മോഹിച്ച വീട് വാങ്ങാന്‍ പണമില്ല; പിറ്റേ ദിവസം ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് ലോട്ടറിയടിച്ചത് കോടികള്‍
ടൊറന്റോ: ഇന്ത്യക്കാരും ലോട്ടറിയിലെ ഭാഗ്യവും തമ്മില്‍ വലിയ ബന്ധമുണ്ട്. തുടര്‍ച്ചയായി പല ഇന്ത്യക്കാര്‍ക്കും പല രാജ്യങ്ങളിലായി ലോട്ടറിയടിക്കുന്നുണ്ട്. എന്നാല്‍ കാനഡയിലെ ഈ ദമ്പതിമാരുടെ മഹാഭാഗ്യം പക്ഷേ വലിയൊരു വേദനയില്‍ നിന്നാണ്. ആഗ്രഹിക്കുകയും, സ്വന്തമാക്കണമെന്ന് മോഹിക്കുകയും ചെയ്ത ഒരു വീട്, അവസാന നിമിഷം കൈവിട്ട് പോയാല്‍ എന്ത് ചെയ്യും.
അങ്ങനെയൊരു ദാരുണമായ പ്രതിസന്ധിയിലൂടെയാണ് ഈ ഇന്ത്യന്‍ ദമ്പതികള്‍ കടന്നുപോയത്. പക്ഷേ അതിനെ അതിജീവിച്ച് ഇവര്‍ക്ക് മുന്നിലേക്ക് ലോട്ടറിയൂടെ മഹാഭാഗ്യമെത്തിയിരിക്കുകയാണ്. അതിന് ശേഷം ഇവര്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

image credit: castanet.net
ഒരു വീട് വാങ്ങാന്‍ മോഹിച്ച് നടന്നതായിരുന്നു അനോക ബാബു എന്ന ഇന്ത്യക്കാരിയുടെ കുടുംബം. നാല് പേര്‍ അടങ്ങുന്ന കുടുംബമാണ് അനോകയുടേത്. കാനഡയിലെ കെലോവ്‌നയിലാണ് ഇവരുടെ താമസം. അത്യാവശ്യം നല്ല സൗകര്യമുള്ളൊരു അപാര്‍ട്ട്‌മെന്റായിരുന്നു ഇവര്‍ സ്വപ്‌നം കണ്ടിരുന്നത്. ഏകദേശം. 7 കോടിയോളം രൂപയായിരുന്നു ഇവരുടെ സ്വപ്‌ന ഭവനത്തിനായി വേണ്ടിയിരുന്നത്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം താമസിക്കുന്ന അനോക ഏറെ കൊതിച്ചതായിരുന്നു ഈ വീട്. പക്ഷേ വിധി ഇവര്‍ക്കായി കാത്തുവെച്ചത് വലിയ ട്വിസ്റ്റുകളായിരുന്നു.

ഒക്കാനാഗന്‍ തടാകത്തിന് സമീപത്തായിട്ടാണ് ഇവരുടെ സ്വപ്‌ന ഭവനം ഒരുങ്ങേണ്ടിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ഇവരുടെ ജീവിതം ആകെ മാറി മറിഞ്ഞിരിക്കുന്നത്. ഡിസംബര്‍ 15ന് നറുക്കെടുപ്പ് ലേക് ലൈഫ് ലോട്ടറിയുടെ ഗ്രാന്‍ഡ് പ്രൈസാണ് ഇവര്‍ക്ക് അടിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ അവസാനത്തെ നറുക്കെടുപ്പ് കൂടിയാണിത്. അനോകയുടെ മക്കളും ഭര്‍ത്താവുമെല്ലാം ആകെ അമ്പരന്ന് നില്‍ക്കുകയാണ്. ജീവിതത്തില്‍ ഇത്രയും വഴിത്തിരിവുകളുണ്ടാവുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

തങ്ങളുടെ രണ്ട് മുറിയുള്ള വീടും, ഇപ്പോഴത്തെ പണവും ചേര്‍ത്ത് വെച്ചാണ് പുതിയ വീട് വാങ്ങാന്‍ അനോക പ്ലാന്‍ ചെയ്യുന്നത്. ഈ തുക ഞങ്ങളുടെ കുടുംബത്തിന് വലിയൊരു അനുഗ്രഹമാണെന്ന് അനോക പറയുന്നു. ഭര്‍ത്താവും രണ്ട് കുട്ടികളും അടങ്ങുന്നതാണ് അനോകയുടെ ലോകം. ഈ ലോട്ടറി അടിക്കുന്നതിന്റെ 24 മണിക്കൂര്‍ മുമ്പ് വരെ അനോകയുടെ സ്വപ്‌നം ആകെ തകര്‍ന്നിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ പുതിയ വീട് ഒരിക്കലും വാങ്ങാനാവില്ലെന്ന് അനോകയും ഭര്‍ത്താവും കരുതിയിരുന്നു.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
ഡിസംബര്‍ പതിനാലിനാണ് ഇവര്‍ വീട് സ്വ്ന്തമാക്കാന്‍ ശ്രമിച്ച് മനസ്സ് തകര്‍ന്ന് പോയത്. ഇവര്‍ വിചാരിച്ചിരുന്ന, സ്വപ്‌നം കണ്ടിരുന്ന വീട് വാങ്ങാനാവില്ലെന്ന് ആ ദിവസം ഇവര്‍ മനസ്സിലാക്കുകയായിരുന്നു. അതിനുള്ള പണം കണ്ടെത്താനാവാതെ മനസ്സ് തകര്‍ന്നിരിക്കുകയായിരുന്നു. അതിനടുത്ത ദിവസമാണ് ലേക്ക് ലൈഫ് ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ഞങ്ങളുടെ ബജറ്റിനുള്ളില്‍ വരുന്ന ഒരു വീഡിനായി ഒരുപാട് അലഞ്ഞുവെന്നും, എന്നാല്‍ ലഭിച്ചില്ലെന്നും അനോക പറയുന്നു. കഴിഞ്ഞ വര്‍ഷം മുഴുവന്‍ ഇതിനായിട്ടാണ് അലഞ്ഞതെന്നും അനോക പറഞ്ഞു.

എന്റെ മകന്‍ എല്ലാ ദിവസവും പടച്ചോനെ വിളിച്ച് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. നല്ലൊരു വീട് അവനും സ്വപ്‌നം കണ്ടിരുന്നു. അത് ലഭിക്കാനായിട്ടായിരുന്നു പ്രാര്‍ത്ഥന. എന്നാല്‍ അവന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കാതെ പോയില്ല. അടുത്ത ദിവസം തന്നെ ലോട്ടറി അധികൃതരില്‍ നിന്ന് ഞങ്ങള്‍ക്ക് വിളി വന്നു. വന്‍ തുക സമ്മാനം അടിച്ചതായും മനസ്സിലായി. അത് ഞാന്‍ ആദ്യമായി പറഞ്ഞത് എന്റെ മകനോടാണ്. അവന്റെ പ്രാര്‍ത്ഥന അത്രത്തോളം ശക്തമായിരുന്നുവെന്ന് പറഞ്ഞുവെന്നും അനോക ബാബു പറഞ്ഞു.

താന്‍ സാധാരണ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങാറില്ല. എന്നാല്‍ ലേക്ക് ലൈഫ് ലോട്ടറിയെടുക്കാന്‍ കാരണമുണ്ട്. അവര്‍ ഭിന്നശേഷിക്കാരെ സഹായിക്കുന്നതില്‍ പ്രമുഖരാണ്. അതുകൊണ്ടാണ് ടിക്കറ്റെടുത്തത്. അതേസമയം അനോക മകന് പ്രിയപ്പെട്ട ആ വീട് തന്നെ വാങ്ങി നല്‍കാനും തീരുമാനിച്ചു. അത് കേട്ടതോടെ മകന്‍ ചെയ്തതും വലിയൊരു കാര്യമായിരുന്നു. അതുവരെ ചേര്‍ത്ത് വെച്ച പോക്കറ്റ് മണിയെല്ലാം ചാരിറ്റിക്കായി സംഭാവന ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് കോടിയോളം രൂപ ഇവര്‍ക്ക് സമ്മാനമായി ലഭിക്കും. ഇവരുടെ സമ്മാനങ്ങളില്‍, ആഢംബര സ്പീഡ് ബോട്ട്, മസ്റ്റാംഗ്, യാത്രാ ടിക്കറ്റുകള്‍ എന്നിവയാണ് നല്‍കുന്നത്.












Click it and Unblock the Notifications