പന്ത്രണ്ടുകാരിക്ക് പീഡനം; ഇന്ത്യന്‍ അത്‌ലറ്റിന് അമേരിക്കയില്‍ കുറ്റം ചുമത്തി

  • Posted By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സ്‌പോര്‍ട്‌സ് പരിപാടിയില്‍ പങ്കെടുക്കാനെത്തി ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ അത്‌ലറ്റിനെതിരെ കുറ്റം ചുമത്തി. കാശ്മീര്‍ സ്വദേശിയായ തന്‍വീര്‍ ഹുസൈനെതിരെയാണ് അമേരിക്കന്‍ കോടതി കുറ്റം ചുമത്തിയത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നതാണ് കുറ്റം.

ഈ വര്‍ഷം മാര്‍ച്ചില്‍ ഹുസൈന്‍ അറസ്റ്റിലായിരുന്നു. ലോക സ്നോഷൂ ചാമ്പ്യന്‍ഷിപ്പിനായി ന്യൂയോര്‍ക്കിലെത്തിയ തന്‍വീര്‍ ഹുസൈന്‍ അമേരിക്കയിലെത്തി പരിപാടിക്ക് രണ്ടു ദിവസത്തിനുശേഷം പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 23 മുതല്‍ 25 വരെയായിരുന്നു ലോക സ്നോഷൂ ചാമ്പ്യന്‍ഷിപ്പ് സ്‌നറാക്ക് ലേക്കില്‍ നടന്നത്.

download-04-1501815503.jpg -Properties

ഫിബ്രുവരിയില്‍ സ്‌നോഷൂ ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷം രാത്രിയില്‍ ഹുസൈന്‍ തന്നെ ലൈംഗികപരമായി ചുംബിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. താന്‍ നിരപരാധിയാണെന്ന് തന്‍വീര്‍ പറഞ്ഞിരുന്നു. ഇതിനുശേഷം തന്‍വീറിനെ ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുവദിക്കുകയും ചെയ്തു. സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യു.എസ് വിസ നിഷേധിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നയാളാണ് അത്ലറ്റ് തന്‍വീര്‍ ഹുസൈന്‍. ഇതിന്റെ പകപോക്കലാണ് തന്നോട് കാട്ടിയതെന്നും തന്‍വീര്‍ പറഞ്ഞിരുന്നു.

English summary
Indian athlete from Kashmir indicted on sex abuse charge in US
Please Wait while comments are loading...