ഒരു ദിവസം രണ്ട് ബംപറടിച്ചു യുവാക്കള്‍; ഒരാള്‍ ഇന്ത്യക്കാരന്, യുവാവിന്റെ കൈയ്യിലെത്തുക കോടികള്‍
ടൊറന്റോ: വിദേശത്ത് ഇന്ത്യക്കാരുടെ മഹാഭാഗ്യം വളരെ പ്രശസ്തമാണ്. നിത്യേന ലോട്ടറി അടിക്കുന്നവരില്‍ പ്രമുഖരാണ് ഇന്ത്യന്‍ വംശജര്‍. എന്നാല്‍ കാനഡയില്‍ രണ്ട് യുവാക്കളുടെ തലവര തന്നെ ഒറ്റ ദിവസം കൊണ്ട് മാറിയിരിക്കുകയാണ്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും ബംപര്‍ ലോട്ടറിയാണ് അടിച്ചിരിക്കുന്നത്. രണ്ടു പേരും ഏഷ്യന്‍ വംശജരാണ്. അതേസമയം അത്ഭുതമായിരിക്കുകയാണ് ഇവരുടെ നേട്ടം.
ഒരു ദിവസം തന്നെ കോടികളുടെ ലോട്ടറി, ഒരേ രാജ്യക്കാര്‍ക്ക് ഒരു ദിവസം തന്നെ ലഭിക്കുന്നത് ഇത് ആദ്യമായിരിക്കും. ഇത്രയും വലിയ തുക സ്വപ്നം പോലും കണ്ടിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇവരുടെ ഭാഗ്യ നേട്ടത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്.....

image credit: olg
കാനഡയിലെ കാല്‍ഗരി നിവാസികളായ ഏഷ്യക്കാരെയാണ് ഭാഗ്യ ഒറ്റദിവസം തുണച്ചത്. ഇവരുടെ ലോട്ടറി നമ്പറുകള്‍ ഒരേ ദിവസമാണ് നറുക്കെടുപ്പ് നടത്തിയത്. സമ്മാനം അടിച്ചത് രണ്ട് വ്യത്യസ്ത ലോട്ടറികളിലും. ഇവര്‍ക്ക് ഇപ്പോഴും ഇതൊന്നും വിശ്വസിക്കാനായിട്ടില്ല. ഡിസംബര്‍ മൂന്നിനാണ് ഇരുവരുടെയും ലോട്ടറികള്‍ നറുക്കെടുത്തത്. രാജേന്ദ്ര റായ്, ജസ്വീന്ദര് സെയ്നി എന്നിരാണ് ആ ഭാഗ്യശാലികള്‍. ലോട്ടോ 6/49 ടിക്കറ്റാണ് രാജേന്ദ്ര റായ് എടുത്തത്. സെയ്നിയാണെങ്കില് ഭാഗ്യ പരീക്ഷണം നടത്തിയത് വെസ്റ്റേണ്‍ മാക്സ് ഡ്രോയിലാണ്.

ഇവര്‍ക്ക് അടിച്ചിരിക്കുന്നത് 16 കോടി രൂപയാണ്. ഇപ്പോഴും സ്വപ്നം കാണുകയാണോ എന്നാണ് ഇവര്‍ ആലോചിക്കുന്നത്. ഇത് സത്യമാണോ അതോ സ്വപ്നമാണോ എന്ന് എന്നോട് തന്നെ ചോദിക്കേണ്ട അവസ്ഥയിലായിരുന്നുവെന്ന് രാജേന്ദ്ര റായ് പയുന്നു. 5500 ഫാള്സ്ബ്രിഡ്ജ് ഡ്രൈവിലെ ഷോപ്പേഴ്സ് ഡ്രഗ് മാര്‍ട്ടില്‍ നിന്നാണ് രാജേന്ദ്ര ഈ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. ഏറ്റവും രസകരമായ കാര്യമാണ് രാജേന്ദ്രയുടെ കാര്യത്തില്‍ നടന്നത്. നറുക്കെടുപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, ശനിയാഴ്ച്ച രാത്രിയായിരുന്നു ആ ടിക്കറ്റ് എടുത്തതെന്നും രാജേന്ദ്ര റായ് പറഞ്ഞു.

സമ്മാനം അടിക്കുമ്പോള്‍ ഞാന്‍ ഭാര്യക്കൊപ്പമായിരുന്നു. എന്നേക്കാള്‍ വലിയ ആവേശത്തിലായിരുന്നു ഭാര്യയെന്നും റായ് പറഞ്ഞു. ഈ തുക കൊണ്ട് ജീവിതം ഒന്ന് മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നേപ്പാളുകാരനായ റായ്. ചെറിയൊരു ബിസിനസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് രാജേന്ദ്ര റായ്. തങ്ങളുടെ വീടിനായി എടുത്ത കടം തീര്‍ക്കാനാണ് അടുത്ത പ്ലാന്‍. ചിലപ്പോള്‍ ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഈ യാത്ര ചിലപ്പോള്‍ തന്റെ നാട്ടിലേക്ക് ആയിരിക്കുമെന്നും റായ് പറയുന്നു.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
ഈ അവസരത്തില്‍ താന്‍ പറഞ്ഞ ഒരു തമാശ ആലോചിച്ച് പോവുകയാണെന്ന് റായ് പറയുന്നു. ആഴ്ച്ചകള്‍ക്ക് മുമ്പ് തന്റെ കുടുംബത്തിനെ കാണുന്നില്ലേ എന്ന് ഭാര്യ ചോദിച്ചിരുന്നു. ലോട്ടറി അടിച്ചാല്‍ കാണാന്‍ പോകാമെന്നായിരുന്നു അന്ന് തമാശയായി പറഞ്ഞത്. അതിപ്പോള്‍ സത്യമാകാന്‍ പോവുകയാണ്. വൈകാതെ തന്നെ ഞങ്ങള്‍ നേപ്പാളിലേക്ക് പറക്കും. എന്റെ അമ്മയും, അച്ഛനും ഞങ്ങള്‍ വരുന്നതും കാത്ത് ആവേശത്തിലാണ്. ഇതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും, താനിത് പ്രതീക്ഷിച്ചില്ലെന്നും രാജേന്ദ്ര റായ് പറഞ്ഞു.

ജസ്വീന്ദര് സെയ്നിക്കും പറയാനുള്ളത് ഭാഗ്യത്തിന്റെ കളികളാണ്. മാര്‍ട്ടിന്‍ഡേല്‍ ഗേറ്റില്‍ നിന്നാണ് സെയ്നി ടിക്കറ്റ് വാങ്ങിയത്. നറുക്കെടുപ്പ് നടക്കുന്നതിന്റെ അന്ന് രാവിലെ മാത്രമാണ് ടിക്കറ്റ് എടുത്തത്. അടുത്ത ദിവസമാണ് ടിക്കറ്റ് പരിശോധിച്ചത്. അപ്പോഴാണ് ആറ് നമ്പറും കൃത്യമായി ഒത്തുവന്നതായി മനസ്സിലായത്. ഇത്രയും വലിയ തുക കിട്ടിയെന്ന് വിശ്വസിക്കാനാവാതെ നില്‍ക്കുകയായിരുന്നു സെയ്നി. ആദ്യം പൂജ്യം എണ്ണി നോക്കുകയാണ് ചെയ്തത്. വീണ്ടും പരിശോധിച്ച് നോക്കി. പിന്നീട് ക്യാഷിയറോടും കൂടി പരിശോധിച്ച് നോക്കിയ ശേഷമാണ് സമ്മാനത്തുക ഉറപ്പിച്ചത്. ഇത് അപ്രതീക്ഷിതമാണെന്നും സെയ്നി പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications