'അമിതാഭ് ബച്ചൻ ദൈവ തുല്യൻ'; വീടിന്റെ മുമ്പിൽ 60 ലക്ഷത്തിന്റെ പ്രതിമ സ്ഥാപിച്ച് ആരാധകൻ
ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഇന്ത്യൻ സിനിമയുടെ ബിഗ്ബി സാക്ഷാൽ അമിതാഭ് ബച്ചന്. താരത്തിനോടുള്ള ആരാധകരുടെ സ്നേഹം പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിത പ്രീയ താരത്തിന്റെ പ്രതിമ സ്വന്തം വീടിന് മുമ്പിൽ സ്ഥാപിച്ചിരിക്കുകയാണ് അമേരിക്കയിലെ ന്യൂജഴ്സിയിൽ നിന്നുള്ള ഒരു ആരാധകൻ.
ന്യൂജേഴ്സിയിൽ താമസിക്കുന്ന ഇന്ത്യൻ -അമേരിക്കൻ കുടുംബമാണ് പ്രീയ താരത്തിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ന്യൂജേഴ്സിയിലെ എഡിസൺ സിറ്റിയിൽ താമസിക്കുന്ന ഗോപി സേതും കുടുംബവുമാണ് ബിഗ്ബിയുടെ പ്രതിമയ്ക് പിന്നിൽ. 1991ൽ ന്യൂജേഴ്സിയിലെ നവരാത്രി ആഘോഷങ്ങൾക്കിടയിലാണ് തന്‍റെ ദൈവത്തെ ആദ്യമായി നേരിൽ കാണുന്നതെന്ന് ഗോപി സേത് പറയുന്നു.

photos courtesy-twitter/Gopi EFamily
അന്നുമുതൽ അദ്ദേഹത്തിന്‍റെ കടുത്ത ആരാധകനായി. അമിതാഭ് ബച്ചൻ തനിക്കും തന്‍റെ ഭാര്യക്കും ദൈവ തുല്യനാണ്.അമിതാഭ് ബച്ചന്‍റെ വെള്ളിത്തിരയിലെ ജീവിതം മാത്രമല്ല, അദ്ദേഹത്തിന്‍റെ യഥാർഥ ജീവിതവും തന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. വളരെ എളിമയുള്ള മനുഷ്യനാണ്. തന്‍റെ ആരാധകരെ കുടുംബമായി കണക്കാക്കുന്നു. ബച്ചൻ മറ്റ് താരങ്ങളെപൊലെയല്ലെന്നും അതുകൊണ്ടാണ് വീടിനുമുന്നിൽ അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിച്ചതെന്നും ഇന്‍റർനെറ്റ് സുരക്ഷ ജീവനക്കാരനായ സേത് വ്യക്തമാക്കി.

photos courtesy-twitter/Gopi EFamily
ബച്ചന് പ്രതിമ സ്ഥാപിക്കുന്നതിനെക്കുറിച്ച് അറിയാം. ഇത്തരത്തിലുള്ള പരിഗണനയൊന്നും താൻ അർഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞതായും എന്നാൽ പ്രതിമ സ്ഥാപിക്കുന്നതിൽ നിന്നും തന്നെ വിലക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രതിമ അനാച്ഛാദനം ചെയ്യുന്ന സമയത്ത് അമിതാഭ് ബച്ചന്‍റെ 600ഓളം ആരാധകരാണ് ഗോപി സേതുവിന്‍റെ വീട്ടിലേക്കെത്തിയത്. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ചടങ്ങ് ആരാധകർ ആഘോഷമാക്കി.

photos courtesy-twitter/Gopi EFamily
ബച്ചൻ 'കോൻ ബനേഗാ കരോർപതി' സ്റ്റൈലിൽ ഇരിക്കുന്ന പ്രതിമയാണ് ഒരു വലിയ ഗ്ലാസ് ബോക്സിനുള്ളിലാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിമക്കായി 60 ലക്ഷം രൂപ ചെലവായതായി അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ നിർമിച്ച പ്രതിമ കടൽമാർഗമാണ് അമേരിക്കയിലെത്തിച്ചത്. 79കാരനായ സേത് ഗുജറാത്തിലെ ഗാഹോഡില്‍ നിന്ന് 1990ലാണ് യുഎസില്‍ എത്തുന്നത്. ലോകമെമ്പാടുമുള്ള ആരാധകർക്കായി 'ബിഗ് ബി എക്സ്റ്റൻഡഡ് ഫാമിലി' എന്ന വെബ്സൈറ്റും ഗോപി സേത് നടത്തുന്നുണ്ട്.

photos courtesy-twitter/Gopi EFamily
അതേസമയം രണ്ടാം തവണയും കോവിഡ് ബാധിതനായ അമിതാഭ് ബച്ചൻ നിലവിൽ വിശ്രമത്തിലാണ്. ആശുപത്രിവാസത്തെ കുറിച്ചുള്ള ബച്ചന്റെ ട്വീറ്റും കഴിഞ്ഞ ദിവസം വൈറലായിരുന്നു. ജോലി ചെയ്യുമ്പോൾ എപ്പോൾ അവധി കിട്ടുമെന്ന് ചിന്തിച്ചിരുന്നു. അവധി കിട്ടിയപ്പോൾ എപ്പോൾ ജോലി കിട്ടുമെന്ന് ചിന്തിക്കുന്നു എന്നായിരുന്നു താരത്തിന്റ് ട്വീറ്റ്.

photos courtesy-twitter/Gopi EFamily
ബ്രഹ്മാസ്ത്രയാണ് ഇനി പുറത്ത് ഇറങ്ങാനുള്ള താരത്തിന്റെ ചിത്രം. രൺബീർ കപൂർ, ആലിയ ഭട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. സെപ്റ്റംബർ 9 നാണ് ചിത്രം തിയറ്റർ റിലീസായി എത്തുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ബ്രഹ്മാസ്ത്ര എത്തുന്നത്.
ക്യൂട്ട്, സ്റ്റൈലിഷ് , സ്മാർട്ട്, ....തരംഗമാകാൻ എസ്തറിന്റെ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ്












Click it and Unblock the Notifications