ലോക ബാങ്കിന്റെ അടുത്ത തലവനായി ഇന്ത്യന്‍ വംശജന് അജയ് ബംഗയെത്തും
വാഷിംഗ്ടണ്‍: ലോകബാങ്കിന്റെ അടുത്ത തലവനായി ഇന്ത്യന്‍ വംശജനായ അജയ് ബംഗയെത്തും. മാസങ്ങളായി നീണ്ട അഭ്യൂഹങ്ങള്‍ ഇന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ബംഗ തന്നെയാവും പ്രസിഡന്റ് എന്ന് ലോകബാങ്ക് സ്ഥിരീകരിക്കുകയായിരുന്നു. മാസ്റ്റര്‍കാര്‍ഡിന്റെ മുന്‍ സിഇഒയാണ് അജയ് ബംഗ. ലോക ബാങ്കിനെ നയിക്കാന്‍ ഈ വര്‍ഷം യുഎസ് പ്രസിഡന്റ് ജോ ബൈഡന് ബംഗയെ നാമനിര്‍ദേശം ചെയ്തിരുന്നു.
എന്നാല്‍ ലോകബാങ്ക് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇന്നാണ് അക്കാര്യത്തില്‍ ഔദ്യോഗികമായ വ്യക്തത കൈവന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. കാലാവസ്ഥ വ്യതിയാനം അടക്കമുള്ള വിഷയങ്ങളെ ഗൗരവത്തോടെ ലോകബാങ്ക് കാണുന്ന സമയത്താണ് ബംഗയുടെ നിയമനം വരുന്നത്.

ലോകബാങ്ക് ബോര്‍ഡാണ് ബംഗയുടെ നിയമനം പ്രഖ്യാപിച്ചത്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനായി കാത്തിരിക്കുകയാണെന്ന് ബോര്‍ഡ് അറിയിച്ചു. ജൂണ്‍ രണ്ടിന് ഡേവിഡ് മാല്‍പാസില്‍ നിന്ന് പ്രസിഡന്റ് സ്ഥാനം അദ്ദേഹം സ്വീകരിക്കും. മാല്‍പ്പാസ് ഫെബ്രുവരിയിലാണ് രാജിവെച്ചത്. പൂനെയിലാണ് ബംഗ ജനിച്ചത്.
ദില്ലിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നുള്ള ഇക്കണോമിക്സ് ബിരുദധാരിയാണ് അദ്ദേഹം. അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്നാണ് അദ്ദേഹം എംബിഎ എടുത്തത്. അതേസമയം ട്രംപിന്റെ ഭരണകാലയളവില്‍ ലോകബാങ്കില്‍ നിയമിതനായ പ്രമുഖനായിരുന്നു മാല്‍പ്പാസ്. ഇത്തവണ ലോകബാങ്ക് അധ്യക്ഷ സ്ഥാനത്തേക്കുള്ള ഏക മത്സരാര്‍ത്തി അജയ് ബംഗയായിരുന്നു.
മേഘാലയയില്‍ ഒരിക്കലെങ്കിലും പോകണം: കഴിക്കാന്‍ ഇവിടെ ഒരുപാട് ഡിഷുണ്ട്, ട്രൈ ചെയ്ത് നോക്കാം
തിങ്കളാഴ്ച്ച അജയ് ബംഗയെ ലോക ബാങ്ക് ബോര്‍ഡ് അംഗങ്ങള്‍ അഭിമുഖം ചെയ്തിരുന്നു. നാല് മണിക്കൂറോളം നീണ്ട ഇന്റര്‍വ്യൂവായിരുന്നു ഇത്. അതിന് ശേഷമാണ് അദ്ദേഹത്തെ നിയമിക്കാന്‍ തീരുമാനിച്ചത്. ബോര്‍ഡിലെ 24 രാജ്യങ്ങള്‍ ചേര്‍ന്ന് വോട്ടെടുപ്പ് നടത്തിയിരുന്നു. റഷ്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
സാധാരണ പൊതുസമ്മതനായ ഒരാളെ കൊണ്ടുവരികയാണ് ചെയ്യാറുള്ളത്. നേരത്തെ ബോര്‍ഡംഗങ്ങളുമായി നിരവധി തവണ കൂടിക്കാഴ്ച്ച നടത്തിയിരുന്നു ബംഗ. അതിന് ശേഷമാണ് അദ്ദേഹത്തെ നിയമിക്കാന്‍ തീരുമാനിച്ചത്. മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശേഷിയുള്ള വ്യക്തിയാണ് ബംഗയെന്ന് അംഗങ്ങള്‍ വിശേഷിപ്പിച്ചിരിക്കുകയാണ്.
അതേസമയം ലോക ബാങ്കിലെ മാറ്റങ്ങളിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനോടകം വളര്‍ന്നുവരുന്ന വികസിത രാജ്യങ്ങള്‍ക്ക് നിരവധി ഫണ്ടുകള്‍ ലോക ബാങ്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ പല രാജ്യങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങള്‍ പോലുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതിനെ നേരിടാനായി ഈ രാജ്യങ്ങളെ സഹായിക്കുന്ന കാര്യമാണ് ലോകബാങ്ക് മുന്‍ഗണന നല്‍കുന്നത്.
ഇക്കാര്യത്തില്‍ അജയ് ബംഗയുടെ നിലപാടുകള്‍ നിര്‍ണായകമാകും. ആഗോള തലത്തില്‍ നേരിടുന്ന നിരവധി വെല്ലുവിളികളും ലോകബാങ്കിന്റെ വിഷയങ്ങളാണ്. അതേസമയം 2007 മുതല്‍ യുഎസ് പൗരനാണ് അജയ് ബംഗ.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications