സാമ്പത്തിക നൊബേല്‍ മൂന്ന് പേര്‍ക്ക്.... ഇന്ത്യക്ക് അഭിമാനമായി അഭിജിത് ബാനര്‍ജി!!
സ്റ്റോക്ഹോം: ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ പുരസ്കാരം ഇന്ത്യന്‍ വംശജന് അഭിജിത് ബാനര്‍ജി അടക്കം മൂന്ന് പേര്‍ക്ക്. എസ്തര് ദുഫ്ലോ, മൈക്കല്‍ ക്രെമര്‍ എന്നിവരാണ് മറ്റ് രണ്ട് പേര്. ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയാണ് അഭിജിത് ബാനര്‍ജി നൊബേലില്‍ ജേതാവായിരിക്കുന്നത്. ആഗോള തലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി സ്വീകരിച്ച കാര്യങ്ങളാണ് ഇവരെ നൊബേലിന് അര്‍ഹരാക്കിയത്. അമേരിക്കയിലെ മസാചുസെറ്റ്സ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് അദ്ദേഹം. ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന വികസന സാമ്പത്തിക ശാസ്ത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ മൂന്ന് പേരും മുന്‍ കൈ എടുത്തത്.

ലോകത്താകമാനമുള്ള ദാരിദ്ര്യത്തെ, ചെറിയ ചോദ്യങ്ങളായി ഇവര്‍ തരംതിരിക്കുകയും, അതിനുള്ള ഉത്തരങ്ങള്‍ ലഘുകരിക്കുകയും ചെയ്തെന്ന് സമിതി വിലയിരുത്തി. കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍, വിദ്യാഭ്യാസ രീതികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, കാര്‍ഷിക രീതികള്‍, എന്നിവയായി തരംതിരിച്ചാണ് ഇവര്‍ ഉത്തരം നല്‍കിയത്. ഇത് വിപ്ലവകരമായ മാറ്റമായിട്ടാണ് വിലയിരുത്തപ്പെട്ടത്.
അതേസമയം എസ്തര് ദുഫ്ലോ നൊബേലിന്റെ ചരിത്രത്തില്‍ സാമ്പത്തിക പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയാണ്. 50 വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഇത് ഒരു വനിതയിലേക്ക് എത്തുന്നത്. അടുത്തിടെ ചില മാറ്റങ്ങള്‍ വന്നെങ്കിലും, വിശ്വ മാനവികതയുടെ ഏറ്റവും വലിയ പ്രശ്നം ദാരിദ്ര്യ നിര്‍മാര്‍ജനം തന്നെയാണ്. ലോകത്ത് 700 മില്യണ്‍ ജനത ഇപ്പോഴും തുച്ഛ വരുമാനത്തിലാണ് ജീവിക്കുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള അഞ്ച് മില്യണോളം കുട്ടികള്‍ ചികിത്സ കിട്ടാതെ വര്‍ഷത്തില്‍ മരിക്കുന്നുണ്ട്. പണമില്ലാത്തത് കൊണ്ട് ശരാശരി വിദ്യാഭ്യാസം പോലും കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്നും നൊബേല്‍ കമ്മിറ്റി പറഞ്ഞു.
1990കളുടെ മധ്യത്തില്‍ മൈക്കള്‍ ക്രമറും അദ്ദേഹത്തിന്റെ അനുയായികളും ചേര്‍ന്ന് പശ്ചിമ കെനിയയില്‍ സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ വിപ്ലകരമായ തുടക്കമായിരുന്നു. പിന്നീട് ഇത് അഭിജിത് ബാനര്‍ജിയും എസ്തര് ദുഫ്ളോയും ക്രമര്ക്കൊപ്പം ഏറ്റെടുക്കുകയായിരുന്നു. ദാരിദ്ര്യത്തിന്റെ മറ്റ് വശങ്ങള് വിവിധ രാജ്യങ്ങളില്‍ പരീക്ഷിക്കുകയും ചെയ്തു. ഇതാണ് പുരോഗമന സാമ്പത്തിക ശാസ്ത്രത്തിന്റെ അടിത്തറായി പിന്നീട് മാറിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications