നടിമാര്‍ക്ക് കിടക്ക പങ്കിടുന്നതിന് നല്‍കിയത് 3000 ഡോളര്‍... ലൈംഗിക ചൂഷണം... കോളിവുഡ് ഞെട്ടലില്‍!!
നടിമാര്‍ക്ക് കിടക്ക പങ്കിടാന്‍ വാങ്ങിയത് 3000 ഡോളര്‍
ന്യൂയോര്‍ക്ക്: തെലുഗ് സിനിമാ നടിമാരെ അമേരിക്കയില്‍ ലൈംഗിക ചൂഷണം നടത്തിയെന്ന വാര്‍ത്ത സിനിമാ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളായി ടോളിവുഡ് കാസ്റ്റിംഗ് കൗച്ച് ആരോപണങ്ങളുടെ നടുവിലാണ്. നടി ശ്രീറെഡ്ഡി നടത്തിയ ആരോപണങ്ങള്‍ വമ്പന്‍ താരങ്ങളെ പോലും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. രണ്ട് പേര് ഈ കേസില്‍ അറസ്റ്റിലായതോടെയാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത്.
ഇത്രയും നാള് അടക്കിപിടിച്ച പീഡനകഥകള്‍ ഒന്നൊന്നായി പുറത്തുവരികയും ചെയ്തു. യുഎസ് കോടതിയില്‍ അറസ്റ്റിലായവര്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇത്രയും നാള് അജ്ഞാതമായിരുന്നകാര്യങ്ങള് ഇതോടെ പുറത്തുവന്നിരിക്കുകയാണ്. എന്തായാലും ഇപ്പോള്‍ വന്ന വാര്‍ത്ത കോളിവുഡിനെ തീര്‍ത്തും ഞെട്ടിച്ചിരിക്കുകയാണ്.

കിടപ്പറ പങ്കിടാന്‍....
അമേരിക്കയില്‍ സെക്സ് റാക്കറ്റ് നടത്തിയ നിര്‍മാതാവ് കിഷന് മൊദുഗുമ്മുഡി നടിമാരെ വേശ്യകളുമായിട്ടാണ് ചിത്രീകരിച്ചിരുന്നത്. ഇവര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ 3000 ഡോളറാണ് ഇയാള്‍ ഈടാക്കിയിരുന്നത്. ചിക്കാഗോയിലെ കോടതിയില്‍ സമര്‍പ്പിച്ച ക്രിമിനല്‍ പരാതിയിലാണ് ഇക്കാര്യമുള്ളത്. ഇതിനായി ഒരു വലിയ ശൃംഖല തന്നെ പ്രവര്ത്തിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. പല കാരണങ്ങള്‍ പറഞ്ഞാണ് നടിമാരെ അമേരിക്കയിലേക്ക് വിളിച്ചിരുന്നത്. വലിയ നിര്മാതാവാണല്ലോ എന്നോര്‍ത്ത് ഇവര്‍ വരാന്‍ സന്നദ്ധരാവുകയുമാണ് പതിവ്.

അഞ്ച് നടിമാര്‍.....
തെലുഗ് സിനിമയിലെ അഞ്ച് പ്രമുഖ നടിമാരെ ഇവര്‍ സെക്സ് റാക്കറ്റിന്റെ ഭാഗമാക്കിയതായി പോലീസ് പറയുന്നു. ഇവരെ ഇന്ത്യയില്‍ നിന്നുള്ള വലിയ കോണ്‍ഫറന്‍സുകളും സാംസ്കാരിക വേദികളിലും കൊണ്ടുവരികയും പല പ്രമുഖരുമായി കിടക്ക പങ്കിടാനും കിഷന് നിര്‍ബന്ധിക്കാറുണ്ടായിരുന്നു. പലരും അവസരം കിട്ടുന്നതിന് വേണ്ടി ഇതിനെ എതിര്ക്കാറില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ബിസിനസുകാരനും തെലുഗ് സിനിമയിലെ മുന്‍നിരയിലുള്ള നിര്മാതാവുമായതിനാല് നടിമാര്‍ ഇയാള്‍ എതിര്‍ക്കാന്‍ ഭയന്നിരുന്നു.

കൃത്യമായ കണക്ക്
നടിമാരുടെ എല്ലാ വിവരങ്ങളും ഇവരുടെ കൈവശുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ആരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. എത്ര നേരം ഉണ്ടായിരുന്നു. എപ്പോഴാണ് നടന്നത്. എന്ത് കാര്യത്തിനാണ് അവരെ അമേരിക്കയിലേക്ക് വിളിച്ചുവരുത്തിയത്. എത്ര പണം വാങ്ങി എന്ന വിവരങ്ങള്‍ വരെ ഇവര്‍ കൃത്യമായി ശേഖരിച്ച് വച്ചിരുന്നു. അഞ്ച് നടിമാരെയും താല്‍ക്കാലിക വിസയിലാണ് ഇയാള്‍ യുഎസില്‍ എത്തിച്ചത്. എന്നാല്‍ ഇവര്‍ക്ക് കൂടുതല്‍ സമയം ഇവിടെ ചെലവഴിക്കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ട്.

വീണ്ടും നിര്‍ബന്ധിച്ചു
ചിക്കാഗോയില്‍ രണ്ടുനിലയുള്ള കെട്ടിടത്തിലാണ് നടിമാരെ താമസിപ്പിച്ചിരുന്നത്. ഇവിടെ നടിമാരെ വീണ്ടും കൊണ്ടുവരാന്‍ ഒരുങ്ങുമ്പോഴാണ് ഇവര്‍ പോലീസിന്റെ അറസ്റ്റിലായത്. ദല്ലാസിലും ന്യൂ ജഴ്സിയിലും വാഷിങ്ടണിലും വച്ച് ഇവര്‍ ആവശ്യക്കാരെ സമീപിച്ചിരുന്നു. നടിമാര്‍ ഉണ്ടെന്ന അറിഞ്ഞതിനാല്‍ ഇവര്‍ക്ക് പലരെയും അങ്ങോട്ട് പോയി കാണേണ്ട കാര്യമില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഈ നടിമാരിലൊരാളെ കിഷന് ഭീഷണിപ്പെടുത്തിയിരുന്നു. പോലീസിനോടോ മറ്റോ കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ വീഡിയോ അടക്കം പുറത്തുവിടുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

വീണ്ടും ഭീഷണി
അമേരിക്കയില്‍ സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്ന ശേഷം ഇയാള്‍ നടിമാരെ ഭീഷണിപ്പെടുത്തിയിരുന്നു. വെറും ഇരയാണെന്ന് മാത്രം പോലീസിനോട് പറയാനായിരുന്നു കിഷന്റെ നിര്‍ദേശം. തന്റെ പേര് പറയരുതെന്നും നിര്‍ദേശിച്ചിരുന്നു. അങ്ങനെ ചെയ്താല്‍ മറ്റ് കാര്യങ്ങളൊന്നും പുറത്തുവരില്ലെന്നും നടിക്ക് യാതൊരു പ്രശ്നവും ഉണ്ടാവില്ലെന്നുമായിരുന്നു കിഷന് പറഞ്ഞത്. തെലുഗ് സിനിമയിലെ മുന്‍നിര നടിമാരല്ല ഇവര്‍. അതുകൊണ്ട് ഇയാളുടെ ഭീഷണിയില്‍ വീണുപോയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications