യുവതി പല്ലിയെ പ്രസവിച്ചു; മന്ത്രവാദമെന്ന് സംശയം
ജക്കാര്‍ത്ത: തെക്കുകിഴക്കന്‍ അമേരിക്കന്‍ രാജ്യമായ ഇന്തോനേഷ്യയില്‍ യുവതി പല്ലിയെ പ്രസവിച്ചതായി റിപ്പോര്‍ട്ട്. കുപാംഗ് സ്വദേശിനിയായ യുവതിയാണ് എട്ടാം മാസത്തില്‍ ഒരു പല്ലിക്ക് ജന്മം നല്‍കിയതായി അവകാശപ്പെടുന്നത്. ദുര്‍മന്ത്രവാദം നടത്തിയാണ് യുവതി പല്ലിയെ പ്രസവിച്ചതെന്ന് ആരോപിച്ച് രോഷാകുലരായ ജനങ്ങള്‍ യുവതിക്കെതിരെ ആക്രമണത്തിന് ഒരുങ്ങുകയാണ്.
ദെബി നുബതോയിസ് എന്ന യുവതിയാണ് പല്ലിയെ പ്രസവിച്ചത്. സഹായത്തിന് ജോസഫൈന്‍ ലിഡിയ എന്ന സ്ത്രീയാണ് പ്രസവ സമയത്ത് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. പ്രസവ ശേഷം കുഞ്ഞിനെ കാണാനായി കണ്ണ് തുറന്ന് നോക്കിയ നുബതോയിസ് തനിക്കരികില്‍ കുഞ്ഞിന് പകരം ഒരു പല്ലി കിടക്കുന്നതാണ് കണ്ടത്. ചോരയും സ്രവവും പുരണ്ട നിലയിലായിരുന്നത്രെ പല്ലി.

ജോസഫൈന്‍ ലിഡിയയാണ് വാര്‍ത്താ ചാനലായ കോംപസിനെ വിവരം അറിയിച്ചത്. കുഞ്ഞിനെ അന്വേഷിച്ച് പോകുന്നതിന് പകരം വാര്‍ത്താ ചാനലുകാരെ വിവരം അറിയിച്ച ഇവരുടെ പ്രവര്‍ത്തിയിലും ആളുകള്‍ക്ക് സംശയമുണ്ട്. എന്നാല്‍ വാര്‍ത്ത കാട്ടുതീ പോലെ പരന്നു. യുവതി പല്ലിയെ പ്രസവിച്ച കാര്യം ആളുകള്‍ ചൂടോടെ ചര്‍ച്ച ചെയ്തു തുടങ്ങി.
എന്നാല്‍ ഗര്‍ഭം ഉണ്ടായിരുന്നു എന്നത് യുവതിയുടെ തോന്നല്‍ മാത്രമാകാം എന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നത്. മനുഷ്യസ്ത്രീ പല്ലിയെ പ്രസവിക്കാനുള്ള സാധ്യതകളില്ല. ഇല്ലാത്ത ഗര്‍ഭത്തിന്റെ ലക്ഷണങ്ങള്‍ കാണുകയും പ്രസവിക്കുന്നു എന്ന തോന്നല്‍ വരെ അത് വളരുകയും ചെയ്യുന്നത് ഒരുപാട് സ്ത്രീകളില്‍ കണ്ടിട്ടുണ്ടത്രെ. പ്രസവിക്കുമ്പോഴാണ് കുട്ടിയില്ല എന്ന സത്യം ഇവര്‍ തിരിച്ചറിയുക. ഇവിടെയും അത് തന്നെയാകും സംഭവിച്ചത് എന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍.












Click it and Unblock the Notifications