Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേലിനെതിരെ കടുത്ത നീക്കം വേണ്ടെന്ന് പ്രസിഡന്റ്, ഇറാന്‍ സൈന്യം പിന്നോട്ടില്ല; രണ്ട് തട്ടില്‍

ടെഹറാന്‍: ഇസ്രായേലിനെ ആക്രമിക്കുന്ന കാര്യത്തില്‍ ഇറാന്‍ രണ്ട് തട്ടില്‍. ഇറാനിലെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്കിയാനും ഇറാനിലെ തീവ്ര ഇസ്ലാമിസ്റ്റുകളും തമ്മിലാണ് ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതയുള്ളത്. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയുടെ വധത്തില്‍ ഇസ്രായേലിനെതിരെ ഏത് നിമിഷവും ഇറാന്‍ തിരിച്ചടിക്കാമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ തിരിച്ചടി ഏത് തരത്തിലാവണമെന്ന കാര്യത്തില്‍ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സും പ്രസിഡന്റും രണ്ട് തട്ടിലാണെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടെല്‍ അവീവില്‍ നേരിട്ട് മിസൈല്‍ ആക്രമണം നടത്തണമെന്നാണ് ഐആര്‍ജിസി പറയുന്നത്. കടുത്ത ആക്രമണം തന്നെയായിരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

masoud pezeshkian

ഇസ്രായേലിലെ സുപ്രധാന നഗരങ്ങളില്‍ അടക്കം കടുത്ത മിസൈല്‍ ആക്രമണത്തിലൂടെ വലിയ നാശനഷ്ടമുണ്ടാക്കണമെന്നാണ് ഐആര്‍ജിസി മുന്നോട്ട് വെക്കുന്ന നിര്‍ദേശം. എന്നാല്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഇതിനെ എതിര്‍ക്കുന്നു. ഇത്ര കടുത്ത ആക്രമണം വേണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇറാനിലെ മിതവാദികളില്‍ ഒരാളാണ് പെസെഷ്‌കിയാന്‍.

ഐആര്‍ജിസി പിന്തുണച്ച സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം പ്രസിഡന്റ് പദത്തിലെത്തിയത്. കൂടുതല്‍ ശ്രദ്ധയോടെ ആക്രമണം നടത്തണമെന്നാണ് മസൂദ് പെസെഷ്‌കിയാന്‍ പറയുന്നത്. ഇസ്രായേലിന് പുറത്തുള്ള മൊസാദ് കേന്ദ്രങ്ങളെ ആക്രമിക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്.

അസര്‍ബൈജാന്‍, ഇറാഖി കുര്‍ദിസ്ഥാന്‍ മേഖലകളില്‍ മൊസാദിന് ബേസുകളുണ്ട്. ഇതിനെയാണ് ലക്ഷ്യമിടണമെന്ന് പ്രസിഡന്റ് പറയുന്നത്. ഇസ്രായേലുമായുള്ള സമ്പൂര്‍ണമായ ഒരു യുദ്ധം ഇതിലൂടെ ഒഴിവാക്കാനാവുമെന്നാണ് അദ്ദേഹം പറയുന്നത്. ഇസ്രായേലുമായുള്ള യുദ്ധം ഇറാന് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പെസെഷ്‌കിയാന്‍ കരുതുന്നത്.

ഇസ്രായേലിനെ നേരിട്ട് ആക്രമിക്കുന്ന രീതിയെല്ലാം വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് പെസെഷ്‌കിയാന്റെ വിശ്വസ്തന്‍ ടെലഗ്രാഫിനോട് പറഞ്ഞു. ഇസ്രായേല്‍ ബേസിനെ ആക്രമിക്കുന്നതിന് മുമ്പ് അസര്‍ബൈജാനെയും ഇറാഖി കുര്‍ദിസ്ഥാനെയും വിവരങ്ങള്‍ അറിയിക്കണമെന്ന് പെസെഷ്‌കിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഐആര്‍ജിസി ഇറാനിയന്‍ സര്‍ക്കാരില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇസ്രായേലുമായുള്ള വലിയ യുദ്ധം ഒഴിവാക്കാനുള്ള പെസെഷ്‌കിയാന്റെ ശ്രമങ്ങളെ ഇവര്‍ ദുര്‍ബലമാക്കുകയാണ്. പ്രസിഡന്റിന്റെ മിതത്വം പാലിച്ചുള്ള സമീപനത്തെ തള്ളിക്കളയുന്നതായി ഐആര്‍ജിസി വൃത്തങ്ങള്‍ പറഞ്ഞു. ഹിസ്ബുള്ളയുടെ സഹായത്തോടെ ടെല്‍ അവീവിലും മറ്റ് നഗരങ്ങളിലും ഒരേസമയം ആക്രമണം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഇവര്‍ പറയുന്നു.

ഇസ്രായേലിനെതിരെ തിരിച്ചടിക്കണമെനന് ഐആര്‍ജിസിയുടെ കുദ്‌സ് സേനയുടെ കമാന്‍ഡറായ ഇസ്മായില്‍ ഖാനി പറഞ്ഞു. ഐആര്‍ജിസിക്ക് വലിയ തിരിച്ചടിയാണ് ഹനിയേയെ വധിച്ചതിലൂടെ സംഭവിച്ചത്. ഇത് മറച്ചുപിടിക്കാനുള്ള ശ്രമമാണ് ഐആര്‍ജിസി നടത്തുന്നതെന്ന് പ്രസിഡന്റുമായി അടുത്ത വൃത്തങ്ങള്‍ ടെലഗ്രാഫിനോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+