Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി ബിഗ് ടിക്കറ്റില്‍ വീണ്ടും ഭാഗ്യം മലയാളിക്കൊപ്പം, ഏഴരക്കോടി രഞ്ജിത്തിനും സുഹൃത്തുക്കള്‍ക്കും

ദുബായ്: അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളി തേടിയെത്തി സൗഭാഗ്യം. ഒമാനിലെ പ്രവാസി മലയാളി രഞ്ജിത്തിനും സുഹൃത്തുക്കള്‍ക്കും ഒന്നാം സമ്മാനമായ ഏഴര കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. നവംബര്‍ 27ന് ഓണ്‍ലൈനിലൂടെയാണ് രഞ്ജിത്തും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് ടിക്കറ്റെടുത്തത്. ഇതാണ് ജീവിതത്തിലെ വഴിത്തിരിവായി മാറിയിരിക്കുന്നത്. അതേസമയം രണ്ടാം സമ്മാനവും മലയാളിക്കാണ്. അല്‍ഐനില്‍ താമസിക്കുന്ന മലയാളിയായ അബ്ദുള്‍ മജീദിനാണ് രണ്ടാം സമ്മാനം. ഒരു ദശലക്ഷം ദിര്‍ഹം മജീദിന് ലഭിക്കും. ബിഗ് ടിക്കറ്റിന്റെ 234ാമത് സീരീസ് നറുക്കെടുപ്പാണ് നടന്നത്. 052706 ആണ് ഭാഗ്യ നമ്പര്‍.

1

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഒമാനില്‍ താമസിക്കുന്ന രഞ്ജിത്ത് റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ അക്കൗണ്ടന്റാണ്. ഇത് രണ്ടാം തവണയാണ് രഞ്ജിത്ത് ടിക്കറ്റെടുക്കുന്നത്. സമ്മാനത്തുക മകളുടെ വിദ്യാഭ്യാസത്തിനും വീടുവെക്കാനുമായി ഉപയോഗിക്കുമെന്നാണ് രഞ്ജിത്ത് പറയുന്നത്. നറുക്കെടുപ്പ് കണ്ട് കൊണ്ടിരിക്കുന്നതിനിടെ രഞ്ജിത്തിനെ ബിഗ് ടിക്കറ്റ് അധികൃതര്‍ വിളിച്ച് കാര്യം പറയുകയായിരുന്നു. തനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ലെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ഈ വര്‍ഷം തന്റെ ജീവിതത്തില്‍ മികച്ചതാണെന്നും, പുതിയൊരു ജീവിതം തുടങ്ങുമെന്നു രഞ്ജിത്ത് പറയുന്നു.

അഞ്ച് വയസ്സുള്ള മകളുണ്ട് രഞ്ജിത്തിന്. ഭാഗ്യം തേടിയെത്തിയതിന് പിന്നാലെ സുഹൃത്തുക്കളുമായി ഈ വിവരം രഞ്ജിത്ത് പങ്കുവെച്ചു. അടുത്ത മാസം ദുബായിലെത്തി ബിഗ് ടിക്കറ്റ് അധികൃതരെ കാണുമെന്ന് രഞ്ജിത്ത് പറഞ്ഞു. മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം ഫിലിപ്പൈന്‍സ് സ്വദേശിയായ റാഷിയ നവില മുഹമ്മദ് ഈസ സ്വന്തമാക്കി. നാലാം സമ്മാനം ഇന്ത്യക്കാരി പ്രിയങ്ക ആന്റോയ്ക്കാണ്. ഇവര്‍ക്ക് 90000 ദിര്‍ഹം ലഭിക്കും. ന്യൂസിലന്‍ഡുകാരനായ ഗ്രിഗറി സാംഗിനാണ് അഞ്ചാം സമ്മാനം. ഗ്രിഗറിക്ക് 80000 ദിര്‍ഹമാണ് ലഭിക്കുക. ഒരു ബിഗ് ടിക്കറ്റിന്റെ വില 500 ദിര്‍ഹമാണ്. രണ്ട് ടിക്കറ്റുകള്‍ വാങ്ങുകയാണെങ്കില്‍ മൂന്നാമത്തേത് സൗജന്യമായി ലഭിക്കും.

അതേസമയം അടുത്ത വര്‍ഷത്തെ ബിഗ് ടിക്കറ്റ് കുറച്ച് കൂടി ഗ്രാന്‍ഡായിരിക്കും. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് നല്‍കുക. 25 മില്യണ്‍ ദിര്‍ഹമാണ് സമ്മാനത്തുക. ഡിസംബറില്‍ ഓരോ ആഴ്ച്ചയിലും ഓരോ കോടിപതിയെ ഇവര്‍ പ്രഖ്യാപിക്കും. ഓരോ മില്യണ്‍ വെച്ചാണ് നല്‍കുക. അതിന് ശേഷമാണ് മെഗാ മത്സരം. അതിലാണ് 25 മില്യണ്‍ ദിര്‍ഹം നല്‍കുക. അബുദാബി അന്താരാഷ്ട്ര വിമാനത്താവളം, അല്‍ ഐന്‍ വിമാനത്താവളം, ബിഗ് ടിക്കറ്റ് വെബ്‌സൈറ്റിലൂടെയും ഓണ്‍ലൈനായും ടിക്കറ്റ് എടുക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+