Get Updates
Get notified of breaking news, exclusive insights, and must-see stories!

തുര്‍ക്കിയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി പെണ്‍കുട്ടി, രക്ഷപ്പെടുത്തി ഇന്ത്യന്‍ സംഘം

turkey

ദില്ലി: തുര്‍ക്കിയില്‍ ദുരന്തഭൂമിയില്‍ പ്രതീക്ഷയായി ഇന്ത്യന്‍ സംഘം. ഭൂകമ്പത്തില്‍ തകര്‍ന്ന് വീണ കെട്ടിടത്തിന് അടിയില്‍ കുടുങ്ങിപ്പോയ ആറു വയസ്സുകാരിയെ രക്ഷപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ രക്ഷാപ്രവര്‍ത്ത സംഘം. ഒരു ബ്ലാങ്കറ്റില്‍ പൊതിഞ്ഞാണ് കുട്ടിയെ പുറത്തേക്ക് എത്തിച്ചത്.

ഡോക്ടര്‍മാര്‍ ആശങ്കയോടെ വന്ന് ഈ കുട്ടിയുടെ ആരോഗ്യ നില പരിശോധിക്കുന്നത് കാണാമായിരുന്നു. മഞ്ഞ ഹെല്‍മെറ്റ് ധരിച്ചവര്‍ അവളെ ഒരു സ്‌ട്രെച്ചറിലേക്ക് മാറ്റുന്നുണ്ടായിരുന്നു.

ഇന്ത്യയുടെ ദേശീയ ദുരന്ത നിവാരണ സംഘമാണ് തുര്‍ക്കിയിലെത്തിയത്. ആറുവയസ്സുകാരിയുടെ ജീവന്‍ രക്ഷിച്ചതോടെ തുര്‍ക്കിയില്‍ അവര്‍ ഹീറോസായി മാറിയിരിക്കുകയാണ്.

TURKEY

ഗാസിയാന്‍ടെപ്പിലെ നുര്‍ദാഗിയില്‍ നിന്നാണ് ഈ പെണ്‍കുട്ടിയെ രക്ഷിച്ചത്. ഓപ്പറേഷന്‍ ദോസ്ത് എന്നാണ് ഇതിന് പേരിട്ടത്. ആഭ്യന്തര മന്ത്രാലയം ഈ വിവരങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്‍ഡിആര്‍എഫിന് ദുരന്തനിവാരണത്തില്‍ വലിയ പരിചസമ്പത്ത് തന്നെയുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ ഇന്ത്യയില്‍ പലയിടത്തും ഓടിയെത്തുന്നതും ഇവര്‍ തന്നെയാണ്.

ബിരന്‍ എന്നാണ് ആറുവയസ്സുകാരിയുടെ പേര്. ലോകത്തെ തന്നെ ഏറ്റവും മികച്ച ദുരന്തനിവാരണ സംഘമായി എന്‍ഡിആര്‍എഫിനെ മാറ്റാന്‍ ഞങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.

51 അംഗ എന്‍ഡിആര്‍എഫ് സംഘം കഴിഞ്ഞ ദിവസമാണ് തുര്‍ക്കിയിലെത്തിയത്. നേരത്തെ തന്നെ രണ്ട് ടീമുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുര്‍ക്കിയില്‍ എത്തിയിരുന്നു. അവര്‍ക്ക് പുറമേയാണിത്.

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

101 അംഗ ടീമിനെ രണ്ടായി വിഭജിച്ചാണ് തുര്‍ക്കിയിലേക്ക് അയച്ചതെന്ന് എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാല്‍ അറിയിച്ചു. നുര്‍ദാഗിയിലും, ഉര്‍ഫയിലുമാണ് ഇന്ത്യന്‍ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

ഇത് രണ്ടുമാണ് തുര്‍ക്കിയില്‍ ഭൂകമ്പം രൂക്ഷമായി ബാധിച്ച സ്ഥലങ്ങള്‍. രണ്ടാഴ്ച്ചയോളം ഇവര്‍ തുര്‍ക്കിയിലുണ്ടാവും. ഭക്ഷ്യധാനങ്ങളും, താമസസൗകര്യങ്ങളും അടക്കമുള്ള സന്നാഹങ്ങളുമായിട്ടാണ് എന്‍ഡിആര്‍എഫ് സംഘം തുര്‍ക്കിയിലെത്തിയത്.

അതിശൈത്യത്തിലാണ് ഇന്ത്യന്‍ സംഘം അടക്കം രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രത്യേക വസ്ത്രങ്ങളും ഇതിനായി ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ നിന്ന് എന്‍ഡിആര്‍എഫ് വാങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+