Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒറ്റദിവസം ഒരു സ്ത്രീയെ ഉള്‍പ്പെടെ 12 ബലൂചി തടവുകാരെ തൂക്കിലേറ്റി ഇറാന്‍'

പാരീസ്: ഇറാനില്‍ ഒറ്റദിവസം പന്ത്രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കിയതായി റിപ്പോര്‍ട്ട്. പതിനൊന്ന് പുരുഷന്‍മാരെയും ഒരു സ്ത്രീയെയുമാണ് തൂക്കിലേറ്റിയത്. കൊലപാതകം, മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരെയാണ് തിങ്കളാഴ്ച ഇറാന്‍ ഭരണകൂടം വധശിക്ഷയ്ക്ക് വിധേയരാക്കിയത്. നോര്‍വെ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.

അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, നോര്‍വേ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സിസ്റ്റാന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ സഹെദാന്‍ എന്ന പ്രധാന ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്.

IRAN

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ 2019ല്‍ അറസ്റ്റിലായ സ്ത്രീയെയാണ് വധിച്ചത്. ഇറാനിലെ ന്യൂനപക്ഷമായ സുന്നി വിഭാഗത്തില്‍പ്പെട്ടവരാണ് വധിക്കപ്പെട്ട എല്ലാവരും. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇറാന്‍ ഭരണകൂടം തയാറായിട്ടില്ല. വധശിക്ഷകളൊന്നും ആഭ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ഇറാനിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇറാന്‍ ഭരണകൂടത്തിന്റെ നിലപാടുകള്‍ ആശങ്കാജനകമാണെന്ന് മനുഷ്യാവകാശ സംഘടന വിലയിരുത്തി. 333 പേരുടെ വധശിക്ഷയാണ് ഇറാന്‍ 2021ല്‍ നടപ്പാക്കിയത്.

വധശിക്ഷയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതില്‍ ആംനസ്റ്റി ഇന്റര്‍നാഷനലും ആശങ്ക രേഖപ്പെടുത്തി. 2021ല്‍ നടപ്പാക്കിയ വധശിക്ഷകളില്‍ 21 ശതമാനം ബലൂച് തടവുകാരാണ്, അതേസമയം ഇറാനിലെ ജനസംഖ്യയുടെ 2-6 ശതമാനം മാത്രമാണ് ബലൂചികളെന്നും ഇവര്‍ പറയുന്നു.

ഇതെന്തൊരു മാറ്റമാണ് സാം....സൂപ്പര്‍ സ്റ്റൈലിഷായി സാമന്ത

രാജ്യത്ത വ്യാപകമായ ജനകീയ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് പൗരോഹിത്യ ഭരണകൂടം അടിച്ചമര്‍ത്തലും കൊലപാതകങ്ങളും ശക്തമാക്കുകയും വധശിക്ഷകളില്‍ വര്‍ധിപ്പ് റെക്കോര്‍ഡ് സ്ഥാപിക്കുകയുമാണെന്ന് എന്‍സിആര്‍ഐ പറഞ്ഞു.

അവ്യക്തമായ കുറ്റങ്ങള്‍ ചുമത്തി വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആനുപാതികമല്ലാത്ത വിധത്തില്‍ വധശിക്ഷ പ്രയോഗിക്കുകയാണെന്നും രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റെ ഉപകരണമാക്കുകയാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+