ഇസ്രായേലിനെതിരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം; കില്ലര്‍ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ച് ഇറാന്‍
ജറുസലേം: ഇസ്രായേലിനെതിരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ഇരുന്നൂറോളം ഡ്രോണുകളും മിസൈലുകളുമാണ് ഇസ്രായേലിനെതിരെ ഇറാന്‍ പ്രയോഗിച്ചിരിക്കുന്നത്. സിറിയയിലെ കോണ്‍സുലാര്‍ കെട്ടിടത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. ഇസ്രായേലിന് നേരെ ഇറാനും അവരുടെ സഖ്യവും സംയുക്ത ആക്രമണങ്ങളാണ് നടത്തിയത്.
200 കില്ലര്‍ ഡ്രോണുകളെയാണ് ആക്രമണത്തിനായി ഇറാന്‍ ഉപയോഗിച്ചത്. ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവയും പ്രയോഗിച്ചതായി ഇസ്രായേല്‍ സൈനിക വക്താവ് അറിയിച്ചു. ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചിട്ടുണ്ട്.

സ്വയം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. ദമസ്‌കസിലെ നയതന്ത്ര കാര്യാലയത്തിന് നേരെയുള്ള ആക്രമണത്തിനാണ് മറുപടി നല്‍കിയത്. ഇതോടെ പ്രശ്‌നം അവസാനിച്ചതായി കരുതുന്നു. കൂടുതല്‍ സംഘര്‍ഷം ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഇറാന്‍ വ്യക്തമാക്കി.
ഡസന്‍ കണക്കിന് മിസൈലുകളാണ് ഇറാന്‍ വര്‍ഷിച്ചതെന്ന് ഇസ്രായേല്‍ പറയുന്നു. എന്നാല്‍ ഭൂരിഭാഗവും മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തിട്ടുണ്ട്. എല്ലായിടത്തും സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. ഏത് ഏറ്റുമുട്ടലിനും ഇവര്‍ തയ്യാറായി ഇരിക്കുകയാണ്. ഇസ്രായേല്‍ മേഖലയെ പ്രതിരോധിക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം ആക്രമണത്തെ തുടര്‍ന്ന് വ്യോമപാതകള്‍ ഇസ്രായേല്‍ നേരത്തെ അടച്ചിരുന്നു. ജോര്‍ദാന്‍, ഇറാഖ്, ലെബനന്‍ തുടങ്ങിയവരും താല്‍ക്കാലികമായി വ്യോമപാത അടച്ചതായി അറിയിച്ചിട്ടുണ്ട്. ഇസ്രായേല്‍ രാജ്യത്തെ എല്ലാ സ്‌കൂളുകളും അടയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇറാന്റെ ആക്രമണത്തെ യൂറോപ്പ്യന്‍ യൂണിയന്‍ അടക്കമുള്ളവര്‍ അപലപിച്ചു.
യുഎസ്സ് ഇസ്രായേലിനെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. യുഎസ് സൈന്യവും ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇറാന്റെ ഡ്രോണുകളെ വെടിവെച്ചിടാന്‍ യുഎസ് സൈന്യം സഹായിച്ചുവെന്നും ബൈഡന്‍ അവകാശപ്പെട്ടു.
യുഎസ് സൈന്യം ഇസ്രായേലിന് അധികമായി പ്രതിരോധ പിന്തുണയാണ് നല്‍കുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് സൈന്യത്തിനുള്ള സുരക്ഷയും ഇവരാണ് ഒരുക്കുന്നതെന്ന് ബൈഡന്‍ പറഞ്ഞു. അതേസമയം ഇറാന്റെ ആക്രമണത്തിനെതിരെ ശക്തമായി തന്നെ തിരിച്ചടി നല്‍കും.
ഇറാന്റെ നേരിട്ടുള്ള ആക്രമണത്തിനായി വര്‍ഷങ്ങളോളമായി ഇറാന്‍ തയ്യാറെടുത്തിരുന്നുവെന്നും നെതന്യാഹു പറഞ്ഞു. അതേസമയം ഇറാനും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങളും ഇസ്രായേലിനെതിരെ നേരിട്ടുള്ള ആക്രമണം ഇതോടെ ഇനിയും ഉണ്ടായേക്കാമെന്ന് സൂചനയുണ്ട്. ഈജിപ്ത് ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം നിരവധി വിമാന സര്‍വീസുകള്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തടസ്സപ്പെട്ടിട്ടുണ്ട്. റഷ്യയുടെ എയറോഫ്‌ളോട്ട് എയര്‍ലൈന്‍ ഇറാനിലേക്കുള്ള വിമാനം വഴിതിരിച്ച് വിട്ടു. ഈജിപ്തിലേക്കും യുഎഇയിലേക്കുമുള്ള വിമാനങ്ങള്‍ ഇവര്‍ വൈകിപ്പിച്ചിരിക്കുകയാണ്.
യുനൈറ്റഡ് എയര്‍ലൈന്‍സ് ന്യൂവാര്‍ക്കിലേക്കും ടെല്‍ അവീവിലേക്കുമുള്ള അവരുടെ വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. സംഘര്‍ഷ മേഖലയിലൂടെയുള്ള എല്ലാ വിമാനങ്ങളും കുവൈത്ത് എയര്‍വേസ് വഴിതിരിച്ച് വിട്ടിരിക്കുകയാണ്. ഇസ്രായേലിന്റെ എല്‍എല്‍ എയര്‍ലൈന്‍സ് പതിനഞ്ചോളം വിമാനങ്ങളാണ് റദ്ദാക്കിയത്.












Click it and Unblock the Notifications