ചരിത്രം കുറിച്ച് സിരിഷ, 6 നാള്, ബഹിരാകാശത്തേക്ക് പറക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയായ വനിത
ദില്ലി: ബഹിരാകാശ ലോകത്ത് പുതിയ ചരിത്രം രചിക്കാന്‍ ഒരുങ്ങുകയാണ് സിരിഷ ബന്ധല. ബഹിരാകാശത്തേക്ക് പറക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയായ വനിതയാവാന്‍ ഒരുങ്ങുകയാണ് സിരിഷ. ജൂലായ് 11നാണ് ദൗത്യം ഒരുങ്ങുന്നത്. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് സ്പേസ് കമ്പനിയായ വിര്‍ജിന്‍ ഗലാട്ടിക്കിന്റെ സ്പേസ് മിഷനിലാണ് ഇവര്‍ ബഹിരാകാശത്തേക്ക് പോകുന്നത്. ബഹിരാകാശ ടൂറിസം എന്ന സാധ്യകളാണ് വിര്‍ജിന്‍ ഗലാട്ടിക്ക് പരീക്ഷിക്കുന്നത്.

അഞ്ച് പേരാണ് ഈ യാത്രയിലുള്ളത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ബഹിരാകാശ യാത്രയ്ക്ക് മുമ്പാണ് ഈ യാത്ര ഒരുങ്ങുന്നത്. ഒമ്പത് ദിവസം മുമ്പ് ഈ യാത്രയുണ്ടാവും. ഈ മികച്ച ക്രൂവിന്റെ ഭാഗമാകുന്നതില്‍ എനിക്ക് അഭിമാനം തോന്നുന്നുവെന്ന് സിരിഷ കുറിച്ചു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് സിരിഷ ജനിച്ചത്. പിന്നീട് ടെക്സസിലെ ഹൂസ്റ്റണിലാണ് പഠിച്ചതും വളര്‍ന്നതും. സിരിഷയുടെ ട്വീറ്റും വൈറലായിട്ടുണ്ട്.
2015ലാണ് സിരിഷ വിര്‍ജിന്‍ ഗലാട്ടിക്കില് ജോലി ആരംഭിക്കുന്നത്. കമ്പനിയിലെ ഗവണ്മെന്റ് അഫയേഴ്സിന്റെ വൈസ് പ്രസിഡന്റാണ് അവര്‍ ഇപ്പോള്‍. പര്‍ഡ്യൂ സര്‍വകലാശാലയില്‍ എയര്‍നോട്ടിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് സിരിഷ. ജോര്ജ്ടൗണ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് ബിരുദാനന്തര ബിരുദവും അവര്‍ക്കുണ്ട്. വിര്‍ജിന്‍ ഗലാട്ടിക്കില് എത്തുന്നതിന് മുമ്പ് ടെക്സസില്‍ എയറോസ്പേസ് എഞ്ചിനീയറായിരുന്നു സിരിഷ.
ബാത്ത് റോബ് ധരിച്ച കയ്യില്‍ ജ്യൂസുമായി നടി സംയുക്ത മേനോന്; വൈറലായി പുതിയ ഫോട്ടോഷൂട്ട്
സിരിഷയ്ക്കൊപ്പം വിര്‍ജിന്‍ ഗലാട്ടിക്കിന്റെ സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രാന്‍സനും ബഹിരാകാശ യാത്രയിലുണ്ടാവും. ഒപ്പം ചീഫ് ആസ്ട്രണോട്ട് ഇന്‍സ്ട്രക്ടര്‍ ബെത്ത് മോസസ്, ലീഡ് ഓപ്പറേഷന്‍സ് എഞ്ചിനീയര്‍ കോളിന് ബെന്നറ്റ് എന്നിവരും ഒപ്പമുണ്ടാവും. യൂണനിറ്റി സ്പേസ്ക്രാഫ്റ്റിനെ നിയന്ത്രിക്കുന്നത് ഡേവ് മക്കെയും മൈക്കല്‍ മസുച്ചിയും ചേര്‍ന്നായിരിക്കും. നാലാമത്തെ ഇന്ത്യന്‍ വംശജയാണ് സിരിഷ. രാകേഷ് ശര്‍മ, കല്‍പ്പന ചൗള, സുനിത വില്യംസ് എന്നിവരാണ് മുമ്പ് ബഹിരാകാശത്ത് എത്തിയവര്‍.
Recommended Video
-
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!












Click it and Unblock the Notifications