വെന്റിലേറ്റര്‍, ബ്ലാങ്കറ്റുകള്‍, മരുന്നുകള്‍, ഇന്ത്യയുടെ ഏഴാം വിമാനം തുര്‍ക്കിയിലെത്തി, കണ്ടറിഞ്ഞ് സഹായം
13 ടണ്‍ മെഡിക്കല്‍ ഉപകരണണങ്ങള്‍ തുര്‍ക്കി13 ടണ്‍ മെഡിക്കല്‍ ഉപകരണണങ്ങള്‍ തുര്‍ക്കിയിലും 24 ടണ്‍ ഭക്ഷ്യസാധനങ്ങള്‍ സിറിയയിലും ഐഎഎഫ് സി17 വിമാനങ്ങള്‍ എത്തിച്ചു.

ഇസ്താംബൂള്‍: ഇന്ത്യയുടെ സഹായവുമായി വീണ്ടും തുര്‍ക്കിയില്‍ വിമാനമെത്തി. ഇന്ത്യയുടെ ഏഴാമത്തെ സഹായ വിമാനമാണ് തുര്‍ക്കിയിലെത്തുന്നത്. നേരത്തെ ഇന്ത്യന്‍ സംഘം രക്ഷാപ്രവര്‍ത്തകരെയും അയച്ചിരുന്നു. ദുരന്തബാധിതര്‍ക്കുള്ള സഹായങ്ങളുമായിട്ടാണ് വിമാനം എത്തിയത്. തുര്‍ക്കിയിലെ അദാനയിലാണ് ഇവര്‍ എത്തിയത്.
ഓപ്പറേഷന്‍ ദോസ്ത് എന്നാണ് ഈ പദ്ധതിയുടെ പേര്. 13 ടണ്‍ മെഡിക്കല്‍ ഉപകരണണങ്ങള്‍ തുര്‍ക്കിയിലും 24 ടണ്‍ ഭക്ഷ്യസാധനങ്ങള്‍ സിറിയയിലും ഐഎഎഫ് സി17 വിമാനങ്ങള്‍ എത്തിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ ഡോ വീരേന്ദ്ര പോളും, പ്രതിരോധ അറ്റാഷെ കേണല്‍ മനൂജ് ഗാര്‍ഗും ചേര്‍ന്നാണ് ഇന്ത്യന്‍ സംഘത്തെ സ്വീകരിച്ചത്.

അദാനെ വിമാനത്താവളത്തില്‍ ഇന്ത്യന്‍ സംഘത്തെ സ്വീകരിക്കാന്‍ തുര്‍ക്കിഷ് അധികൃതരും ഇവരോടൊപ്പം എത്തിയിരുന്നു. തുര്‍ക്കിഷ് വിദേശ കാര്യ മന്ത്രാലയത്തില്‍ നിന്ന് നേരിട്ട് അംബാസിഡര്‍ മെഹമത്ത് തന്നെയെത്തി. ഇവരാണ് ഇന്ത്യയുടെ സഹായ പാക്കേജ് ഏറ്റുവാങ്ങിയത്.
വെന്റിലേറ്റര്‍ മെഷീനുകള്‍, അനസ്‌തേഷ്യ മെഷീനുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, ഇസകേന്തരറില്‍ 60 പാരാ ഫീല്‍ഡ് ആശുപത്രി എന്നിവ ഇന്ത്യയുടെ പാക്കേജിലുണ്ടായിരുന്നു. ഇന്ത്യയുടെ ആര്‍മി ആശുപത്രിയില്‍ നിത്യേന 400 രോഗികളെയാണ് ചികിത്സിക്കുന്നത്.
5000 രൂപയുണ്ടോ; എങ്കില്‍ ഈ യാത്ര ഗംഭീരമാക്കാം, ഉറപ്പായും കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
അതേസമയം നേരത്തെ തന്നെ ഇന്ത്യന്‍ സൈന്യത്തോടും രക്ഷാപ്രവര്‍ത്തകരോടും നന്ദിയുണ്ടെന്ന് തുര്‍ക്കിഷ് ജനത പറഞ്ഞിരുന്നു.
കൊടുംതണുപ്പിനെ വകവെക്കാതെയാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം ഇന്ത്യന്‍ ദുരിതാശ്വാസ സംഘം നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നു. ഇതിനോടകം നിരവധി സഹായങ്ങള്‍ ഇന്ത്യന്‍ ദുരിതാശ്വാസ സംഘം ചെയ്ത് കഴിഞ്ഞു.
രാത്രിയിലും ഇവര്‍ തിരച്ചില്‍ തുടരുന്നുണ്ട്. മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനാവുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ സംഘം. അതേസമയം ദിവസങ്ങള്‍ പിന്നിട്ടതോടെ പലരെയും രക്ഷപ്പെടുത്തുക അസാധ്യമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇവര്‍ക്ക് അതിജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications