്. യുവാക്കള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ അഭിമാനം, ഇത് നിങ്ങളുടെ സമയമാണ്. മികച്ച കാര്യങ്ങള്‍ ചെയ്യൂ എന്ന് ഒരു യൂസര്‍ ട്വീറ്റ് ചെയ്തു. നബീല, നിങ്ങളൊരു ഒറ്റയ്ക്കല്ല, നിങ്ങള്‍ക്കൊപ്പം ഓരോ ചുവടുവെപ്പിലും ഞങ്ങളുണ്ടെന്നും ഒസ്മാന്‍ എന്നയാള്‍ പറഞ്ഞു.

പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയിട്ടുണ്ട് നബീല. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നു ആ നേട്ടം സ്വന്തമാക്കിയത്. ഡെമോക്രാറ്റിക് തരംഗം എന്നാണ് നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ഇടക്കാല തിരഞ്ഞെടുപ്പില്‍ പക്ഷേ ഡെമോക്രാറ്റുകള്‍ക്കോ റിപബ്ലിക്കന്‍മാര്‍ക്കോ പൂര്‍ണ ആധിപത്യം നേടാനായിട്ടില്ല.

English summary
indian american nabeela sayeed won big in us mid term election beats republican party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X