Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക് ചുമതലയേറ്റു

ലണ്ടന്‍: ബ്രിട്ടനില്‍ പുതിയ ചരിതമെഴുതി ഇന്ത്യന്‍ വംശജനായ ഋഷി സുനാക് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ചാള്‍സ് രാജാവാണ് ഋഷിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിയമിച്ചത്. നേരത്തെ ലിസ് ട്രസ്സിനോട് പ്രധാനമന്ത്രി പദത്തിലേക്കുള്ള പോരാട്ടത്തില്‍ പരാജയപ്പെട്ട ശേഷമുള്ള ഗംഭീര തിരിച്ചുവരവാണ് ഋഷി നടത്തിയത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തിരഞ്ഞെടുക്കുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് ഋഷി സുനാക്.

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനും സുനാകാണ്. അതേസമയം അധികാരം ലഭിച്ചെങ്കിലും മുമ്പോട്ടുള്ള യാത്ര അത്ര സുഖകരമല്ല. ബ്രിട്ടന്‍ സാമ്പത്തിക പ്രതിസന്ധിയിലും വിലക്കയറ്റത്തിലും നട്ടംതിരിയുകയാണ്.

1

അതേസമയം പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ഋഷി സുനാക്കിന് പിന്തുണയുമായി ബോറിസ് ജോണ്‍സനും രംഗത്തെത്തി. മുന്‍ പ്രധാനമന്ത്രിയും ഋഷിയും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ അതൊക്കെ ബോറിസ് മറന്നുവെന്നാണ് പിന്തുണയിലൂടെ വ്യക്തമാകുന്നത്. തന്റെ തുറന്ന പിന്തുണയാണ് ഋഷിക്ക് ബോറിസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ ബോറിസ് ജോണ്‍സന്റെ സര്‍ക്കാര്‍ വീഴാന്‍ കാരണം ഋഷി രാജിവെച്ചതാണെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നല്ലൊരു വിഭാഗം കരുതിയിരുന്നു. എന്നാല്‍ ലിസ് ട്രസ്സിന്റെ രാജിയോടെ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നാണ് സൂചന.

2

ചാറ്റിലൂടെ പരിചയപ്പെട്ടു; സംസാരത്തില്‍ പിശക്, യുവാവിന്റെ വിവരം അന്വേഷിച്ച യുവതി ഞെട്ടി, സംഭവം ഇങ്ങനെ

ചില പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്ക് സംഭവിച്ചു. എന്നെ തിരഞ്ഞെടുത്തിരിക്കുന്നത് ആ പിഴവുകള്‍ പരിഹരിക്കാനാണ്. അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ഉടന്‍ ചെയ്ത് തുടങ്ങുമെന്നും ഋഷി സുനാക് പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പ്രസംഗമാണിത്. ഇതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ അദ്ദേഹത്തിനെ അഭിനന്ദിച്ച് രംഗത്തെത്തി. രാഷ്ട്രീയത്തിന് മുകളില്‍ ജനങ്ങളുടെ ആവശ്യങ്ങളെ താന്‍ കാണുമെന്ന് ഋഷി ഉറപ്പ് നല്‍കി. എല്ലാ മേഖലയിലും പ്രൊഫഷണലിസവും സുതാര്യതയും ഉണ്ടാവുമെന്നും പുതിയ പ്രധാനമന്ത്രി പറഞ്ഞു.

3

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയാണ് ഇപ്പോള്‍ ആവശ്യം. സര്‍ക്കാര്‍ ഏജന്‍സികളില്‍ ഈ വിശ്വാസം അര്‍പ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. തീര്‍ച്ചയായും കടുപ്പമറേയ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും ഋഷി മുന്നറിയിപ്പ് നല്‍കി. നിലവില്‍ രാജ്യം വലിയൊരു സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്നും സുനാക് പറഞ്ഞു. താന്‍ ഈ സമയം ലിസ് ട്രസ്സിന് ആദരവ് അര്‍പ്പിക്കുന്നതായും ഋഷി വ്യക്തമാക്കി. ലിസ് ട്രസ് 45 ദിവസം മാത്രമാണ് പ്രധാനമന്ത്രി പദത്തില്‍ ഇരുന്നത്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ഈ ഘട്ടത്തില്‍ കൂടുതല്‍ മോശമാവുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+